അങ്ങനെ രാഹുലിന് വീടായി; സ​ന്തോ​ഷ് ട്രോ​ഫി താ​രം കെ.​പി. രാ​ഹു​ലി​ന് സർക്കാർ വീട് നിർമിച്ചു നൽകി


പി​ലി​ക്കോ​ട്: സ​ന്തോ​ഷ് ട്രോ​ഫി താ​രം കെ.​പി. രാ​ഹു​ലി​ന്‍റെ വീ​ടെ​ന്ന സ്വ​പ്നം യാ​ഥാ​ര്‍​ഥ്യ​മാ​യി. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​യി​ക​വ​കു​പ്പി​ന്‍റെ കാ​യി​ക വി​ക​സ​ന​നി​ധി​യി​ല്‍ നി​ന്നു​ള്ള 15 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് വീ​ടൊ​രു​ക്കി​യ​ത്.

സ​ര്‍​ക്കാ​ര്‍ ജോ​ലി ന​ല്‍​കി​യ​തി​നൊ​പ്പം കാ​യി​ക​വ​കു​പ്പ് നി​ര്‍​മി​ച്ച് ന​ല്‍​കി​യ വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​നം കാ​യി​ക​മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍ നേ​രി​ട്ടെ​ത്തി കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ല്‍ നി​ര്‍​വ​ഹി​ച്ച​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് രാ​ഹു​ല്‍.

വീ​ടി​ന്‍റെ പാ​ലു​കാ​ച്ച​ല്‍ ച​ട​ങ്ങി​നും മ​ന്ത്രി നേ​തൃ​ത്വം ന​ല്‍​കി. പി​ലി​ക്കോ​ട് ന​ട​ന്ന ച​ട​ങ്ങി​ല്‍ എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. ശ്രീ​ധ​ര​ന്‍, ജി​ല്ലാ സ്‌​പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് പി. ​ഹ​ബീ​ബ് റ​ഹ്മാ​ന്‍, മു​ന്‍ എം​എ​ല്‍​എ കെ. ​കു​ഞ്ഞി​രാ​മ​ന്‍, ടി.​വി. ഗോ​വി​ന്ദ​ന്‍, സ്‌​പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ അം​ഗം ടി.​വി. ബാ​ല​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment