വേറെ ഒരു വഴിയുമില്ലായിരുന്നു; ഒട്ടും താല്‍പര്യമില്ലാത്ത വ്യക്തിയുടെ കൂടെ കിടക്ക പങ്കിടേണ്ടി വന്നത് ആലോചിക്കുമ്പോള്‍ തന്നെ അറപ്പുളവാക്കുന്നു; ജൂലി-2ന്റെ പിന്നാമ്പുറക്കഥകള്‍ തുറന്നു പറഞ്ഞ് റായി ലക്ഷ്മി

മുംബൈ: മലയാളത്തില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത റായി ലക്ഷ്മിയുടെ ഇപ്പോഴത്തെ തട്ടകം ഹിന്ദിയാണ്. താരം അതീവ ഗ്ലാമറസായി അഭിനയിച്ച ജൂലി-2വിന്റെ ട്രെയിലറും ടീസറും ഹിറ്റായിരുന്നു. ഉടന്‍ തന്നെ തീയറ്ററിലെത്തുന്ന ചിത്രത്തിന്റെ അണിയറ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന റായ് ലക്ഷ്മി ചില ദുരനുഭവങ്ങളും തുറന്നു പറഞ്ഞു.

തനിക്ക് ചിന്തിക്കാവുന്നതിലുമപ്പുറമുള്ള ഒരു സീനില്‍ അഭിനയിക്കേണ്ടി വന്നെന്നാണ് റായി ലക്ഷ്മി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനെക്കുറിച്ച് താരം പറയുന്നതിങ്ങനെ…”എനിക്കറിയില്ല ഞാന്‍ അതിനെ കുറിച്ച് സംസാരിക്കണമോയെന്ന്. ആലോചിക്കാവുന്നതിനപ്പുറത്തുള്ള ഒരു രംഗം എനിക്ക് ജൂലിയില്‍ അഭിനയിക്കേണ്ടി വന്നു. പ്രേക്ഷകന് സ്വാഭാവികത അനുഭവപ്പെടുന്ന രീതിയിലായിരുന്നു ആ രംഗം ചിത്രീകരിച്ചത്. എന്റെ കഥാപാത്രത്തിന്, അവള്‍ക്കൊട്ടും താല്പര്യമില്ലാത്ത, അംഗീകരിക്കാനാവാത്ത വ്യക്തിയുടെ കൂടെ നിര്‍ബന്ധപൂര്‍വം കിടക്ക പങ്കിടേണ്ട രംഗമായിരുന്നു അത്. ആ രംഗവും അത് ചിത്രീകരിച്ച രീതിയും അറപ്പുളവാക്കുന്നതായിരുന്നു. എനിക്കൊട്ടും തൃപ്തിയില്ലാത്ത ഒരു അന്തരീക്ഷമായിരുന്നു. വളരെ മനോഹരമായി എടുത്ത രംഗമാണത്. ഇപ്പോള്‍ പോലും ആ രംഗത്തെ കുറിച്ചാലോചിക്കുമ്പോള്‍ എനിക്ക് വല്ലാത്ത അറപ്പാണ്”. ലക്ഷ്മി പറയുന്നു.

വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങാന്‍ നായികമാര്‍ സഹിക്കേണ്ടി വരുന്ന ലൈംഗിക ചൂഷണങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ജൂലി-2. അതിനാല്‍ തന്നെ ഗ്ലാമര്‍ പ്രകടനത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെയാണ് നടി ചിത്രത്തിലെത്തുന്നത്. ഒരു നാട്ടിന്‍ പുറത്തുകാരി സിനിമയില്‍ നായികയായെത്തുന്ന കഥയാണ് ദീപക് ശിവദാസ് സംവിധാനം ചെയ്യുന്ന ജൂലി-2വിന്റെ കഥ. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കാരണം ലൈംഗിക തൊഴിലാളിയായി മാറുകയാണ് ജൂലി. ഇന്നുവരെ കണ്ടിട്ടില്ലാത്തത്രയും ഗ്ലാമറായിട്ടാണത്രെ റായി ലക്ഷ്മി ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളില്‍ നിന്നും ടീസറില്‍ നിന്നും ട്രെയിലറില്‍ നിന്നും തന്നെ ഇക്കാര്യം വ്യക്തമാണ്. ബിക്കിനി ഉള്‍പ്പടെയുള്ള രംഗങ്ങളില്‍ ശരീര ഭാരം കുറയ്‌ക്കേണ്ടതായിട്ടുണ്ടായിരുന്നു. രണ്ട് മാസം സിനിമയില്‍ നിന്നെല്ലാം വിട്ടു നിന്ന് ലക്ഷ്മി ശരീര ഭാരം പത്ത് കിലോയോളം കുറച്ചെടുത്തു.

ജൂലി-2വിലൂടെ ബോളിവുഡില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നാണ് റായി ലക്ഷ്മിയുടെ പ്രതീക്ഷ. അതു കൊണ്ട് രണ്ടും കല്‍പ്പിച്ചുള്ള പ്രകടനമാണ് നടി സിനിമയില്‍ നടത്തിയത്. സിനിമയ്ക്ക് പിന്നിലെ ലൈംഗിക ചൂഷണത്തെ കുറിച്ച് പലപ്പോഴും ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടുണ്ട്. കാസ്റ്റിങ് കൗച്ച് ഇപ്പോഴും സജീവമായ പശ്ചാത്തലത്തിലാണ് ജൂലി ടുവിന്റെ റിലീസ്. 2004 ല്‍ പുറത്തിറങ്ങിയിരുന്ന ജൂലി ആദ്യ ഭാഗത്തിന്റെ സംവിധായകന്‍ ദീപക് ശിവദാസനി തന്നെയാണ് ജൂലി-2 സംവിധാനം ചെയ്തിരിക്കുന്നത്. രവി കൃഷ്ണനാണ് ചിത്രത്തിലെ നായകന്‍. ഹിന്ദി, തമിഴ്, തെലുങ്ക് കന്നഡ, എന്നി ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആദിത്യ ശ്രീവാസ്തവ, രതി അഗ്‌നിഹോത്രി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മുംബൈ, ഹൈദരാബാദ്, ദുബായ് എന്നിവിടങ്ങളില്‍ ചിത്രീകരിച്ച ജൂലി-2 നവംബര്‍ 24-ന് തിയറ്ററുകളിലെത്തും.

 

 

Related posts