പൊന്നിയിൽ സെൽവനിൽ ഐശ്വര്യ റായിയുടെ ആ പ്രവൃത്തി ഷോക്കാക്കിയെന്ന്  റഹ്മാൻ

 

അ​പൂ​ർ​വ​മാ​യി മാ​ത്ര​മേ ഒ​രു സി​നി​മ​യി​ൽ (പൊന്നിയിൽ സെൽവൻ) ഇ​ത്ര​യ​ധി​കം താ​ര​ങ്ങ​ൾ വ​രാ​റു​ള്ളൂ. അ​ഭി​ന​യി​ച്ച എ​ല്ലാ​വ​രും പ്ര​ധാ​ന​പ്പെ​ട്ട താ​ര​ങ്ങ​ളാ​ണ്.

സെ​റ്റി​ൽ അ​മ്പ​ത്, അ​റു​പ​ത് കാ​ര​വാ​നു​ക​ളു​ണ്ടാ​വും. ഓ​രോ​രു​ത്ത​ർ​ക്കും കാ​ര​വാ​നു​ണ്ട്. ബാ​ഹു​ബ​ലി​യി​ൽ മൂ​ന്നോ നാ​ലോ പേ​രാ​ണ് പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ.

ബാ​ക്കി​യെ​ല്ലാ​വ​രും ജൂ​നി​യ​ർ ആ​ർ​ട്ടി​സ്റ്റു​ക​ളും മ​റ്റു​മാ​ണ്. പൊ​ന്നി​യി​ൻ സെ​ൽ​വ​നി​ൽ ഒ​രു ചെ​റി​യ വേ​ഷ​ത്തി​ലാ​ണെ​ങ്കി​ലും പ്ര​മു​ഖ ആ​ർ​ട്ടി​സ്റ്റു​ക​ളാ​ണ്.

പൊ​ന്നി​യി​ൻ സെ​ൽ​വ​നി​ൽ എ​ന്‍റെ ആ​ദ്യ സീ​ൻ ഐ​ശ്വ​ര്യ റാ​യ്ക്കൊ​പ്പ​മാ​ണ്. അ​വ​ർ വ​ള​രെ പ്രൊ​ഫ​ഷ​ണ​ലാ​ണ്. ഞാ​ൻ‌ വി​ചാ​രി​ച്ച​ത് ഐ​ശ്വ​ര്യ റാ​യ് ന​മ്മ​ളോ​ടൊ​ന്നും സം​സാ​രി​ക്കി​ല്ലെ​ന്നാ​ണ്.

പ​ക്ഷെ അ​ങ്ങ​നെ​യാ​യി​രു​ന്നി​ല്ല. എ​ന്നെ പ​റ്റി അ​വ​ർ​ക്ക് ന​ന്നാ​യി അ​റി​യാ​മാ​യി​രു​ന്നു. സി​നി​മ​യി​ലെ എ​ന്‍റെ വ​ർ​ഷ​ങ്ങ​ളെ​ക്കു​റി​ച്ചെ​ല്ലാം സം​സാ​രി​ച്ചു.

ഞാ​ൻ ഷോ​ക്കാ​യി. ഒ​രു സീ​നി​ൽ റി​ഹേ​ഴ്സ​ൽ ചെ​യ്യ​ണ​മെ​ന്ന് പ​റ​ഞ്ഞ് അ​വ​രും ഞാ​നും ഒ​രു​മി​ച്ച് റി​ഹേ​ഴ്സ​ൽ ചെ​യ്തു. അ​വ​രു​ടെ താ​ത്പ​ര്യ​പ്ര​കാ​ര​മാ​യി​രു​ന്നുഅ​ത്.
-റ​ഹ്മാ​ൻ

Related posts

Leave a Comment