വൈ​റ​ലാ​വാ​ൻ റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നി​ൽ നൃ​ത്തം ചെ​യ്തു;  ശേ​ഷം മാ​പ്പ് പ​റ​ഞ്ഞ് ഇ​ൻ​സ്റ്റാ​ഗ്രാം ഇ​ൻ​ഫ്ലു​വ​ൻ​സ​ർ

മെ​ട്രോ ട്രെ​യി​നു​ക​ളി​ലും റെ​യി​ൽ​വേ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും മ​റ്റ് പൊ​തു സ്ഥ​ല​ങ്ങ​ളി​ലും ആ​ളു​ക​ൾ നൃ​ത്തം ചെ​യ്യു​ന്ന സം​ഭ​വ​ങ്ങ​ൾ ഈ​യി​ടെ​യാ​യി കൂ​ടി​വ​രി​ക​യാ​ണ്. അ​ധി​കാ​രി​ക​ളു​ടെ ആ​വ​ർ​ത്തി​ച്ചു​ള്ള ഓ​ർ​മ്മ​പ്പെ​ടു​ത്ത​ലു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ട്ടും ഈ ​അ​വ​സ്ഥ​യ്ക്ക് മാ​റ്റം വ​ന്നി​ട്ടി​ല്ല .

അ​ടു​ത്തി​ടെ, മും​ബൈ​യി​ലെ ഒ​രു റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ യു​വ​തി നൃ​ത്തം ചെ​യ്യു​ന്ന വീ​ഡി​യ വൈ​റ​ലാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്ത​തും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു. സീ​മ ക​നോ​ജി​യ എന്ന ഇ​ൻ​സ്റ്റ​ഗ്രാം ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​ണ് റെ​യി​ൽ​വേ പ്ലാ​റ്റ്‌​ഫോ​മി​ൽ നൃ​ത്തം ചെ​യ്ത​ത്. 

തു​ട​ർ​ന്ന് യു​വ​തി റെ​യി​ൽ​വേ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്ന് പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​ഞ്ഞു. ക​നോ​ജി​യ ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ ക്ഷ​മ പ​റ​ഞ്ഞ് വീ​ഡി​യോ പ​ങ്കി​ട്ടു. അ​തി​ൽ ര​ണ്ട് പോ​ലീ​സു​കാ​ർ​ക്ക് ന​ടു​വി​ൽ അ​വ​ൾ നി​ൽ​ക്കു​ന്ന​താ​യി കാ​ണി​ക്കു​ന്നു.

റെ​യി​ൽ​വെ പ്ലാ​റ്റ്‌​ഫോ​മി​ൽ നൃ​ത്തം ചെ​യ്യു​ന്ന​ത് തെ​റ്റും നി​യ​മ​വി​രു​ദ്ധ​വു​മാ​ണെ​ന്ന് അ​വ​ൾ സ​മ്മ​തി​ക്കു​ന്ന​ത് വീ​ഡി​യ​യി​ൽ കാ​ണാം.

മ​റ്റ് യൂ​ട്യൂ​ബ​ർ​മാ​രോ​ടും ഇ​ൻ​സ്റ്റ​ഗ്രാം ഇ​ൻ​ഫ്ലു​വ​ൻ​സേ​ഴ്സി​നോ​ടും  പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഇ​ത്ത​രം വീ​ഡി​യോ​ക​ൾ സൃ​ഷ്‌​ടി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​വ​ർ അ​ഭ്യ​ർ​ഥി​ക്കു​ന്നു​മു​ണ്ട്. 

 

Related posts

Leave a Comment