ഊണിന് സാമ്പാറെങ്കില്‍ റെ​യ്ഡ്കോ തന്നെ വേണം..! ആരോഗ്യപൂർണമായ ഭക്ഷ്യസംസ്കാരം വീണ്ടെടുക്കാൻ നാവൂറും രുചിക്കൂട്ടുകളുമായി ഒരു സർക്കാർ സംരംഭമായ റെ​യ്ഡ്കോ നാളെ മുതൽ

ക​ണ്ണൂ​ർ: മാ​വി​ലാ​യിയി​ൽ റെ​യ്ഡ്കോ കേ​ര​ള ലി​മി​റ്റ​ഡി​ന്‍റെ ന​വീ​ക​രി​ച്ച ക​റി​പൗ​ഡ​ർ ഫാ​ക്ട​റിയുടെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. സ​ഹ​ക​ര​ണ​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ചടങ്ങിൽ മ​ന്ത്രി​മാ​രാ​യ രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി, കെ.​കെ. ശൈ​ല​ജ, എം​പി​മാ​ർ, എം​എ​ൽ​എ​മാ​ർ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ, വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 2000 ത്തിലാ​ണ് റെയ്ഡ്കോ ക​റി​പൗ​ഡ​ർ ഫാ​ക്ട​റി ആ​രം​ഭി​ച്ച​ത്. മാ​യം ക​ല​രാ​ത്ത ക​റി പൗ​ഡ​റു​ക​ൾ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ് 10 കോ​ടി രൂ​പ ചെ​ല​വി​ൽ ഫാ​ക്ട​റി ന​വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​തി​ദി​നം 30 ട​ൺ ഉത്പാദന​ശേ​ഷി ഫാ​ക്ട​റി​ക്കു​ണ്ട്.

ഞെ​ട്ടു ക​ള​ഞ്ഞ മു​ള​ക് ഉ​പ​യോ​ഗി​ച്ചു​ള്ള മു​ള​കു​പൊ​ടി, ക​ഴു​കി വ​റു​ത്ത മ​ല്ലി പൊ​ടി​ച്ചു​ണ്ടാ​ക്കി​യ മ​ല്ലി​പ്പൊ​ടി, ഉ​ന്ന​ത​നി​ല​വാ​ര​മു​ള്ള രാ​ജാ​പൂ​രി മ​ഞ്ഞ​ൾ​പ്പൊ​ടി എ​ന്നീ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു പു​റ​മെ ആ​ട്ട, റ​വ, അ​രി​പ്പൊ​ടി, അ​പ്പപ്പൊടി തു​ട​ങ്ങി​യ​വ​യും റെ​യ്ഡ്കോ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്നു​ണ്ട്.

സ്പൈ​സ​സ് ബോ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​റിപൗ​ഡ​ർ ഫാ​ക്ട​റി​യി​ൽ ര​ണ്ടു​കോ​ടി രൂപ ചെ​ല​വി​ൽ ക്വാ​ളി​റ്റി ക​ൺ​ട്രോ​ൾ ല​ബോ​റ​ട്ട​റി​യും ആ​രം​ഭി​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ വ​ത്സ​ല​ൻ പ​നോ​ളി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സി.​പി.​മ​നോ​ജ് കു​മാ​ർ, ഡ​യ​റ​ക്ട​ർ എ​ൻ.​ശ്രീ​ധ​ര​ൻ, സ്വാ​ഗ​ത​സം​ഘം ക​ൺ​വീ​ന​ർ കെ.​വി.​ബാ​ല​ൻ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts