ആ​ന്ത്രാ​ക്സ്; ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ; ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ; കൺട്രോൾ റൂം തുറന്നു

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: അ​തി​ര​പ്പി​ള്ളി വ​ന​മേ​ഖ​ല​യി​ലെ കാ​ട്ടു​പ​ന്നി​ക​ളി​ൽ ആ​ന്ത്രാ​ക്സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഉൗ​ർ​ജി​തപ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഹ​രി​ത വി. ​കു​മാ​ർ അ​റി​യി​ച്ചു.

ജ​ന​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക​യോ ഭീ​തി​യോ വേ​ണ്ടെ​ന്നും, ആ​ന്ത്രാ​ക്സ് മൃ​ഗ​ങ്ങ​ളി​ൽനി​ന്നു മ​നു​ഷ്യ​രി​ലേ​ക്ക് പ​ട​രാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കു​റ​വാ​ണെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.

വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളി​ലോ ക​ന്നു​കാ​ലി​ക​ളി​ലോ ഇ​തു​വ​രെ​യും രോ​ഗം ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.ച​ത്ത കാ​ട്ടു​പ​ന്നി​ക​ളി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച ഉ​ട​ൻത​ന്നെ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കൈ​ക്കൊ​ള്ളേ​ണ്ട അ​ടി​യ​ന്തര ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്തു.

ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നി​ട്ടു​ണ്ട്. 2020ലും ​പ്ര​ദേ​ശ​ത്ത് ഇ​ത്ത​ര​ത്തി​ൽ കാ​ട്ടു​പ​ന്നി​ക​ളി​ൽ ആ​ന്ത്രാ​ക്സ് റി​പ്പോ​ർ​ട്ടു ചെ​യ്തി​രു​ന്നു​വെ​ന്നും അ​ന്നും കാ​ര്യ​മാ​യ പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​ല്ലെ​ന്നും വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.

വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​ർ ഇ​ന്ന​ലെ​ രാ​വി​ലെത​ന്നെ അ​തി​ര​പ്പി​ള്ളി മേ​ഖ​ല​യി​ലെ​ത്തി. ച​ത്ത പ​ന്നി​ക​ളെ കു​ഴി​ച്ചി​ട്ട പ​തി​മൂ​ന്നുപേ​രെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്കപ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.

ആ​ന്ത്രാ​ക്സ് കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ പ​ട​രു​ന്ന​ത് വേ​ന​ൽ​ക്കാ​ല​ത്താ​ണെ​ന്നും മ​ഴ​യും ത​ണു​ത്ത കാ​ലാ​വ​സ്ഥ​യും ഉ​ള്ള​തി​നാ​ൽ രോ​ഗം പ​ട​ർ​ന്നു​പി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണെ​ന്നു​മാ​ണ് വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്ന​ത്.

സൂ​ക്ഷി​ക്ക​ണം
ആ​ന്ത്രാ​ക്സ് മൃ​ഗ​ങ്ങ​ളി​ൽനി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് പ​ട​രി​ല്ലെ​ങ്കി​ലും ജാ​ഗ്ര​ത വേ​ണം. രോ​ഗംബാ​ധി​ച്ചു ച​ത്ത മൃ​ഗ​ങ്ങ​ളു​ടെ തോ​ൽ സ്ഥി​ര​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ർ​ക്ക് ചർമരോ​ഗ​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യണ്ട്.

ത​മി​ഴ്നാ​ട്ടി​ൽ തു​ക​ൽ സം​സ്ക​ര​ണ ഫാ​ക്ട​റി​യി​ൽ മു​ൻ​ക​രു​ത​ലി​ല്ലാ​തെ പ​ണിചെ​യ്ത തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ ഈ ​രോ​ഗം ക​ണ്ടി​രു​ന്ന​താ​യി പ​റ​യു​ന്നു.

ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ
മൃ​ഗ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു​വീ​ഴു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ അ​വ​യു​ടെ അ​ടു​ത്തു​പോ​കാ​തെ വി​വ​രം ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രെയോ വെ​റ്റ​റി​ന​റി വി​ദ​ഗ്ധരെ​യോ ഉ​ട​ൻ അ​റി​യി​ക്കണം.ആ​ന്ത്രാ​ക്സ് ബാ​ധി​ച്ച മൃ​ഗ​ങ്ങ​ളു​ടെ പാ​ലും ഇ​റ​ച്ചി​യും ഉ​പ​യോ​ഗി​ക്ക​രു​ത്.

ഇ​വ​യു​ടെ ജ​ഡം ആ​ഴ​വും വീ​തി​യു​മു​ള്ള കു​ഴി​യി​ൽ കു​മ്മാ​യ​മി​ട്ട് കു​ഴി​ച്ചു​മൂ​ടു​ക​യോ ക​ത്തി​ക്കു​ക​യോ വേ​ണം.

ക​ണ്‍​ട്രോ​ൾ റൂം
ജി​ല്ല​യി​ൽ ആ​ന്ത്രാ​ക്സ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ൽ ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു. നന്പർ: 0487-2424223 അ​തി​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്തി​ലെ വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കാ​നും തീ​രു​മാ​ന​മാ​യി.

Related posts

Leave a Comment