ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ​തി​നാ​ലു​കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍; കുടുങ്ങിയത് പെ​ണ്‍​കു​ട്ടി​യു​മാ​യി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ

പ​ത്ത​നം​തി​ട്ട: ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​നെ ഇ​ല​വും​തി​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഏ​നാ​ദി​മം​ഗ​ലം ഗി​രി​ജ വി​ലാ​സ​ത്തി​ല്‍ അ​ശോ​ക് കു​മാ​റാ​ണ് (21) ആ​ണ് പോ​ക്സോ കേ​സി​ല്‍ പി​ടി​യി​ലാ​യ​ത്. പ​തി​നാ​ലു വ​യ​സു​കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പ​ച്ച​താ​യാ​ണ് കേ​സ്്ു.

പെ​ണ്‍​കു​ട്ടി​യു​മാ​യി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഇ​ള​മ​ണ്ണൂ​രി​ല്‍ വ​ച്ച് പോ​ലീ​സി​നെ​ക​ണ്ട്് ഓ​ടി​ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ശോ​ക് കു​മാ​റി​നെ പി​ടി​കൂ​ടി​യ​ത്.

എ​സ്എ​ച്ച്ഒ ബി.​അ​യൂ​ബ്ഖാ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്ഐ​മാ​രാ​യ ജ​യേ​ഷ്, സ​ത്യ​ദാ​സ്, അ​ശോ​ക് കു​മാ​ര്‍, എ​സ്സി​പി​ഒ​മാ​രാ​യ സ​ന്തോ​ഷ്‌​കു​മാ​ര്‍, സു​രേ​ഷ്‌​കു​മാ​ര്‍, കെ.​എ​സ് സ​ജു, സി​പി​ഒ​മാ​രാ​യ എ​സ.് അ​ന്‍​വ​ര്‍​ഷ, എ​സ.് ശ്രീ​ജി​ത്ത്, ശ്യാം​കു​മാ​ര്‍, അ​നൂ​പ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ന്‍​ഡു ചെ​യ്തു

Related posts

Leave a Comment