ജോ​ലി ഉ​പേ​ക്ഷി​ച്ച് സ​മൂ​ഹ​ത്തെ സേ​വി​ക്കു​മെ​ന്ന് ര​ജി​ത്കു​മാ​ർ

ആ​ലു​വ: സാ​മൂ​ഹ്യ സേ​വ​ന​ത്തി​നാ​യി അ​ധ്യാ​പ​ക ജോ​ലി ഉ​പേ​ക്ഷി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് ഡോ. ​ര​ജി​ത് കു​മാ​ര്‍ പ​റ​ഞ്ഞു. ആ​ലു​വ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ചോ​ദ്യം ചെ​യ്ത ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​മി​ല്ലാ​തെ​യാ​ണ് ടി​വി ഷോ​യി​ൽ പ​ങ്കെ​ടു​ത്ത​ത്. അ​തി​നാ​ൽ പു​റ​ത്ത് ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ള്‍ എ​ന്താ​ണെ​ന്ന് പോ​ലും ചി​ന്തി​ക്കു​വാ​ന്‍ ക​ഴി​യു​ന്ന മാ​ന​സി​കാ​സ്ഥ​യി​ലാ​യി​രു​ന്നി​ല്ല. ഇ​തേ അ​വ​സ്ഥ​യി​ലാ​ണ് കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്നി​റ​ങ്ങി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പ്രീ​പെ​യ്ഡ് ടാ​ക്‌​സി​യി​ൽ വീ​ട്ടി​ല്‍ പോ​കാ​മെ​ന്നാ​ണ് ക​രു​തി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ത​ന്നെ സ്‌​നേ​ഹി​ക്കു​ന്ന​വ​രു​ടെ ബാ​ഹു​ല്യം മ​ന​സി​ലാ​യ​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ദി​ക്കി​ല്‍ നി​ന്ന് പ​ര​സ്പ​രം ബ​ന്ധ​പ്പെ​ടാ​തെ ചെ​റു​സം​ഘ​ങ്ങ​ള്‍ വ​ന്ന​താ​ണ് കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്താ​ന്‍ കാ​ര​ണ​മെ​ന്ന് ക​രു​തു​ന്ന​താ​യും ഡോ. ​ര​ജി​ത് കു​മാ​ര്‍ പ​റ​ഞ്ഞു. താ​ന്‍ ഒ​ളി​വി​ലാ​യി​രു​ന്നി​ല്ലെ​ന്നും വീ​ട്ടി​ല്‍ ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ഡോ. ​ര​ജി​ത് കു​മാ​ര്‍ പ​റ​ഞ്ഞു. ആ​ര്‍​ക്കും ശ​ല്യ​മാ​കേ​ണ്ടാ​യെ​ന്ന് ക​രു​തി​യാ​ണ് ര​ണ്ട് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും സ്വി​ച്ച് ഓ​ഫ് ആ​ക്കി​യ​ത്.…

Read More

രജിത് കുമാർ മുങ്ങി, ഫാൻസുകാർക്ക് കൈവിലങ്ങും; ര​ജി​ത് കു​മാ​ർ കേ​സി​ൽ 11 പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ; വീടുകളിൽ പരിശോധന നടത്തി പോലീസ്

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​ല​ക്ക് ലം​ഘി​ച്ച് സ്വ​കാ​ര്യ ചാ​ന​ൽ​ഷോ​യാ​യ ബി​ഗ്ബോ​സ് പ​രി​പാ​ടി​യി​ലെ താ​ര​ത്തി​ന് സ്വീ​ക​ര​ണം ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ 11 പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 13 ആ​യി. ഒ​ന്നാം പ്ര​തി​യാ​യ ബി​ഗ്ബോ​സ് താ​രം ഡോ. ​ര​ജി​ത് കു​മാ​റി​നാ​യി ഇ​യാ​ളു​ടെ വീ​ടു​ക​ളി​ൽ പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി. ആ​ലു​വ​യി​ലേ​യും ആ​റ്റി​ങ്ങ​ലി​ലേ​യും വീ​ടു​ക​ളി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ര​ജി​തി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​യാ​ൾ ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ്വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 75 പേർ​ക്ക് എ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Read More

മ​നു​ഷ്യ ജീ​വ​നേ​ക്കാ​ൾ വി​ല താ​രാ​രാ​ധ​ന​യ്ക്കില്ല; ബി​ഗ്ബോ​സിൽ നിന്നും പുറത്തായ രജിത് കുമാറിനെ സ്വീ​ക​രി​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആരാധകരുടെ തിരക്ക്; ത​ടി​ച്ചു​കൂ​ടി​യ​വ​ർ​ക്കെ​തി​രെ കേസെടുത്ത് പോ​ലീ​സ്

കൊ​ച്ചി: ബി​ഗ്ബോ​സി​ൽ നി​ന്ന് പു​റ​ത്താ​യ താ​ര​ത്തെ സ്വീ​ക​രി​ക്കാ​ൻ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ടി​ച്ചു​കൂ​ടി​യ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ബി​ഗ്ബോ​സ് താ​രം ര​ജി​ത് കു​മാ​റി​നെ സ്വീ​ക​രി​ക്കാ​നാ​ണ് 100 ലേ​റെ വ​രു​ന്ന ആ​രാ​ധ​ക​ർ‌ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ടി​ച്ചു കൂ​ടി​യ​ത്. കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ര​ന്നു. ഈ ​നി​ർ​ദേ​ശം ലം​ഘി​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ്, ക​ള​ക്ട​ർ എ​സ്. സു​ഹാ​സി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. പേ​ര​റി​യാ​വു​ന്ന നാ​ല് പേ​ർ​ക്കെ​തി​രെ​യും ക​ണ്ടാ​ല​റി​യാ​വു​ന്ന 75 പേ​ർ​ക്കെ​തി​രെ​യു​മാ​ണ് കേ​സ്. മ​നു​ഷ്യ ജീ​വ​നേ​ക്കാ​ൾ വി​ല താ​രാ​രാ​ധ​ന​യ്ക്കി​ല്ലെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു.

