അതിർത്തിയിൽ ദിവസവും അഞ്ച് ഭീകരരെ വീതം സൈന്യം വധിക്കുന്നു; ഡോക് ലാ പ്രശ്നത്തിൽ പരിഹാരം കാണുമെന്നും രാജ്നാഥ് സിംഗ്

ന്യൂഡൽഹി: അതിർത്തിയിൽ ദിനംപ്രതി അഞ്ച് മുതൽ ആറ് ഭീകരരെ വരെ സൈന്യം വധിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. അതിർത്തിയിൽ ഇന്ത്യൻ സൈനികർക്കു നേരെ പാക്കിസ്ഥാൻ നടത്തുന്ന ആക്രമണങ്ങൾക്കു മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അയൽ രാജ്യങ്ങൾ ഇന്ത്യയിലേക്ക് ഭീകരരെ അയക്കുന്നു. അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന പാക് സൈനികർക്കു നേരെ ആദ്യം വെടിയുതിർക്കരുതെന്ന് ഇന്ത്യൻ സൈനികർക്കു നിർദേശം നൽകിയിട്ടുണ്ട്. അതേസമയം പാക്കിസ്ഥാന്‍റെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കാനും ഉത്തരവ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡോക് ലാ പ്രശ്നത്തിൽ പരിഹാരം കാണുമെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.

Related posts