ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ജീ​വ​ൻ മ​ര​ണ പോ​രാ​ട്ട​മാ​ണ്, ജ​യി​ച്ചേ മ​തി​യാ​കൂ! ഹ​രി​പ്പാ​ട്ടു​കാ​ർ ത​ന്നെ ഹൃ​ദ​യ​ത്തോ​ടാ​ണു ചേ​ർ​ത്തു നി​ർ​ത്തിയത്‌; ര​മേ​ശ് ചെ​ന്നി​ത്ത​ല വി​തുമ്പി ​ക്കൊ​ണ്ട് പറയുന്നു…

ഹ​രി​പ്പാ​ട്: ഉ​യ​ർ​ച്ച​ക​ളി​ലും താ​ഴ്ച​ക​ളി​ലും ഹ​രി​പ്പാ​ട്ടെ ജ​ന​ങ്ങ​ൾ കൂ​ടെനി​ന്നു, ഒ​രു രാ​ഷ്ട്രീ​യ നേ​താ​വി​ന് ഇ​തി​നേ​ക്കാ​ൾ വ​ലി​യ സ​ന്പാ​ദ്യം വേ​റെ​യെ​ന്തു​ണ്ട്-

തെ​ര​ഞ്ഞെ​ടു​പ്പു ക​ണ്‍​വ​ൻ​ഷ​നി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യും പ്ര​തി​പ​ക്ഷ​നേ​താ​വു​മാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല വി​തു​ന്പി​ക്കൊ​ണ്ടാ​ണ് ഇ​ത്ര​യും പ​റ​ഞ്ഞ​ത്.

ഹ​രി​പ്പാ​ട്ടു​കാ​ർ ത​ന്നെ ഹൃ​ദ​യ​ത്തോ​ടാ​ണ് ചേ​ർ​ത്തു​നി​ർ​ത്തി​യ​ത്. ഹ​രി​പ്പാ​ട് ത​നി​ക്ക് അ​മ്മ​യെപ്പോ​ലെ​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ജീ​വ​ൻ മ​ര​ണ പോ​രാ​ട്ട​മാ​ണ്. ജ​യി​ച്ചേ മ​തി​യാ​കൂ.

വി​ശ്വാ​സി​ക​ളെ വി​ഡ്ഢി​ക​ളാ​ക്കാ​നാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ യെ​ച്ചൂ​രി​യു​ടെ അ​ഭി​പ്രാ​യ​ത്തെ ത​ള്ളിപ്പ​റ​യാ​തെ കോ​ട​തി​യി​ൽ സ​ർ​ക്കാ​ർ ന​ൽ​കി​യ സ​ത്യാ​വാങ്മൂ​ലം മാ​റ്റി ന​ൽ​കാ​തെ സ്ത്രീ​ക​ളെ ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശി​പ്പി​ച്ച പി​ണ​റാ​യി വി​ജ​യ​ൻ ഇ​പ്പോ​ൾ ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ച​ർ​ച്ച​യാ​കാ​മെ​ന്നു പ​റ​ഞ്ഞ് വി​ശ്വാ​സി​ക​ളെ വി​ഡ്ഢി​ക​ളാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ഹ​രി​പ്പാ​ട്ടുകാ​രു​മാ​യി നാ​ലു​ത​ല​മു​റ​യു​ടെ ബ​ന്ധ​മാ​ണ് ത​നി​ക്കു​ള്ളതെ​ന്നും ഹ​രി​പ്പാ​ടി​ന്‍റെ സ​മ​ഗ്രവി​ക​സ​നം മാ​ത്ര​മാ​ണ് ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment