ഇ​ന്ത്യ ചൈ​ന​യി​ലെ സ്ഥ​ല​ങ്ങ​ളു​ടെ പേ​രു​ക​ൾ മാ​റ്റി​യാ​ൽ ആ ​സ്ഥ​ല​ങ്ങ​ളെ​ല്ലാം ഇ​ന്ത്യ​യു​ടേ​താ​കു​മോ; അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ലെ സ്ഥ​ല​ങ്ങ​ളു​ടെ പേ​ര് മാ​റ്റി; ചൈ​ന​യെ രൂക്ഷമായി വിമർശിച്ച് രാ​ജ്നാ​ഥ് സിം​ഗ്

ന്യൂ​ഡ​ൽ​ഹി: അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളു​ടെ പേ​രു​മാ​റ്റി​യ ചൈ​ന​യു​ടെ ന​ട​പ​ടി​യി​ൽ രൂ​ക്ഷ​പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. അ​രു​ണാ​ച​ലി​ലെ നാം​സാ​യ് മേ​ഖ​ല​യി​ൽ ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ലാ​ണ് ചൈ​ന​യു​ടെ ന​ട​പ​ടി​ക്കെ​തി​രെ രാ​ജ്നാ​ഥ് സിം​ഗ് രം​ഗ​ത്തെ​ത്തി​യ​ത്.

അ​രു​ണാ​ച​ലി​ൽ നി​യ​ന്ത്ര​ണ രേ​ഖ​യ്ക്ക് സ​മീ​പ​മു​ള്ള 30 പ്ര​ദേ​ശ​ങ്ങ​ളു​ടെ പേ​രു​മാ​റ്റി​ക്കൊ​ണ്ടു​ള്ള പ​ട്ടി​ക ക​ഴി​ഞ്ഞ​യാ​ഴ്ച ചൈ​ന പു​റ​ത്തി​റ​ക്കി​യി​രു​ന്നു. അ​രു​ണാ​ച​ൽ ചൈ​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് അ​വ​കാ​ശ​വാ​ദം നേ​ര​ത്തെ​യും ചൈ​ന ഉ​ന്ന​യി​ച്ചി​രു​ന്നു.

ഇ​ന്ത്യ ചൈ​ന​യി​ലെ സ്ഥ​ല​ങ്ങ​ളു​ടെ പേ​രു​ക​ൾ മാ​റ്റി​യാ​ൽ ആ ​സ്ഥ​ല​ങ്ങ​ളെ​ല്ലാം ഇ​ന്ത്യ​യു​ടേ​താ​കു​മോ എ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. ചൈ​ന സ്ഥ​ല​ങ്ങ​ളു​ടെ പേ​രു​മാ​റ്റി​യു​ള്ള പ​ട്ടി​ക പു​റ​ത്തു​വി​ട്ട​തു​കൊ​ണ്ട് യാ​ഥാ​ർ​ത്ഥ്യം ഇ​ല്ലാ​താ​കു​ന്നി​ല്ലെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞു.

Related posts

Leave a Comment