വിവാഹബന്ധം കുട്ടിച്ചോറാക്കിയത് ശില്‍പ ഷെട്ടിയെന്ന് ആരോപണം ! ഇനി മിണ്ടാതിരിക്കാനാവില്ലെന്ന് നടിയുടെ ഭര്‍ത്താവ്…

തന്റെ വിവാഹബന്ധം തകര്‍ത്തത് ശില്‍പഷെട്ടിയാണെന്ന് ശില്‍പയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ മുന്‍ഭാര്യ കവിത ആരോപിച്ചിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.

എന്നാല്‍ കവിതയുമായുള്ള വിവാഹമോചനത്തിന് കാരണം ശില്‍പ ഷെട്ടി അല്ല എന്നാണ് രാജ് കുന്ദ്ര ഇപ്പോള്‍ വ്യക്തമാക്കുന്നത്. 2006ല്‍ ആണ് രാജ് കുന്ദ്രയും ആദ്യ ഭാര്യ കവിതയും വിവാഹമോചനം നേടുന്നത്.

2009ല്‍ ആണ് ശില്‍പ ഷെട്ടിയുമായുള്ള വിവാഹം നടക്കുന്നത്. ആദ്യ ഭാര്യ തന്നെയാണ് ആ ബന്ധം തകരാനുള്ള കാരണക്കാരി എന്നാണ് രാജ് കുന്ദ്ര പറയുന്നത്.

കഴിഞ്ഞ 12 വര്‍ഷമായി താന്‍ ഈ വിഷയത്തില്‍ നിശബ്ദത പാലിക്കുകയായിരുന്നെന്നും എന്നാല്‍ ഇനി പറ്റില്ല എന്ന് രാജ് പറയുന്നു. പണം വാങ്ങി നല്‍കിയ അഭിമുഖത്തിലെ ദൃശ്യമാണത്.

ഡിവോഴ്സിന്റെ സമയത്ത് ഹാജരാക്കിയ ബാങ്ക് സ്റ്റേറ്റ്മെന്റുകളില്‍ ആ അഭിമുഖത്തിന് പത്രം പണം നല്‍കിയ വിവരങ്ങളുണ്ട്. കവിതയ്ക്ക് സ്വന്തം സഹോദരിയുടെ ഭര്‍ത്താവുമായി ബന്ധമുണ്ടായിരുന്നു.

താന്‍ ബിസിനസ് ട്രിപ്പ് പോകുമ്പോഴെല്ലാം അവര്‍ കൂടുതല്‍ സമയവും ഒന്നിച്ചായിരുന്നു. കുടുംബക്കാരും ഡ്രൈവറും ഇതിനെ കുറിച്ച് തന്നോട് പറയാറുണ്ട്.

അവളുടെ ഫോണില്‍ അയാള്‍ക്ക് അയച്ച മെസേജുകള്‍ താന്‍ കണ്ടെത്തി. അത് കണ്ട് ഹൃദയം തകര്‍ന്നു പോയിരുന്നു. ഇതേക്കുറിച്ച് ഗര്‍ഭിണിയായ തന്റെ സഹോദരിയോട് പറഞ്ഞു.

പിന്നീട് കവിതയെ വീട്ടില്‍ കൊണ്ടുവിട്ടു. ആ സമയം എന്റെ മകള്‍ക്ക് 40 ദിവസമായിരുന്നു പ്രായം. കുഞ്ഞിനോട് വിടപറഞ്ഞത് വളരെ വിഷമത്തോടെയാണ്.

അതിന് ശേഷമാണ് താന്‍ ശില്‍പയെ കാണുന്നത്. തന്നെയെയും ശില്‍പയെയും ചേര്‍ത്ത് വാര്‍ത്തകള്‍ വന്നതോടെ വിവാഹമോചനത്തിനുള്ള ഡിമാന്റുകള്‍ വര്‍ദ്ധിപ്പിച്ചു.

ശില്‍പ ഷെട്ടിയാണ് തന്റെ വിവാഹബന്ധം തകര്‍ത്തത് എന്ന വാര്‍ത്ത ഒരു യുകെ പത്രത്തിന് 10000 പൗണ്ടുകള്‍ക്ക് ആണ് കവിത വിറ്റതെന്നും രാജ് കുന്ദ്ര പിങ്ക്വില്ലക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

Related posts

Leave a Comment