രാ​ഹു​ൽ ഗാ​ന്ധി കൊ​ക്കെ​യ്ന് അ​ടി​മ, ഉ​ത്തേ​ജ​ക പ​രി​ശോ​ധ​ന വേ​ണം: സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി

ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​ണെ​ന്ന് ബി​ജെ​പി നേ​താ​വും എം​പി​യു​മാ​യ സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി. രാ​ഹു​ൽ സ്ഥി​ര​മാ​യി കൊ​ക്കെ​യ്ൻ ഉ​പ​യോ​ഗി​ക്കാ​റു​ണ്ടെ​ന്നും പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ൽ ഉ​റ​പ്പാ​യും പ​രാ​ജ​യ​പ്പെ​ടു​മെ​ന്നും സ്വാ​മി ആ​രോ​പി​ച്ചു.

രാ​ഹു​ൽ ഗാ​ന്ധി സ്ഥി​ര​മാ​യി മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്നു, പ്ര​ത്യേ​കി​ച്ച് കൊ​ക്കെ​യ്ൻ. ഉ​ത്തേ​ജ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ൽ അ​യാ​ൾ ഉ​റ​പ്പാ​യും പ​രാ​ജ​യ​പ്പെ​ടും- സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി പ​റ​ഞ്ഞ​താ​യി എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

70 ശ​ത​മാ​നം പ​ഞ്ചാ​ബി​ക​ളും ല​ഹ​രി​മ​രു​ന്ന് ഉ​ട​മ​ക​ളാ​ണെ​ന്ന പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ കേ​ന്ദ്ര​മ​ന്ത്രി ഹ​ർ​സി​മ്ര​ത് കൗ​ർ ബാ​ദ​ൽ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ബി​ജെ​പി നേ​താ​വ്. രാ​ഹു​ൽ ഗാ​ന്ധി​യാ​ണ് 70 ശ​ത​മാ​നം പ​ഞ്ചാ​ബി​ക​ളും ല​ഹ​രി​ക്ക് അ​ടി​മ​ക​ളാ​ണെ​ന്നു പ​റ​ഞ്ഞ​തെ​ന്നും രാ​ഹു​ലി​നെ ഉ​ത്തേ​ജ​ക പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​ക്ക​ണ​മെ​ന്നും സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി ആ​വ​ശ്യ​പ്പെ​ട്ടു.

ക്ലാ​ർ​ക്ക് മു​ത​ൽ പോ​ലീ​സ് വ​രെ​യു​ള്ള എ​ല്ലാ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​ഞ്ചാ​ബി​ൽ മ​യ​ക്കു​മ​രു​ന്നു പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കി മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. കൂ​ടാ​തെ, മ​യ​ക്കു​മ​രു​ന്നു ക​ട​ത്തു​കാ​ർ​ക്കും വി​ൽ​പ്പ​ന​ക്കാ​ർ​ക്കും വ​ധ​ശി​ക്ഷ ന​ൽ​കു​ന്ന ത​ര​ത്തി​ൽ നി​യ​മം നി​ർ​മി​ക്ക​ണ​മെ​ന്നു സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തോ​ടു നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു.

Related posts