കള്ളനോട്ടടിച്ച സീരിയല്‍ നടിയുടെ വീട്ടിലെ സ്ഥിര സന്ദര്‍ശകര്‍ ഇടതു വലതു നേതാക്കള്‍, സൂര്യയുടെ ആദ്യ വിവാഹം നീണ്ടുനിന്നത് ദിവസങ്ങള്‍ മാത്രം, രണ്ടാം കെട്ടും ഫലിച്ചില്ല

കൊല്ലത്ത് കള്ളനോട്ട് അടിച്ച് സമ്പന്നരാകാന്‍ നോക്കിയ സീരിയല്‍ നടി സൂര്യയ്ക്കും അമ്മയ്ക്കും അടിതെറ്റിയത് ആര്‍ഭാട ജീവിതം. കോടികളുടെ സ്വത്തുകള്‍ ഉണ്ടായിരുന്നെങ്കിലും എല്ലാം തൊലച്ചതിനു പിന്നില്‍ പണത്തോടുള്ള ആര്‍ത്തി തന്നെ. അതേസമയം ഇവരുടെ വീട്ടില്‍ ഇടതു വലതു മുന്നണികളിലെ നേതാക്കന്മാര്‍ നിത്യ സന്ദര്‍ശകരായിരുന്നുവെന്നാണ് പോലീസിന് ലഭിക്കുന്ന സൂചനകള്‍.

രമാദേവിയെയും കുടുംബത്തെയും ആഡംബര ജീവിതവും വഴിവിട്ട ഇടപാടുകളിലൂടെ ഉണ്ടായ സാമ്പത്തികത്തകര്‍ച്ചയുമാണ് കള്ളനോട്ട് സംഘത്തിലെത്തിച്ചത്. 1996-ല്‍ ഭര്‍ത്താവ് ശിവകുമാര്‍ മരണമടയുമ്പോള്‍ രമാദേവിയുടെ കുടുംബത്തിന്റെ സാമ്പത്തിക നില ഭദ്രതയിലായിരുന്നു. കൂടാതെ സഹോദരിയുടെ സ്വത്തും രമാദേവിക്കു ലഭിച്ചു.

കോടികളുടെ സമ്പാദ്യം െകെയിലെത്തിയതോടെ കൊല്ലത്തെ നിരവധി വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും പലിശയ്ക്ക് പണം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടു നിരോധിച്ചതോടെയാണ് രമയുടെ നിലനില്പ് അപകടത്തിലായത്. ഇവര്‍ പണം കടംകൊടുത്തവരില്‍ പലരും ശരിയല്ലാത്ത രീതിയില്‍ പണമുണ്ടാക്കിയവര്‍ ആയിരുന്നു. നോട്ട് നിരോധിച്ചതോടെ രമയ്ക്ക് തിരിച്ചുവരവ് മുടങ്ങുകയും ചെയ്തു.

സൂര്യ സീരിയല്‍ രംഗത്തെത്തുന്നത് അമ്മയുടെ ബന്ധം ഉപയോഗിച്ചാണ്. നിര്‍മാതാവുമായുള്ള ആദ്യവിവാഹം വേര്‍പെടുത്തിയ ശേഷം സൂര്യ രണ്ടാമത് വിവാഹം ചെയ്ത കണ്ണൂര്‍ പാപ്പിനിശേരി സ്വദേശിയുമായി കത്രിക്കടവിലെ ഫല്‍റ്റില്‍ താമസിച്ചുവരികയായിരുന്നു. സ്വര്‍ണ്ണത്തില്‍ മുങ്ങിപ്പൊങ്ങി ആഡംബരത്തിന്റെ അതിപ്രസരത്തിലായിരുന്നു സൂര്യയുടെ ആദ്യ വിവാഹം രമാദേവി നടത്തിയത്. ഈ വിവാഹം തകര്‍ന്നതോടെയാണ് സാമ്പത്തിക പ്രതിസന്ധി തുടങ്ങിയത്. ഇളയമകള്‍ ശ്രുതി മാതാവിനൊപ്പം മുളങ്കാട്ടെ വീട്ടിലാണ് താമസിച്ചിരുന്നത്.

Related posts