ക​ന​ത്ത സു​ര​ക്ഷ​യി​ൽ രാ​ഹു​ൽ ഗാ​ന്ധി ക​ണ്ണൂ​രി​ൽ! സു​ര​ക്ഷ കൂ​ട്ടി​യ​ത് എകെ​ജി സെ​ന്‍റ​റി​നു നേ​രേ ന​ട​ന്ന ആ​ക്ര​മ​ണത്തെ തു​ട​ർ​ന്ന്

സ്വ​ന്തം ലേ​ഖ​ക​ൻ

മ​ട്ട​ന്നൂ​ർ: ക​ന​ത്ത സു​ര​ക്ഷ​യി​ൽ രാ​ഹു​ൽ ഗാ​ന്ധി ക​ണ്ണൂ​രി​ലെ​ത്തി. വ​യ​നാ​ട് പോ​കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് രാ​വി​ലെ 8.30 ഓ​ടെ രാ​ഹു​ൽ ഗാ​ന്ധി ക​ണ്ണൂ​രി​ൽ വി​മാ​ന​മി​റ​ങ്ങി​യ​ത്.

ഗോ ​എ​യ​ർ വി​മാ​ന​ത്തി​ലെ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി​യെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ സ്വീ​ക​രി​ച്ചു. എ​കെ​ജി സെ​ന്‍റ​റി​ന് നേ​രെ അ​ക്ര​മം ന​ട​ന്ന​തി​നെ തു​ട​ർ​ന്നു ക​ന​ത്ത സു​ര​ക്ഷ​യാ​ണ് പോ​ലീ​സ് ഒ​രു​ക്കി​യ​ത്.

ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ. ഇ​ള​ങ്കോ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​ഞ്ച് ഡി​വൈ​എ​സ്പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 500 ഓ​ളം പോ​ലീ​സു​കാ​രെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സു​ര​ക്ഷ​യ്ക്കാ​യി ക​ണ്ണൂ​രി​ൽ വി​ന്യ​സി​ച്ചി​രു​ന്ന​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലും രാ​ഹു​ൽ ഗാ​ന്ധി ക​ട​ന്നു പോ​കു​ന്ന റൂ​ട്ടി​ലെ ഓ​രേ സ്റ്റോ​പ്പി​ലു​മാ​യാ​ണ് പോ​ലീ​സി​നി​നെ വി​ന്യ​സി​ച്ച​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു വെ​ള്ളി​യാം​പ​റ​മ്പി​ലെ റി​സോ​ർ​ട്ടി​ലെ​ത്തി ഒ​രു മ​ണി​ക്കൂ​റോ​ളം വി​ശ്ര​മി​ച്ചാ​ണ് പ​ത്തോ​ടെ വ​യ​നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്.

മ​ട്ട​ന്നൂ​ർ ടൗ​ൺ, പാ​ലോ​ട്ടു​പ​ള്ളി, ക​ള​റോ​ഡ് പാ​ലം, പ​ത്തൊ​ൻ​മ്പ​താം​മൈ​ൽ, ചാ​വ​ശേ​രി, ഉ​ളി​യി​ൽ പു​ന്നാ​ട്, എം.​ജി. കോ​ള​ജ്, പ​യ​ഞ്ചേ​രി മു​ക്ക് , വി​ള​ക്കോ​ട്, കാ​ക്ക​യ​ങ്ങാ​ട്, പേ​രാ​വൂ​ർ, നെ​ടും​പൊ​യി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന രാ​ഹു​ൽ ഗാ​ന്ധി​ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ക്കാ​ൻ നൂ​റ് ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രാ​ണ് ത​ടി​ച്ചു കൂ​ടി​യ​ത്.

മ​ട്ട​ന്നൂ​ർ – ഇ​രി​ട്ടി റോ​ഡ് ജം​ഗ്ഷ​നി​ൽ വാ​ദ്യ​മേ​ള​ത്തി​ന്‍റ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ച​ത്.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ, സ​ജീ​വ് ജോ​സ​ഫ്, മാ​ർ​ട്ടി​ൻ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ രാ​ഹു​ൽ ഗാ​ന്ധി​യെ സ്വീ​ക​രി​ക്കാ​നെ​ത്തി​യി​രു​ന്നു.

Related posts

Leave a Comment