സ്നേ​​ഹാ​​ദ​​ര​​വി​​ന്‍റെ വി​​സ്മ​​യ ചി​​ത്രം, അ​​വ​​ർ ഇ​​പ്പോ​​ഴും ത്രി​​ല്ലി​​ലാ​​ണ്! രാ​ഹു​ലി​ന്‍റെ വ​ര​വ് നേട്ടമായെ​ന്നു കോ​ണ്‍​ഗ്ര​സ് വി​ല​യി​രു​ത്ത​ൽ

കോ​​ട്ട​​യം: ഉ​​ഴ​​വൂ​​ർ അ​​രീ​​ക്ക​​ര ആ​​റു​​കാ​​ക്ക​​ൽ വീ​​ട്ടി​​ലെ ഏ​​ലി​​യാ​​ക്കു​​ട്ടി(86)​​യ്ക്കും അ​​ന്ന​​മ്മ (73)യ്ക്കും ​​രാ​​ഹു​​ൽ ഗാ​​ന്ധി​​യെ അ​​ടു​​ത്തു​​ക​​ണ്ടു സം​​സാ​​രി​​ച്ച​​തി​​ന്‍റെ സ​​ന്തോ​​ഷം തീ​​ർ​​ന്നി​​ട്ടി​​ല്ല.

ഉ​​ഴ​​വൂ​​രി​​ൽ​​നി​​ന്നു കൂ​​ത്താ​​ട്ടു​​കു​​ള​​ത്തി​​നു​​ള്ള റോ​​ഡ് ഷോ​​യി​​ൽ അ​​രീ​​ക്ക​​ര സു​​ബ്ര​​ഹ്മ​​ണ്യ സ്വാ​​മി​​ക്ഷേ​​ത്ര​​ത്തി​​നു​​സ​​മീ​​പം റോ​​ഡ​​രു​​കി​​ൽ​​നി​​ന്ന ഇ​​രു​​വ​​രെ​​യും ക​​ണ്ട് പ​​ത്തു മീ​​റ്റ​​ർ കാ​​ർ പി​​ന്നോ​​ട്ടെ​​ടു​​ത്താ​​ണ് രാ​​ഹു​​ൽ ഗാ​​ന്ധി അ​​രി​​കി​​ലെ​​ത്തി​​യ​​ത്.

ഏ​​ലി​​യാ​​ക്കു​​ട്ടി​​യെ​​യും അ​​ന്ന​​മ്മ​​യെ​​യും ആ​​ശ്ലേ​​ഷി​​ച്ച​​തി​​ന്‍റെ ഫോ​​ട്ടോ​​ക​​ൾ മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ നി​​റ​​ഞ്ഞു. ഇ​​രു​​വ​​രോ​​ടും വി​​ശേ​​ഷ​​ങ്ങ​​ൾ തി​​ര​​ക്കി​​യ​​തി​​നൊ​​പ്പം വയോധിക​​സ​​ഹോ​​ദ​​രി​​ക​​ൾ രാ​​ഹു​​ലി​​നോ​​ടു വി​​ശേ​​ഷ​​ങ്ങ​​ൾ ചോ​​ദി​​ക്കു​​ക​​യും സോ​​ണി​​യാ ഗാ​​ന്ധി​​യെ തി​​ര​​ക്കി​​യ​​താ​​യി പ​​റ​​യു​​ക​​യും ചെ​​യ്തു.

ഈ ​​വാ​​ർ​​ത്ത​​ക​​ളും ഫോ​​ട്ടോ​​ക​​ളും ഫ്രെ​​യിം ചെ​​യ്ത് വ​​യ്ക്കാ​​നു​​ള്ള ഒ​​രു​​ക്ക​​ത്തി​​ലാ​​ണ് ഏ​​ലി​​യാ​​ക്കു​​ട്ടി​​യും അ​​ന്ന​​മ്മ​​യും. സ്നേ​​ഹാ​​ദ​​ര​​വി​​ന്‍റെ വി​​സ്മ​​യ ചി​​ത്രം രാ​​ഹു​​ൽ ഗാ​​ന്ധി ഫേ​​സ് ബു​​ക്കി​​ൽ പോ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു.

