കടംകയറി മുടിയും ! പ്രഭാസിനെക്കുറിച്ച് ജോത്സ്യന്‍ പ്രവചിച്ചതിങ്ങനെ…ജ്യോത്സ്യന്റെ പ്രവചനം സത്യമായോ എന്നു നോക്കാം…

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരമാണ് പ്രഭാസ്. ബാഹുബലി എന്ന ചിത്രത്തിലൂടെ ഇന്ത്യയിലെമ്പാടും ആരാധകരെ നേടാനും താരത്തിനായി.

നാല്‍പത്തിരണ്ടുകാരനായ പ്രഭാസ് ബാഹുബലി സീരിസിന് ശേഷം സാഹോ എന്ന ബഹുഭാഷ ചിത്രത്തിലാണ് അഭിനയിച്ചത്.

തെന്നിന്ത്യയിലെ മോസ്റ്റ് എവൈലബിള്‍ ബാച്ച്‌ലേഴ്‌സില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന താരം കൂടിയാണ് പ്രഭാസ്.

പ്രഭാസ് എന്ന പേരാകും ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് പരിചയം. എന്നാല്‍ പ്രഭാസിന്റെ പൂര്‍ണനാമം വെങ്കിട്ട സത്യനാരായണ പ്രഭാസ് രാജു ഉപ്പലപ്പതി എന്നാണ്. തെലുങ്ക് ചലച്ചിത്ര നിര്‍മ്മാതാവായ യു.

സൂര്യനാരായണ രാജുവിന്റെയും ശിവകുമാരിയുടെയും മൂന്ന് മക്കളില്‍ ഇളയവനായി ചെന്നൈയിലാണ് പ്രഭാസ് ജനിച്ചത്.

തെലുങ്ക് സിനിമയിലെ ശത്രുഘ്‌നന്‍ സിന്‍ഹ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉപ്പലപ്പതി കൃഷ്ണം രാജുവിന്റെ മരുമകനാണ് പ്രഭാസ്.

കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഒരുപോലെ തിരിച്ചറിയുകയും നെഞ്ചിലേറ്റുകയും ചെയ്യുന്ന ഒരു ഗ്ലോബ്ബല്‍ താരമായുള്ള പ്രഭാസിന്റെ വളര്‍ച്ച ഞൊടിയിടയില്‍ ആയിരുന്നു.

10 ദിവസം കൊണ്ട് 1000 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രത്തിലെ നായകന്‍ എന്ന വിശേഷണവും ബാഹുബലിയിലൂടെ പ്രഭാസിന് ലഭിച്ചു.

ഇന്ത്യയില്‍ നിന്നും ആദ്യമായി 1500 കോടി ക്ലബ്ബില്‍ ഇടം പിടിച്ച ചിത്രം കൂടിയാണ് ബാഹുബലി. പ്രഭാസിന്റെ മൂന്ന് ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിര്‍മ്മാണച്ചെലവുകള്‍ കൂട്ടിയാല്‍ കൂടി ബജറ്റ് 800 കോടിയില്‍ താഴെയാണ് എന്നുള്ളതാണ്.

തെന്നിന്ത്യയിലെ ഏത് താരവും കൊതിക്കുന്ന ബോക്‌സ് ഓഫീസ് വിജയമാണ് പ്രഭാസ് ഇതുവഴി സ്വന്തമാക്കിയത്. ബാഹുബലിയ്ക്ക് വേണ്ടി വര്‍ഷങ്ങളോളമാണ് പ്രഭാസ് മാറ്റിവച്ചത്.

കഥാപാത്രത്തിന് വേണ്ടി 20 കിലോയോളം ശരീരഭാരം കൂട്ടാനും പ്രഭാസ് തയ്യാറായി. മസില്‍ കൂട്ടാനും മറ്റുമായി കണിശമായ ഡയറ്റ് പിന്തുടര്‍ന്ന പ്രഭാസ് ഒരു മാസം കൊണ്ട് 20 കിലോയോളം കൂട്ടി. 100 കിലോയായിരുന്നു ബാഹുബലിയില്‍ അഭിനയിക്കുമ്പോള്‍ പ്രഭാസിന്റെ ശരീരഭാരം.

അമ്മാവന്‍ കൃഷ്ണം രാജു അഭിനയിച്ച തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പ ആണ് പ്രഭാസിന്റെ എക്കാലത്തെയും പ്രിയപ്പെട്ട തെലുങ്ക് ചിത്രം. രാജ് കുമാര്‍ ഹിരാനിയുടെ ചിത്രങ്ങള്‍ കാണാന്‍ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് പ്രഭാസ്.

മുന്നാഭായ് എംബിബിഎസ്, ത്രി ഇഡിയറ്റ്‌സ് തുടങ്ങിയ ചിത്രങ്ങള്‍ താന്‍ ചുരുങ്ങിയത് 20 തവണയിലേറെയെങ്കിലും കണ്ടിട്ടുണ്ടെന്ന് പ്രഭാസ് തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഹോളിവുഡ് താരമായ റോബര്‍ട്ട് ഡി നിറോയുടെ ആരാധകനാണ് പ്രഭാസ്. പ്രഭാസിനെ കുറിച്ച് ഒരു ജോത്സ്യന്‍ നടത്തിയ പ്രവചനമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.

ബാഹുബലിക്ക് ശേഷം പ്രഭാസിന് നിരവധി സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെന്നും സാഹോ അദ്ദേഹത്തിന്റെ സാമ്പത്തിക തകര്‍ച്ചയുടെ തുടക്കമാകുമെന്നും ചില ജ്യോതിഷികള്‍ പ്രവചിച്ചതായിട്ടാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വരുന്നത്.

എന്നാല്‍ ജോത്സ്യന്മാരുടെ പ്രവചനത്തെ മറികടക്കാന്‍ തക്കവണ്ണം താന്‍ വളര്‍ന്നെന്ന് തെളിയിക്കാന്‍ പ്രഭാസിനു കഴിഞ്ഞു എന്നതാണ് യാഥാര്‍ഥ്യം.

സാഹോ സിനിമ പരാജയമായിരുന്നുവെങ്കിലും ബോളിവുഡ് ബോക്സ് ഓഫീസില്‍ പ്രഭാസിന് തന്റെ ഫ്‌ളോപ്പ് സിനിമ പോലും നല്ല പണം സമ്പാദിക്കുമെന്ന് തെളിയിക്കാന്‍ സാധിച്ചു. ഇപ്പോള്‍ രാധേ ശ്യാം, സലാര്‍, ആദിപുരുഷ് തുടങ്ങിയ ചിത്രങ്ങള്‍ പ്രഭാസിന്റേതായി റിലീസിന് തയ്യാറെടുക്കുന്നുണ്ട്.

ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള യുവ നടന്മാരില്‍ ഒരാള്‍ കൂടിയാണ് പ്രഭാസ്. പ്രവചനങ്ങളില്‍ വിശ്വാസമില്ലാത്ത പ്രഭാസ് തന്റെ കഠിനാധ്വാനത്തെയും സംവിധായകരെയും മാത്രം വിശ്വസിച്ചാണ് സിനിമാ ജീവിതം മുമ്പോട്ട് കൊണ്ടുപോകുന്നത്.

Related posts

Leave a Comment