വലിയ ഒരു ജ്യേഷ്ഠന്റെ സ്ഥാനം അല്ലെങ്കില്‍ ഗുരുവിന്റെ സ്ഥാനമാണ് ദിലീപേട്ടന് ഞാന്‍ നല്‍കുന്നത് ! ദിലീപേട്ടന്‍ നേരിട്ടത് മോശം അനുഭവങ്ങള്‍; താന്‍ ദിലീപിനു വേണ്ടി പ്രാര്‍ത്ഥിക്കുന്ന ആളാണെണ് പ്രയാഗ…

ഏറെ പ്രതിസന്ധികള്‍ തരണം ചെയ്ത് വന്‍വിജയം നേടിയ ചിത്രമാണ് രാമലീല. ആ സിനിമയുടെ വിജയത്തിന്റെ ഒന്നാം വാര്‍ഷികവേളയില്‍ ചിത്രത്തിനെക്കുറിച്ചും നായകനായ ദിലീപ് നേരിട്ട പ്രതിസന്ധികളെക്കുറിച്ചും മനസു തുറക്കുകയാണ് നായികയായ പ്രയാഗ മാര്‍ട്ടിന്‍.’രാമലീലയില്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു എനിക്ക്. ചിത്രം നേരിടേണ്ടി വന്നത് വളരെ ബുദ്ധിമുട്ടുളള സാഹചര്യമായിരുന്നു. ദിലീപേട്ടനെ വ്യക്തിപരമായി അറിയുന്ന ആളാണ് ഞാന്‍. വലിയ ഒരു ജ്യേഷ്ഠന്റെ സ്ഥാനം അല്ലെങ്കില്‍ ഗുരുവിന്റെ സ്ഥാനമാണ് ദിലീപേട്ടന് എന്ന് പറയാം. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ നിര്‍മ്മിക്കുന്നത് ദിലീപേട്ടനാണ്. അപ്പോഴാണ് ഞാനാദ്യമായി കാണുന്നത്. അതിനുശേഷം രാമലീലയില്‍ അദ്ദേഹത്തിന്റെ നായികയായി. എനിക്കെപ്പോഴും നല്ല കാര്യങ്ങള്‍ മാത്രം പറഞ്ഞു തരുന്ന ആളാണ് അദ്ദേഹം. അഭിനയത്തെക്കുറിച്ച് മാത്രമല്ല സംസാരിക്കുമ്പോള്‍ മോളേ അച്ഛനെയും അമ്മയെയുമൊക്കെ നന്നായി നോക്കണമെന്നൊക്കെ പറഞ്ഞു തരുന്നയാളാണ് ദിലീപേട്ടന്‍. അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുന്നയാളാണ് ഞാന്‍. അദ്ദേഹത്തിന് അങ്ങനെയൊരു ബുദ്ധിമുട്ടുള്ള സമയം വന്നപ്പോള്‍ തീര്‍ച്ചയായും വിഷമം…

Read More

രാമലീലയെ ചൊല്ലിയുള്ള വാദങ്ങള്‍ കൊഴുക്കുന്നു ! ദിലീപ് ജയിലില്‍ കിടക്കുമ്പോള്‍ റിലീസ് അനവസരത്തിലാണെന്നും അല്ലെന്നും വാദങ്ങള്‍; വിവാദങ്ങള്‍ സിനിമയ്ക്ക് വന്‍ പ്രചാരണം കൊടുത്തെന്ന് ലിബര്‍ട്ടി ബഷീര്‍