രാ​ഹു​ലി​ന്‍റെ വ​ര​വ് നേട്ടമായെ​ന്നു കോ​ണ്‍​ഗ്ര​സ് വി​ല​യി​രു​ത്ത​ൽ

കോ​​ട്ട​​യം: തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ലെ പ്ര​​ചാ​​ര​​ണ മാ​​ന്ദ്യ​​ത്തി​​ന് ഉ​​ണ​​ർ​​വു​​ണ്ടാ​​ക്കി​​യ​​ത് രാ​​ഹു​​ൽ ഗാ​​ന്ധി​​യു​​ടെ റോ​​ഡ് ഷോ​​ക​​ളെ​​ന്ന് കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ നേ​​തൃ​​യോ​​ഗം വി​​ല​​യി​​രു​​ത്തി.

കോ​​ട്ട​​യം, പു​​തു​​പ്പ​​ള്ളി, ച​​ങ്ങ​​നാ​​ശേ​​രി, ക​​ടു​​ത്തു​​രു​​ത്തി, പാ​​ലാ സീ​​റ്റു​​ക​​ളി​​ൽ വി​​ജ​​യം ഉ​​റ​​പ്പെ​​ന്നും പൂ​​ഞ്ഞാ​​റി​​ലും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ലും ഏ​​റ്റു​​മാ​​നൂ​​രി​​ലും വി​​ജ​​യ​​സാ​​ധ്യ​​ത​​യെ​​ന്നു​​മാ​​ണ് നി​​രീ​​ക്ഷ​​ണം.

പ​​രു​​ത്തും​​പാ​​റ, മ​​ണ​​ർ​​കാ​​ട്, പൊ​​ൻ​​കു​​ന്നം, പാ​​ലാ, ഉ​​ഴ​​വൂ​​ർ, എ​​രു​​മേ​​ലി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ രാ​​ഹു​​ൽ ഗാ​​ന്ധി​​യു​​ടെ സാ​​ന്നി​​ധ്യ​​വും ജ​​ന​​സ​​ന്പ​​ർ​​ക്ക​​വും ര​​ണ്ടു സീ​​റ്റു​​ക​​ളി​​ലെ വി​​ജ​​യം അ​​ധി​​ക​​മാ​​യി ല​​ഭി​​ക്കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടാ​​ക്കി.

തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ അ​​വ​​സാ​​ന​​ഘ​​ട്ട​​ത്തി​​ൽ കോ​​ണ്‍​ഗ്ര​​സ് യു​​ഡി​​എ​​ഫ് സം​​വി​​ധാ​​നം ഉ​​ണ​​ർ​​ന്ന​​ത് രാ​​ഹു​​ലി​​ന്‍റെ വ​​ര​​വോ​​ടെ​​യാ​​ണ്.

സു​​ര​​ക്ഷാ​​വ​​ല​​യം വി​​ട്ട് രാ​​ഹു​​ൽ ജ​​ന​​ങ്ങ​​ളു​​മാ​​യി ന​​ട​​ത്തി​​യ ആ​​ശ​​യ​​വി​​നി​​മ​​യ​​വും സ്നേ​​ഹ​​പ്ര​​ക​​ട​​ന​​വും വ​​ലി​​യ ജ​​ന​​കീ​​യ​​വി​​കാ​​ര​​മു​​ണ​​ർ​​ത്തി.

പൊ​​ൻ​​കു​​ന്ന​​ത്ത് എ​​സ്എ​​ബി​​എ​​സ് സി​​സ്റ്റേ​​ഴ്സി​​നോ​​ടും ഉ​​ഴ​​വൂ​​ർ അ​​രീ​​ക്ക​​ര​​യി​​ൽ എ​​ലി​​യാ​​ക്കു​​ട്ടി, അ​​ന്ന​​മ്മ എ​​ന്നി​​വ​​രോ​​ടു കാ​​ണി​​ച്ച ആ​​ദ​​ര​​വും എ​​രു​​മേ​​ലി​​യി​​ൽ അ​​നി​​ഖ എ​​ന്ന ബാ​​ലി​​ക​​യെ ലാ​​ളി​​ച്ച​​തും ഏ​​റെ ച​​ർ​​ച്ച ചെ​​യ്യ​​പ്പെ​​ട്ടു.

Related posts

Leave a Comment