പൊ​റോ​ട്ട​യ​ല്ല, കു​ഴി​മ​ന്തി​യാ​ണ് ബെ​സ്റ്റ്..! രാ​ഹു​ലി​നെ പ​രി​ഹ​സി​ച്ച് സി​പി​എം ഓ​ഫീ​സി​ൽ ബാ​ന​ർ

പെരിന്തൽമണ്ണ: മലപ്പുറം പെരിന്തൽമണ്ണയിൽ സിപിഎം ഓഫീസ് കെട്ടിടത്തിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബാനർ.

രാഹുലിന്‍റെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ചാണ് ഏലംകുളം ലോക്കൽ കമ്മിറ്റി ഓഫീസിൽ കറുത്ത ബാനർ പ്രത്യക്ഷപ്പെട്ടത്.

പൊറോട്ടയല്ല, കുഴിമന്തിയാണ് പെരിന്തൽമണ്ണയിൽ ബെസ്റ്റെന്നാണ് ബാനറിലുള്ളത്. ഇതിനെതിരേ വിമർശനവുമായി നിരവധി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.

ബാനർ ഉയർത്തിയ കെട്ടിടത്തിൽ ഭാരത് ജോഡോ യാത്ര കാണാൻ സ്ത്രീകളടക്കം നിരവധിപ്പേർ കാത്തുനിൽക്കുന്നതിന്‍റെ ചിത്രം വി.ടി. ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.

കറുത്ത ബാനറുമായി കമ്മികൾ, തുടുത്ത മനസുമായി ജനങ്ങൾ എന്ന തലക്കെട്ടോടെയാണ് കുറിപ്പ്.

Related posts

Leave a Comment