മ​നു​ഷ്യ ജീ​വ​നേ​ക്കാ​ൾ വി​ല താ​രാ​രാ​ധ​ന​യ്ക്കില്ല; ബി​ഗ്ബോ​സിൽ നിന്നും പുറത്തായ രജിത് കുമാറിനെ സ്വീ​ക​രി​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആരാധകരുടെ തിരക്ക്; ത​ടി​ച്ചു​കൂ​ടി​യ​വ​ർ​ക്കെ​തി​രെ കേസെടുത്ത് പോ​ലീ​സ്

കൊ​ച്ചി: ബി​ഗ്ബോ​സി​ൽ നി​ന്ന് പു​റ​ത്താ​യ താ​ര​ത്തെ സ്വീ​ക​രി​ക്കാ​ൻ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ടി​ച്ചു​കൂ​ടി​യ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

ബി​ഗ്ബോ​സ് താ​രം ര​ജി​ത് കു​മാ​റി​നെ സ്വീ​ക​രി​ക്കാ​നാ​ണ് 100 ലേ​റെ വ​രു​ന്ന ആ​രാ​ധ​ക​ർ‌ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ടി​ച്ചു കൂ​ടി​യ​ത്.

കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ര​ന്നു.

ഈ ​നി​ർ​ദേ​ശം ലം​ഘി​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ്, ക​ള​ക്ട​ർ എ​സ്. സു​ഹാ​സി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം കേ​സെ​ടു​ത്ത​ത്.

പേ​ര​റി​യാ​വു​ന്ന നാ​ല് പേ​ർ​ക്കെ​തി​രെ​യും ക​ണ്ടാ​ല​റി​യാ​വു​ന്ന 75 പേ​ർ​ക്കെ​തി​രെ​യു​മാ​ണ് കേ​സ്. മ​നു​ഷ്യ ജീ​വ​നേ​ക്കാ​ൾ വി​ല താ​രാ​രാ​ധ​ന​യ്ക്കി​ല്ലെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു.

Related posts

Leave a Comment