Read More

ബിഗ് ബോസ് കുടുംബത്തില്‍ അപ്രതീക്ഷിത സംഭവം! രജിത് കുമാറിനെ താൽകാലികമായി പുറത്താക്കി; സാറിനെതിരേ വിമര്‍ശനവുമായി രഘുവും അമൃതയും കൂട്ടരും

ബിഗ് ബോസ് കുടുംബത്തിൽ ചൊവ്വാഴ്ച നടന്ന അപ്രതീക്ഷിത സംഭവത്തിൽ ഞെട്ടി പ്രേക്ഷകർ. പുതിയ ആഴ്ചയിലെ എലിമിനേഷൻ നോമിനേഷൻ കിഴിഞ്ഞ് ഇന്ന ലെ നടന്ന ലക് ഷ്വറി ടാക്സിലാണ് ബിഗ്ബോസിൽ ഞെട്ടിക്കുന്ന സംഭവം നടന്നത്. ആര്യയെ പ്രിൻസിപ്പാളായ സ്കൂളിലെ തലതെറിച്ച കുട്ടികളായാണ് രജിത് കുമാറും, രേഷ്മയും, അഭിരാമിയും, സാന്ദ്രയും, പാഷാണം ഷാജിയും, അമൃതയും അഭിനയിച്ചത്. ക്‌ലാസിലെ രേഷ്മയുടെ ബർത്തഡേ പാർട്ടി ആഘോഷിക്കുന്നതിനിടെ യാണ് രജിത് കുമാറിന്‍റെ മോശം പ്രകടനം നടന്നത്. എല്ലാവർക്കും മധുരം നൽകുന്നതിനിടെ രജിത്തിന്‍റെ അടുത്തെത്തിയ രേഷ്മയുടെ മുഖത്ത് പിടിച്ച് കണ്ണിൽ മുളക് തേക്കുകയായിരുന്നു. ഇതോടെ കുട്ടി വാവിട്ട് കരയുകയും മുഖം കഴുകി നോക്കിയെങ്കിലും നീറ്റലും വേദനയും പോയില്ല. തുടർന്ന് ബിഗ് ബോസ് കൺഫെഷൻ റുമിലേക്ക് വിളിപ്പിച്ചു കാര്യങ്ങ ൾ തിരക്കി. രേഷ്മയെ ചികിത്‌സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ക്‌ലാസിലെ കുസൃതിക്ക് ഫുക്രുസാർ രജിതിനെ ക്‌ലാസിൽ പുറം തിരി…

Read More

ബിഗ്‌ബോസ്-2ല്‍ മത്സരിക്കാന്‍ പോകുന്നത് രഹ്ന ഫാത്തിമയും സനുഷയും ഹനാനും ഒപ്പം മാലാപാര്‍വതിയും ? ഇക്കാര്യത്തെക്കുറിച്ച് മാലാ പാര്‍വതിയ്ക്കു പറയാനുള്ളത്…

ബിഗ്‌ബോസ്-2ല്‍ മത്സരിക്കാന്‍ താനൊരുങ്ങുന്നു എന്ന വാര്‍ത്ത നിഷേധിച്ച് നടിയും സാമൂഹിക പ്രവര്‍ത്തകയുമായ മാലാപാര്‍വതി. നടിയും അവതാരകയുമായ ആര്യ, നടി സനുഷ, പഠനത്തിനിടെ മത്സ്യം വിറ്റ് ഉപജീവനത്തിന് വഴി കണ്ടെത്തുന്ന ഹനാന്‍, ശബരിമല യുവതിപ്രവേശവുമായി ബന്ധപ്പെട്ട് വിവാദനായികയായി മാറിയ രഹ്ന ഫാത്തിമ എന്നിവര്‍ക്കൊപ്പമാണ് മാലാപാര്‍വതിയുടെ പേരും പറഞ്ഞുകേട്ടത്. എന്നാല്‍ തനിക്ക് ഈ വിഷയത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും പലരും വിളിച്ചു ചോദിക്കുമ്പോഴാണ് ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് അറിഞ്ഞതെന്നും താനൊരിക്കലും ബിഗ്‌ബോസില്‍ പങ്കെടുക്കില്ലെന്നും നടി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.’ബിഗ്‌ബോസ് സീസണ്‍ 2-ല്‍ ഞാന്‍ ഉണ്ട് എന്ന് ഒരു വാര്‍ത്ത ഉണ്ട് പോലും…എനിക്ക് ഈ വിഷയത്തെ കുറിച്ചറിയില്ല. വാര്‍ത്ത കണ്ടതുമില്ല. പോകുന്നോ എന്ന് ചോദിക്കുന്നു. ക്ഷണിച്ചാലും പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല.’-മാലാ പാര്‍വതി പറഞ്ഞു. എന്തായാലും മാലാ പാര്‍വതി ബിഗ്‌ബോസ്-2വില്‍ പങ്കെടുക്കുന്നു എന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

Read More