ഗ്രാമവാസികള്‍ പോലും ചോദിക്കുന്നു, ഇതെന്തൊരു മാറ്റം! മഴവില്‍ ഗ്രാമമെന്ന വിളിപ്പേര് സ്വന്തമാക്കിയ ഇന്തോനേഷ്യയിലെ ഒരു ചേരിപ്രദേശം ലോകശ്രദ്ധയാകര്‍ഷിക്കുന്നു; ചിത്രങ്ങള്‍ കാണാം

rainbowഅധികം വിശേഷണങ്ങളൊന്നും സ്വന്തമായി ഇല്ലാതിരുന്ന ഇന്തോനേഷ്യയിലെ ഒരു ഗ്രാമമായിരുന്നു കാംപുംഗ് പെലാന്‍ഗി. ഒരു ചേരിപ്രദേശമായിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ ഈ ഗ്രാമം കണ്ടാല്‍ ആരും തിരിച്ചറിയുക പോലുമില്ല. കാരണം, അടുത്തിടെ ഇന്‍ഡോനേഷ്യന്‍ സര്‍ക്കാര്‍ ഈ ചേരിപ്രദേശമൊന്ന് നവീകരിച്ചു. നവീകരണം എന്ന് പറഞ്ഞാല്‍ പോര! അത്രയ്ക്കും മനോഹരമാക്കി മാറ്റി ആ പ്രദേശം. മഴവില്‍ ഗ്രാമമെന്നാണ് ഇപ്പോള്‍ ആ ഗ്രാമം കണ്ടവര്‍ വിലയിരുത്തുന്നത്. കടും ചുമപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച, പര്‍പ്പിള്‍ എന്നീ നിറങ്ങളാണ് വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നല്‍കിയിരിക്കുന്നത്. ഈ രൂപമാറ്റത്തിലൂടെ മഴവില്‍ ഗ്രാമമെന്ന പേരും ഈ ഗ്രാമത്തിന് ലഭിച്ചുകഴിഞ്ഞു. നാനാവിധ വര്‍ണങ്ങളാലുള്ള പെയിന്റടിച്ച് ചേരിപ്രദേശത്തെ മനോഹരമാക്കി മാറ്റിയിരിക്കുകയാണ്.

Aneka warna kehidupan menjadikan hidup ini lebih semarak ?‍?? #kampungpelangi #rainbowvillage

A post shared by Bima Mahendra (@_bimahendra) on


22,467 ഡോളറാണ് ചേരിയിലെ വീടുകള്‍ പെയിന്റടിക്കാനും മറ്റും ചെലവായത്. സെമറംഗിലുള്ള സെന്‍ട്രല്‍ ജാവ കമ്മ്യൂണിറ്റി ആണ് ഈ പദ്ധതിക്ക് വേണ്ട ചെലവ് വഹിച്ചത്. 54കാരനായ ജൂനിയര്‍ ഹൈ പ്രിന്‍സിപ്പല്‍ സ്ലാമറ്റ് വിഡോഡോയാണ് കമ്മ്യൂണിറ്റിയ്ക്ക് നേതൃത്വം വഹിക്കുന്നത്. രാജ്യത്ത് സമാനമായ രീതിയില്‍ മൂന്ന് പട്ടണങ്ങളിലും പെയിന്റടിച്ച് മനോഹരമാക്കിയിട്ടുണ്ട്. 232 വീടുകളാണ് ഇവരുടെ കരവിരുതിനാല്‍ അലങ്കരിക്കപ്പെട്ടത്. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ മഴവില്‍ ഗ്രാമങ്ങള്‍ക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍. അതു തന്നെയായിരുന്നു ഈ രൂപമാറ്റത്തിന്റെ ലക്ഷ്യവും. ഏതായാലും സമൂഹമാദ്ധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് മഴവില്‍ ഗ്രാമത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 54 കാരനായ ഒരു ഹൈസ്‌കൂള്‍ അദ്ധ്യാപകന്റെ തലയില്‍ വിരിഞ്ഞ ആശയമായിരുന്നു ഗ്രാമത്തിന്റെ ഈ രൂപമാറ്റം. ഗ്രാമത്തിലെ 232 വീടികളും ഇപ്പോള്‍ വര്‍ണ്ണങ്ങളാല്‍ നിറഞ്ഞു കഴിഞ്ഞു. ഓരോ വീടിനും മൂന്നോ അതില്‍ക്കൂടുതലോ നിറങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെയൊക്കെ ഗുണഫലം അനുഭവിക്കാന്‍ പോവുന്നത് ഗ്രാമവാസികളും പ്രത്യേകിച്ച് ഗ്രാമത്തിലെ ചെറുകിട കച്ചവടക്കാരുമാണ്.

rainbow-village-kampung-pelangi-indonesia-2

rainbow-village-kampung-pelangi-indonesia-3

rainbow-village-kampung-pelangi-indonesia-6

rainbow-village-kampung-pelangi-indonesia-7

rainbow-village-kampung-pelangi-indonesia-11

rainbow-village-kampung-pelangi-indonesia-10

rainbow-village-kampung-pelangi-indonesia-15

Related posts