ആ ചിത്രത്തെ അശ്ലീലചിത്രമാക്കി മാര്‍ക്കറ്റ് ചെയ്തത് അണിയറക്കാര്‍ ! ജൂലി-2വിന്റെ അണിയറക്കാര്‍ക്കെതിരേ ആഞ്ഞടിച്ച് റായ് ലക്ഷ്മി; നടിയുടെ പ്രധാന ആരോപണങ്ങള്‍ ഇങ്ങനെ…

തെന്നിന്ത്യന്‍ സുന്ദരി റായ് ലക്ഷ്മി ബോളിവുഡില്‍ അരങ്ങേറിയ ചിത്രമായിരുന്നു ജൂലി-2 എന്നാല്‍ ചിത്രം പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ല. ചിത്രത്തിന്റെ പരാജയത്തിനു കാരണം അണിയറക്കാരാണെന്ന് തുറന്നു പറഞ്ഞ് റായ് ലക്ഷ്മി തന്നെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്. നടി പറയുന്നതിങ്ങനെ… ഞാന്‍ പറയും ആ സിനിമ മാര്‍ക്കറ്റ് ചെയ്തതും പരസ്യം നല്‍കിയതും തെറ്റായ രീതിയിലാണ്. ഒരുപാട് ശ്രദ്ധ ആകര്‍ഷിക്കാനാണ് മാര്‍ക്കറ്റിംഗ് ടീം ശ്രമിച്ചതെങ്കിലും അത് എല്ലാം അബദ്ധത്തില്‍ ചെന്ന് ചാടി. ആ സിനിമ ഒരു ഇറോട്ടിക്ക് ത്രില്ലറാണെന്ന പ്രതീതിയാണ് ട്രെയിലര്‍ ജനിപ്പിച്ചത്. ഇത് കുടുംബ പ്രേക്ഷകരെ തിയേറ്ററുകളില്‍നിന്ന് അകറ്റി നിര്‍ത്തി. ആ സിനിമയ്ക്ക് നല്ലൊരു സന്ദേശമുണ്ടായിരുന്നു, എന്റെ കഥാപാത്രവും മികച്ചതായിരുന്നു. സ്ത്രീകള്‍ സിനിമ കാണണം എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷെ, തെറ്റിദ്ധാരണകള്‍ സിനിമയുടെ വിജയത്തെ ബാധിച്ചു. എനിക്കതില്‍ നിരാശയൊന്നുമില്ല. ബോളിവുഡിലേക്ക് എനിക്ക് ഈ സിനിമയിലൂടെയാണ് എന്‍ട്രി കിട്ടിയത്. എന്നാല്‍ ഇപ്പോള്‍…

Read More

വേറെ ഒരു വഴിയുമില്ലായിരുന്നു; ഒട്ടും താല്‍പര്യമില്ലാത്ത വ്യക്തിയുടെ കൂടെ കിടക്ക പങ്കിടേണ്ടി വന്നത് ആലോചിക്കുമ്പോള്‍ തന്നെ അറപ്പുളവാക്കുന്നു; ജൂലി-2ന്റെ പിന്നാമ്പുറക്കഥകള്‍ തുറന്നു പറഞ്ഞ് റായി ലക്ഷ്മി

മുംബൈ: മലയാളത്തില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത റായി ലക്ഷ്മിയുടെ ഇപ്പോഴത്തെ തട്ടകം ഹിന്ദിയാണ്. താരം അതീവ ഗ്ലാമറസായി അഭിനയിച്ച ജൂലി-2വിന്റെ ട്രെയിലറും ടീസറും ഹിറ്റായിരുന്നു. ഉടന്‍ തന്നെ തീയറ്ററിലെത്തുന്ന ചിത്രത്തിന്റെ അണിയറ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന റായ് ലക്ഷ്മി ചില ദുരനുഭവങ്ങളും തുറന്നു പറഞ്ഞു. തനിക്ക് ചിന്തിക്കാവുന്നതിലുമപ്പുറമുള്ള ഒരു സീനില്‍ അഭിനയിക്കേണ്ടി വന്നെന്നാണ് റായി ലക്ഷ്മി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനെക്കുറിച്ച് താരം പറയുന്നതിങ്ങനെ…”എനിക്കറിയില്ല ഞാന്‍ അതിനെ കുറിച്ച് സംസാരിക്കണമോയെന്ന്. ആലോചിക്കാവുന്നതിനപ്പുറത്തുള്ള ഒരു രംഗം എനിക്ക് ജൂലിയില്‍ അഭിനയിക്കേണ്ടി വന്നു. പ്രേക്ഷകന് സ്വാഭാവികത അനുഭവപ്പെടുന്ന രീതിയിലായിരുന്നു ആ രംഗം ചിത്രീകരിച്ചത്. എന്റെ കഥാപാത്രത്തിന്, അവള്‍ക്കൊട്ടും താല്പര്യമില്ലാത്ത, അംഗീകരിക്കാനാവാത്ത വ്യക്തിയുടെ കൂടെ നിര്‍ബന്ധപൂര്‍വം കിടക്ക പങ്കിടേണ്ട രംഗമായിരുന്നു അത്. ആ രംഗവും അത് ചിത്രീകരിച്ച രീതിയും അറപ്പുളവാക്കുന്നതായിരുന്നു. എനിക്കൊട്ടും തൃപ്തിയില്ലാത്ത ഒരു അന്തരീക്ഷമായിരുന്നു. വളരെ മനോഹരമായി എടുത്ത രംഗമാണത്. ഇപ്പോള്‍ പോലും…

Read More