രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ; പുലർച്ചെ വീട് വളഞ്ഞ് പോലീസ്

പ​ത്ത​നം​തി​ട്ട: യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ അ​റ​സ്റ്റി​ൽ. സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ച് അ​ക്ര​മ കേ​സി​ലാ​ണ് അ​റ​സ്റ്റ്. അ​ടൂ​രി​ലെ വീ​ട്ടി​ൽ നി​ന്നും ക​ൺ​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സാ​ണ് രാ​ഹു​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ര്‍​ച്ച് അ​തി​ക്ര​മ​കേ​സി​ല്‍ പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​നാ​ണ് ഒ​ന്നാം പ്ര​തി. സ​തീ​ശ​ന് പു​റ​മേ ഷാ​ഫി പ​റ​മ്പി​ല്‍ എം​എ​ല്‍​എ, എം. ​വി​ന്‍​സ​ന്‍റ് എം​എ​ല്‍​എ എ​ന്നി​വ​രും പ്ര​തി​പ്പ​ട്ടി​ക​യി​ലു​ണ്ട്. കേസിൽ നാലാം പ്രതിയാണ് രാഹുൽ മാ​ങ്കൂ​ട്ട​ത്തി​ൽ.

സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ 31 യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ചു, ക​ലാ​പാ​ഹ്വാ​നം ന​ട​ത്തി എ​ന്നീ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്.

നേ​ര​ത്തെ, 26 യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ ജാ​മ്യ​ത്തി​ല്‍ വി​ട്ടി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം സി​ജെ​എം, ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​ക​ളാ​ണ് ഇ​വ​ർ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

സം​സ്ഥാ​ന​ത്ത് പ്ര​വ​ര്‍​ത്ത​ക​രെ തു​ട​ര്‍​ച്ച​യാ​യി പോ​ലീ​സ് ആ​ക്ര​മി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്.

Related posts

Leave a Comment