കോട്ടയത്തുനിന്ന് കാണാതായ ദമ്പതികള്‍ എവിടെ? മരുമകള്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി; മകന്റെ മൃതദേഹം മോര്‍ച്ചറിയില്‍; വിവരങ്ങള്‍ അറിഞ്ഞ് അവര്‍ പാഞ്ഞെത്തുമോ ?

കോ​ട്ട​യം: കോ​ട്ട​യ​ത്തു​നി​ന്നു കാ​ണാ​താ​യ ര​ണ്ടാ​മ​ത്തെ ദ​ന്പ​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി എ​ല്ലാ ജി​ല്ല​ക​ളി​ലും പ്ര​ത്യേക അ​ന്വേ​ഷ​ണ​സംഘത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി പോ​ലീ​സ്. മാ​ങ്ങാ​നം പു​തു​ക്കാ​ട്ട് പി.​സി. ഏ​ബ്ര​ഹാം (69), ഭാ​ര്യ ത​ങ്ക​മ്മ (65) എ​ന്നി​വ​രെ​യാ​ണു ക​ഴി​ഞ്ഞ 13നു ​പു​ല​ർ​ച്ചെ മു​ത​ൽ കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. ദ​ന്പ​തി​ക​ൾ സ്കൂ​ട്ട​റി​ൽ കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ശേ​ഷം സ്കൂ​ട്ട​ർ പാ​ർ​ക്കിം​ഗ് ഏ​രി​യാ​യി​ൽ വ​ച്ചു ര​ണ്ടു​ദി​വ​സ​ത്തെ പ​ണ​മ​ട​ച്ച​തി​നു​ശേ​ഷ​മാ​ണു കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു വേ​ണ്ടി​യു​ള്ള പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

14 ജി​ല്ല​ക​ളി​ലും നി​ര​വ​ധി പേ​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി ക​ഴി​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ​പ്പോ​ൾ മു​ത​ൽ എ​ല്ലാ ജി​ല്ല​ക​ളി​ലു​മു​ള്ള പോ​ലീ​സ് സം​ഘ​ങ്ങ​ൾ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ധ്യാ​ന കേ​ന്ദ്ര​ങ്ങ​ൾ, ഓ​ൾ​ഡേ​ജ് ഹോ​മു​ക​ൾ, ലോ​ഡ്ജു​ക​ൾ, ഹോ​ട്ട​ലു​ക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തു​ന്ന അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ൾ ദ​ന്പ​തി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ കാ​ണി​ച്ചാ​ണു ഇ​വ​രെ അ​ന്വേ​ഷി​ക്കു​ന്ന​ത്. പേ​രു​ക​ൾ മാ​റ്റി​പ​റ​ഞ്ഞും ആ​രെ​ങ്കി​ലും ഇ​വി​ട​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്നു​ണ്ടോ​യെ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. 13മു​ത​ൽ മു​റി​യെ​ടു​ത്തു താ​മ​സി​ക്കു​ന്ന മു​ഴു​വ​ൻ ആ​ളു​ക​ളു​ടെ​യും വി​വ​ര​ങ്ങൾ പോ​ലീ​സ് ശേ​ഖ​രി​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം മാ​താ​പി​താ​ക്ക​ളെ കാ​ണാ​താ​യ​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ൽ ജീവനൊടുക്കിയ മ​ക​ൻ ടി​ൻ​സി ഇ​ട്ടി ഏ​ബ്ര​ഹാം(37)​ന്‍റെ മൃ​ത​ദേ​ഹം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ലെ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. മാ​താ​പി​താ​ക്ക​ളെ​ക്കു​റി​ച്ചു വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഇ​ട്ടി​യു​ടെ സം​സ്കാ​ര സ​മ​യം തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ഇ​ന്ന​ലെ ആ​ശു​പ​ത്രി​യി​ൽ പെ​ണ്‍​കു​ഞ്ഞി​നു ജന്മം ​ന​ൽകി​യ ഇ​ട്ടി​യു​ടെ ഭാ​ര്യ ബെ​ൻ​സി​യെ മ​ര​ണ​വി​വ​രം അ​റി​യി​ച്ചി​ട്ടി​ല്ല. ഇ​ട്ടി കാ​ണാ​താ​യ മാ​താ​പി​താ​ക്ക​ളെ അ​ന്വേ​ഷി​ച്ചു പോ​യി​രി​ക്കു​യാ​ണെ​ന്നാ​ണു ബ​ന്ധു​ക്ക​ൾ ബെ​ൻ​സി​യെ ധ​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഏ​ബ്ര​ഹാ​മും ഭാ​ര്യ ത​ങ്ക​മ്മ​യും ബ​ന്ധു​വീ​ടു​ക​ളി​ൽ എ​ത്തി​യി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് ഇ​തി​നോ​ട​കം സ്ഥീ​രി​ക​രി​ച്ചി​ട്ടു​ണ്ട്. മ​ക​ൻ മ​രി​ച്ച സം​ഭ​വം അ​റി​ഞ്ഞാ​ൽ ഇ​വ​ർ തീ​ർ​ച്ച​യാ​യും തി​രി​കെ എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ത​ന്നെ​യാ​ണു ഇ​പ്പോ​ഴും പോ​ലീ​സ്. ത​ന്നെ​യു​മ​ല്ല ബെ​ൻ​സി​യെ പ്ര​സ​വ​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​മെ​ന്ന കാ​ര്യ​വും ഇ​വ​ർ​ക്ക് അ​റി​യാ​വു​ന്ന​താ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ൾ തി​ര​ക്കി​യെ​ങ്കി​ലും ഇ​വ​ർ ബ​ന്ധു​ക്ക​ളെ വി​ളി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു പോ​ലീ​സ്.
അ​ർ​ധ​രാ​ത്രി​യി​ൽ ഇ​വ​രെ കാ​ണാ​താ​യ സ​മ​യ​ത്ത് കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നും സെ​ക്ക​ന്‍റ് ക്ലാ​സ് ടി​ക്ക​റ്റ് എ​ടു​ത്ത​വ​രു​ടെ വി​വ​ര​ങ്ങ​ളും പോ​ലീ​സ് ഇ​ന്ന​ലെ ശേ​ഖ​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഏ​ബ്ര​ഹാ​മും ഭാ​ര്യ ത​ങ്ക​മ്മ​യും ഇ​ത്ത​ര​ത്തി​ൽ ടി​ക്ക​റ്റ് എ​ടു​ത്ത​താ​യി​ട്ടു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ല. ഇ​തും പോ​ലീ​സി​നെ കു​ഴ​യ്ക്കു​ന്നു​ണ്ട്.

ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ എ​ല്ലാ ജി​ല്ല​ക​ളി​ൽ നി​ന്നു​മു​ള്ള അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ൾ പോ​ലീ​സി​നു ല​ഭി​ച്ചേ​ക്കും. കോ​ട്ട​യം ഡി​വൈ​എ​സ്പി സ​ക്ക​റി​യ മാ​ത്യു, ഈ​സ്റ്റ് സി​ഐ സാ​ജു വ​ർ​ഗീ​സ്, എ​സ്ഐ ര​ഞ്ജി​ത് കെ. ​വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Related posts