കൈപ്പത്തി ചിഹ്നം പല ദേവരൂപങ്ങളോടും ഒപ്പമുള്ളത്! കൈപ്പത്തി ചിഹ്നത്തെ മതങ്ങളുമായി ബന്ധപ്പെടുത്തി; രാഹുല്‍ ഗാന്ധിക്കെതിരെ പരാതിയുമായി ബിജെപി

BJPന്യൂഡല്‍ഹി: കൈപ്പത്തി ചിഹ്നം പല ദേവരൂപങ്ങളോടും ഒപ്പമുള്ളതാണെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരേ പരാതിയുമായി ബിജെപി. കൈപ്പത്തി ചിഹ്നത്തെ മതങ്ങളുമായി ബന്ധപ്പെടുത്തി പ്രസംഗിച്ചു എന്നു ചൂണ്ടിക്കാട്ടി ബിജെപി തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കി. രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണു ബിജെപി ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കിയത്.

അടുത്ത മാസം തെരഞ്ഞെടുപ്പു നടക്കുന്ന ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് ചിഹ്നം മരവിപ്പിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. കോണ്‍ഗ്രസിന്‍റെ ദേശീയപാര്‍ട്ടി അംഗീകാരം എടുത്തുകളയണമെന്നും ബിജെപി നേതൃത്വം തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്‍റെ ജനവേദന സമ്മേളനത്തിലെ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലം ഘനമായി ബിജെപി ഉയര്‍ത്തി കാണിക്കുന്നത്.

Related posts