കൊച്ചി: ദിലീപ് നായകനായ രാമലീല 28 നു റിലീസ് ചെയ്യുമ്പോള്‍ സിനിമാലോകം രണ്ടുതട്ടില്‍. നായകന്‍ ജയിലില്‍ കിടക്കുമ്പോഴുള്ള റിലീസ് അനവസരത്തിലാണെന്നും അല്ലെന്നുമുള്ള വാദങ്ങള്‍ കൊഴുക്കുന്നു. റിലീസിനെ എതിര്‍ക്കുന്നതു സിനിമാവ്യവസായത്തെ മൊത്തത്തില്‍ ബാധിക്കുമെന്നതിനാല്‍ എതിര്‍പ്പിനും മൗനത്തിന്റെ ഭാഷ. ദീലിപിന്റെ പ്രധാന എതിരാളി ലിബര്‍ട്ടി ബഷീര്‍ പക്ഷെ സിനിമയുടെ റീലിസിംഗിനെ അനുകൂലിക്കുകയാണ്. ദിലീപ് നടന്‍ മാത്രമാണെന്നും കോടികള്‍ മുടക്കിയ നിര്‍മാതാവ് എന്തു പിഴച്ചെന്നുമാണു ബഷീറിന്റെ ചോദ്യം. ഇപ്പോഴാണ് ഈ സിനിമ റിലീസ് ചെയ്യാന്‍ പറ്റിയ സമയം. മാസങ്ങള്‍ കഴിഞ്ഞാണു റിലീസെങ്കില്‍ ഒരുപക്ഷേ വിജയസാധ്യത കുറഞ്ഞേക്കും. ചിത്രം വന്‍വിജയം നേടിയാല്‍ ദിലീപിന്റെ ജനപ്രീതി കൂടും. പക്ഷേ, അതുകൊണ്ടൊന്നും നടി ആക്രമിക്കപ്പെട്ട കേസ് ദുര്‍ബലമാകില്ലെന്നും ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങള്‍ ഇല്ലാതാകില്ലെന്നും ബഷീര്‍ പറഞ്ഞു. വിവാദങ്ങള്‍ ഒരു കോടി രൂപയുടെ പരസ്യം കൊടുക്കുന്നതിനേക്കാള്‍ പ്രചാരണം രാമലീലയ്ക്കു നല്‍കിയെന്നും ബഷീര്‍. പുലിമുരുകനില്‍ നിന്നുള്ള വലിയ ചുവടുമാറ്റമാണു രാമലീല…

Read More

കാത്തിരിക്കുന്നതിന് ഒരു പരിധിയില്ലേ; ദിലീപ് പുറത്തിറങ്ങിയാലും ഇല്ലെങ്കിലും രാമലീല റീലീസു ചെയ്യാനുറച്ച് ടോമിച്ചന്‍; പ്രൊഫ.ഡിങ്കനും കമ്മാര സംഭവവും ഉപേക്ഷിച്ചു;ദിലീപ് ചിത്രങ്ങളുടെ ഗതിയിങ്ങനെ…

കൊച്ചി: താന്‍ പുറത്തിറങ്ങിയതിനു ശേഷം മാത്രം രാമലീല റിലീസ് ചെയ്താല്‍ മതിയെന്ന ദിലീപിന്റെ നിര്‍ദ്ദേശം അവഗണിച്ച് ചിത്രം തീയറ്ററിലെത്തിക്കാനൊരുങ്ങി നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം. ഓണച്ചിത്രങ്ങള്‍ക്കു തൊട്ടു പിന്നാലെ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി. ദിലീപിന്റെ ജാമ്യം ഗണപതി കല്യാണം പോലെ നീണ്ടു പോകുന്നതിനാല്‍ അതില്‍ ഇനി പ്രതീക്ഷ വയ്ക്കണ്ടെന്നാണ് ടോമിച്ചന്റെ തീരുമാനം. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം എന്തു വന്നാലും ഒക്ടോബറില്‍ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം. ഇനി ഇക്കാര്യത്തില്‍ ദിലീപിന്റെ ഉപദേശം തേടില്ല. ഇതു സംബന്ധിച്ച് ടോമിച്ചന്‍ മുളകുപാടവും അരുണ്‍ ഗോപിയും യോജിപ്പിലെത്തിയതായാണ് സൂചന. രാമലീലയുടെ റിലീസ് എന്ന് എന്ന ചോദ്യത്തിന് ടോമിച്ചന്‍ മുളകുപാടം മറുപടി പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒന്നും പറയാനാകില്ല. ഓണം റിലീസായി ചിത്രം പ്ലാന്‍ ചെയ്തിരുന്നില്ല. ചിലപ്പോള്‍ അടുത്ത മാസം റിലീസ് ഉണ്ടായേക്കാം. തീയതി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.…

Read More

രാമലീല റീലീസ് ചെയ്യുന്നത് നായകന്റെ ജയില്‍ മോചനത്തിനു ശേഷം മാത്രം; ജയിലിലെത്തിയ അരുണ്‍ഗോപിയോട് ദിലീപിന്റെ നിര്‍ദ്ദേശം; ടോമിച്ചന്‍ മുളകുപാടത്തിന്റെ ചീട്ടുകീറും…

