ഭൂചലനത്തിൽ നാട് ആടിയുലഞ്ഞെങ്കിലും ലൈ​വ് ച​ർ​ച്ച​യ്ക്കി​ടെ കു​ലു​ങ്ങാ​തെ രാഹുൽ; രാ​ഹു​ൽ ഗാ​ന്ധി​യെ പ്ര​ശം​സി​ക്കു​ന്ന ട്വീ​റ്റു​ക​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈറല്‍

സ്വ​ന്തം ലേ​ഖ​ക​ൻ

ന്യൂ​ഡ​ൽ​ഹി: ഭൂ​ച​ല​ന​ത്തി​ൽ ഉ​ത്ത​രേ​ന്ത്യ ആ​ക​മാ​നം ആ​ടി​യു​ല​ഞ്ഞി​ട്ടും ലൈ​വ് ച​ർ​ച്ച​യ്ക്കി​ടെ കു​ലു​ങ്ങാ​തെ കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി.

ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട സ​മ​യ​ത്ത് ഷി​ക്കാ​ഗോ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ഓ​ണ്‍ലൈ​നി​ൽ ച​ർ​ച്ച ന​ട​ത്തു​ക​യാ​യി​രു​ന്നു രാ​ഹു​ൽ.

ഭൂ​ച​ല​നം ഉ​ണ്ടാ​യ​പ്പോ​ൾ ത​ന്‍റെ മു​റി മു​ഴു​വ​ൻ കു​ലു​ങ്ങു​ന്നു​ണ്ടെ​ന്നു പ​റ​ഞ്ഞ അ​ദ്ദേ​ഹം, ഭാ​വ​ഭേ​ദ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ച​ർ​ച്ച തു​ട​രു​ക​യും ചെ​യ്തു.

സം​ഭ​വം ക​ഴി​ഞ്ഞ​തോ​ടെ രാ​ഹു​ൽ ഗാ​ന്ധി​യെ പ്ര​ശം​സി​ക്കു​ന്ന ട്വീ​റ്റു​ക​ൾ ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട്.

റി​ക്ട​ർ സ്കെ​യി​ലി​ൽ 6.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ത്തി​ൽ ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ​ല്ലാം സാ​മാ​ന്യം ഭേ​ദ​പ്പെ​ട്ട ച​ല​നം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തേ സ​മ​യ​ത്താ​ണ് ഷി​ക്കാ​ഗോ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ലൈ​വ് ച​ർ​ച്ച​യി​ൽ രാ​ഹു​ൽ ഗാ​ന്ധി പ​ങ്കെ​ടു​ത്ത​ത്.

ക​ർ​ഷ​കസ​മ​ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് സെ​ൻ​സ​ർ​ഷി​പ്പ് ഏ​ർ​പ്പെ​ടു​ത്തു​ന്ന നി​ല​പാ​ടി​നെക്കു​റി​ച്ചാ​യി​രു​ന്നു ച​ർ​ച്ച.

അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ൾ ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. ത​ന്‍റെ മു​റി മു​ഴു​വ​ൻ കു​ലു​ങ്ങു​ന്നു​ണ്ടെ​ന്നും ഭൂ​ച​ല​ന​മാ​ണെ​ന്നു ക​രു​തു​ന്ന​താ​യും രാ​ഹു​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യും ചെ​യ്തു.

ഇ​തു കേ​ട്ട് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ന​ടു​ങ്ങി​യെ​ങ്കി​ലും രാ​ഹു​ൽ ഗാ​ന്ധി ചെ​റു​പു​ഞ്ചി​രി​യോ​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യു​ന്ന​ത് തു​ട​രു​ക​യും ചെ​യ്തു. ഈ ​വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് രാ​ഹു​ലി​നെ പ്ര​ശം​സി​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ രം​ഗ​ത്തെ​ത്തി​യ​ത്.

അ​തേ​സ​മ​യം, ഇ​ത്ര​യ​ധി​കം തീ​വ്ര​ത​യേ​റി​യ ഭൂ​ച​ല​നം 2005നു ​ശേ​ഷ​മു​ണ്ടാ​യ​താ​യി തോ​ന്നി​യി​ട്ടി​ല്ലെ​ന്നു ട്വീ​റ്റ് ചെ​യ്ത ജ​മ്മു കാ​ഷ്മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള, കൈ​യി​ൽ കി​ട്ടി​യ പു​ത​പ്പു​മെ​ടു​ത്ത് വീ​ടി​നു പു​റ​ത്തേ​ക്ക് ഓ​ടി​യെ​ന്നു പ​റ​ഞ്ഞു. ഫോ​ണ്‍ എ​ടു​ത്തോ എ​ന്നുപോ​ലും ഓ​ർ​മ കി​ട്ടു​ന്നി​ല്ല.

2005നു ​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ശ്രീ​ന​ഗ​റി​ലെ ത​ന്‍റെ വീ​ട്ടി​ൽനി​ന്നു പു​റ​ത്തേ​ക്കി​റ​ങ്ങി ഓ​ടാ​ൻ തോ​ന്നി​യ​ത്ര ഭൂ​മി​കു​ലു​ക്കം അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്നും അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ കു​റി​ച്ചു.

Related posts

Leave a Comment