ഇതാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ! സ്വന്തം ഹോട്ടലുകളെല്ലാം ആശുപത്രികളാക്കി പോര്‍ച്ചുഗീസ് സൂപ്പര്‍താരം; കൊറോണ ചികിത്സ തികച്ചും സൗജന്യം…

കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ കൈകോര്‍ത്ത് പോര്‍ച്ചുഗലിന്റെ സൂപ്പര്‍ ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. പോര്‍ച്ചുഗലിലെ കൊറോണ ബാധിതരെ സഹായിക്കുന്നതിനായി ക്രിസ്റ്റിയാനോയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ ആശുപത്രികളാക്കി മാറ്റിയെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

വൈറസ് ബാധ സ്ഥിരീകരിച്ചവരെ ശുശ്രൂഷിക്കുന്നതിനായി റൊണാള്‍ഡോയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ ആശുപത്രികളാക്കി രൂപാന്തരപ്പെടുത്തുന്ന കാര്യം യുവെ വെബ്‌സൈറ്റും സ്പാനിഷ് ദിനപ്പത്രമായ മാര്‍സയുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല.ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബ്രാന്‍ഡായ ‘സിആര്‍7’ന്റെ പേരിലുള്ള ഹോട്ടലുകളാണ് ആശുപത്രികളാക്കിയത്. ഈ കേന്ദ്രങ്ങളില്‍ ചികിത്സ സൗജന്യമായിരിക്കും.

ഇവിടെ സേവനം ചെയ്യുന്ന ഡോക്ടര്‍മാരുടെയും മറ്റ് സ്റ്റാഫുകളുടെയും ശമ്പളം ഉള്‍പ്പെടെയുള്ള ചെലവുകള്‍ റൊണാള്‍ഡോ വഹിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. പോര്‍ച്ചുഗലില്‍ ഇതുവരെ 170-ഓളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

എന്നാല്‍ കൊറോണ മരണം ഇതുവരെ ഇവിടെ രേഖപ്പെടുത്തിയിട്ടില്ല. ഇറ്റാലിയന്‍ സിരി എയില്‍ യുവെന്റസിന്റെ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിലവില്‍ പോര്‍ച്ചുഗലിലെ വീട്ടിലാണുള്ളത്. യുവന്റസിന്റെ ചില താരങ്ങള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനാല്‍ ക്രിസ്റ്റിയാനോ സെല്‍ഫ് ക്വാറന്റൈനിലാണെന്നും സൂചനയുണ്ട്.

Related posts

Leave a Comment