കൊച്ചി: ദിലീപ് ജയിലിലായതോടെ അനശ്ചിതത്വത്തിലായ ബിഗ്ബജറ്റ് ചിത്രം രാമലീലയുടെ റീലീസ് ഇനിയും നീളും.് ദിലീപ് ജയില്‍ മോചിതനായാല്‍ മാത്രമേ ചിത്രം റിലീസാകൂ എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇതോടെ ടോമിച്ചന്‍ മുളകുപാടം കുത്തുപാളയെടുക്കുമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. 150 കോടി വാരിയ ബ്രഹ്മാണ്ഡചിത്രം പുലിമുരുകനിലൂടെ ടോമിച്ചന് കിട്ടിയത് ഏതാണ് 30 കോടി രൂപയുടെ ലാഭമാണ്. എന്നാല്‍ മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നുണ്ടായ ലാഭമെല്ലാം രാമലീലയിലൂടെ കൈവിടുന്ന അവസ്ഥയിലാണ് ടോമിച്ചന്‍ മുളകുപാടം ഇപ്പോള്‍. പുലിമുരുകന്റെ വിജയത്തോടെ ടോമിച്ചന്റെ സിനിമയില്‍ അഭിനയിക്കാന്‍ ദിലീപിന് മോഹമെത്തി. അങ്ങനെയാണ് രാമലീലയിലേക്ക് കാര്യങ്ങളെത്തിയത്. പുലി മുരുകന്റെ രചയിതാവ് ഉദയകൃഷ്ണ തിരക്കഥാ രചനയ്ക്ക് എത്തിയതോടെ പുതുമുഖ സംവിധായകന്‍ അരുണ്‍ ഗോപിക്കായി പണം മുടക്കാന്‍ ടോമിച്ചന്‍ തയ്യാറായി. ഫുട്‌ബോള്‍ കളിയുടെ പശ്ചാത്തലത്തിലെ കഥ രാമലീല പറയുന്നത് പ്രതികാരത്തിലൂടെയാണ്. സിനിമയിലെ കഥയിലെ പലതും ദിലീപെന്ന നായകന്റെ ജീവിതത്തിലും സംഭവിച്ചു.…

Read More

ഇനി എന്തു ചെയ്യണമെന്ന് എനിക്കറിയില്ല; എല്ലാവരും സഹായിക്കണം; രാമലീലയുടെ സംവിധായകന്‍ അരുണ്‍ഗോപിയുടേതെന്നു സംശയിക്കുന്ന ഓഡിയോ ക്ലിപ്പില്‍ പറയുന്നതിങ്ങനെ…

നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനു പങ്കുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നതോടെ ദിലീപ് അഭിനയിച്ചു കൊണ്ടിരിക്കുന്നതും അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്നതുമായ ചിത്രങ്ങളുടെ കാര്യം പരുങ്ങലിലായി. ഇതേത്തുടര്‍ന്ന് ഈ വെള്ളിയാഴ്ച പുറത്തിറങ്ങേണ്ടിയിരുന്ന രാമലീലയുടെ റിലീസ് ജൂലൈ 21–ലേക്ക് മാറ്റി. ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തീകരിക്കാനാകാത്തതിനാലാണ് റിലീസ് മാറ്റിയതെന്നാണ് സംവിധായകനായ അരുണ്‍ ഗോപിയുടെ വിശദീകരണം. ദിലീപുള്‍പ്പടെയുള്ള താരങ്ങളുടെ ഡബ്ബിങ് പൂര്‍ത്തിയായി വരുന്നതേയുള്ളൂ എന്നാണ് സംവിധായകന്‍ പറയുന്നത്. അതിനിടെ തനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും എന്താകുമെന്ന് ഒരു നിശ്ചയവുമില്ലെന്നും പറയുന്ന ഒരു വോയ്‌സ് ക്ലിപ്പ് സംവിധായകന്‍ അരുണ്‍ ഗോപിയുടേതെന്ന മട്ടില്‍ വാട്ട്‌സാപ്പില്‍ പ്രചരിക്കുന്നുണ്ട്. ‘‘എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല. മനസ്സ് ശൂന്യമാണ്. എല്ലാവരും സഹായിക്കണം. ടോമിച്ചായന്‍ പറഞ്ഞിരിക്കുന്നത് പടം 21 –ന് തന്നെ പുറത്തിറക്കണം എന്നാണ്’’ ഇങ്ങനെയാണ് വോയ്‌സ് ക്ലിപ്പില്‍ പറയുന്നത്. കേസില്‍ ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്തതോടെ ഇവര്‍ക്കും കേസില്‍ പങ്കുണ്ടെന്ന തരത്തിലാണ് വാര്‍ത്തകള്‍…

Read More