ഇന്നസെന്റ് മത്സരിക്കുന്നത് സിനിമയില്‍ അഭിനയിക്കാനോ, വീണാ ജോര്‍ജ് മത്സരിക്കുന്നത് വാര്‍ത്ത വായിക്കാനോ ആണോ! രമ്യയുടെ ആട്ടത്തിലും പാട്ടിലുമൊക്കെ ഒരു വലിയ പൊളിറ്റിക്‌സ് ഉണ്ട് ടീച്ചറേ; ശ്രദ്ധേയമായി അധ്യാപികയുടെ കുറിപ്പ്

ആലത്തൂര്‍ മണ്ഡലത്തിലെ ലോക്‌സഭാ സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ തൃശൂര്‍ കേരള വര്‍മ കോളജിലെ അധ്യാപിക ദീപ നിശാന്ത് രംഗത്തെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. പാട്ടുപാടി വോട്ട് ചോദിക്കാന്‍ ഇത് സ്റ്റാര്‍ സിംഗര്‍ മത്സരമോ അമ്പല കമ്മിറ്റിയോ അല്ലെന്നുള്ള ദീപയുടെ പരിഹാസം വലിയ വിമര്‍ശനങ്ങളും ഏറ്റുവാങ്ങുകയുണ്ടായി. കോപ്പിയടിയില്‍ പിടിക്കപ്പെട്ടയാള്‍ക്ക് പാട്ടുപാടി വോട്ടു ചോദിക്കുന്ന ഒരാളെ പരിഹസിക്കാന്‍ എന്താണ് അര്‍ഹത എന്നാണ് പലരും ചോദിക്കുന്നത്.

ഇപ്പോഴിതാ ദീപയുടെ പരാമര്‍ശം തീര്‍ത്തും പരിഹാസ്യമായിപ്പോയി എന്ന് വ്യക്തമാക്കി ഷറഫുന്നീസ കരോളി എന്ന യുവ അധ്യാപിക രംഗത്തെത്തിയിരിക്കുന്നു. അവരുടെ വാക്കുകള്‍ ഇങ്ങനെ…

ലോക്സഭാ തിരെഞ്ഞെടുപ്പ് ഗോദയില്‍ ഉണ്ടെങ്കിലും ആലത്തൂരിലെ UDF Candidate രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ഥിത്വത്തോളം സന്തോഷം തോന്നിയ , അഭിമാനം തോന്നിയ മറ്റൊന്നുമില്ല …. എന്നിട്ടും മൗനം പാലിക്കുകയായിരുന്നു … പക്ഷെ ഇപ്പോള്‍ രമ്യക്ക് വോട്ട് അഭ്യര്‍ഥിച്ച് ഏതോ ഒരു പേജില്‍ വന്ന പോസ്റ്റിന്റെ ചരിത്രാടിത്തറ തപ്പി ദീപ നിഷാന്തുമാര്‍ ഇറങ്ങുമ്പോള്‍ മിണ്ടാതെ ഇരിക്കുന്നതെങ്ങിനെ ??

ചാലക്കുടിയില്‍ ഇന്നസെന്റ് മത്സരിക്കുന്നത് ഇന്ത്യന്‍ ലോക്‌സഭാ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയില്‍ അഭിനയിക്കാനാണോ , കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിച്ച് ജയരാജന്‍ വടകരയില്‍ മത്സരിക്കുന്നത് ലോക്‌സഭയിലെ ദാദ ആകാനാണോ , PV അന്‍വര്‍ മത്സരിക്കുന്നത് ലോക്‌സഭക്കു പുറത്തു അമ്യൂസ്‌മെന്റ് പാര്‍ക്ക് തുടങ്ങാനാണോ , വീണ ജോര്‍ജ് മത്സരിക്കുന്നത് രാജ്യസഭേടെ ന്യൂസ് ചാനലില്‍ വാര്‍ത്ത വായിക്കാനാണോ , ജോയ്സ് ജോര്‍ജ് മത്സരിക്കുന്നത് ലോക്‌സഭാ ഇരിക്കുന്ന ഭൂമി കയ്യേറാന്‍ ആണോ എന്നൊന്നുമുള്ള സംശയങ്ങള്‍ ഒരിക്കലും തോന്നിയിട്ടില്ലാത്ത ടീച്ചര്‍ക്ക് രമ്യ ഹരിദാസിന്റെ പാട്ടുകേട്ടപ്പോ മാത്രം ഐഡിയ സ്റ്റാര്‍ സിംഗറിന്റെ മൗറശശേീി ആണോന്നു സംശയം … ചുവപ്പിന്റെ തിമിരം കേറിയതുകൊണ്ടാ …

ഒരു ഓല മേഞ്ഞവീട്ടില്‍ , കൂലിപ്പണിക്കാരന്റെ മകളായി ജനിച്ച് , ഇന്ദിരാ ആവാസ് യോജന പദ്ധതി പ്രകാരം വീട് കെട്ടി , ആ വീട്ടില്‍ നിന്ന് ജീവിതസാഹചര്യങ്ങളോട് പടവെട്ടി വിദ്യാഭ്യാസം നേടി , പലേടത്തും തളര്‍ന്നു വീണപ്പോഴും പാട്ടും പൊതുപ്രവര്‍ത്തനവുമൊക്കെ കൈ വിടാതെ കൊണ്ടുനടന്നു കനല്‍ വഴികള്‍ താണ്ടിയാണ് രമ്യ വരുന്നത് … ആ വഴികളെ കുറിച്ച് പറയുമ്പോള്‍ അഭിമാനമല്ലാതെ മറ്റെന്താണ് തോന്നേണ്ടത് ….

കേരളത്തിലെ 20 മണ്ഡലങ്ങളിലെയും ഇരുമുന്നണികളുടെയും സ്ഥാനാര്‍ഥികളില്‍ വെച്ച് real gem ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ …. #RamyaHaridas….. രമ്യടെ ആട്ടത്തിലും പാട്ടിലുമൊക്കെ ഒരു വല്യ പൊളിറ്റിക്‌സ് ഉണ്ട് ടീച്ചറെ …. പ്രതിസന്ധികളോട് പടവെട്ടി ജയിക്കുന്നവന്റെ പൊളിറ്റിക്‌സ് …. പ്രതിസന്ധികളില്‍ തളര്‍ന്നു നിന്നുപോകുന്ന ഒരുപാടുപേരെ മോട്ടിവേറ്റ് ചെയ്യുന്ന പൊളിറ്റിക്‌സ് ….

അത് നിങ്ങള്‍ക്ക് മനസിലാവാത്തത് രമ്യ പിടിക്കുന്ന കൊടി ചുവപ്പ് അല്ലാത്തതുകൊണ്ട് മാത്രമാണ് …. അഥവാ ചുവപ്പ് ആയിരുന്നെങ്കില്‍ ഇന്നലെ നിങ്ങള്‍ ഉന്തിയ അതെ പേനകൊണ്ട് എത്ര വാഴ്ത്തു പാട്ടുകള്‍ കുറിക്കുമായിരുന്നു …. ടീച്ചറെ …. ഞങ്ങള്‍ അഭിമാനത്തോടെ പറയുന്നു … ആലത്തൂരെ ഞങ്ങടെ സ്ഥാനാര്‍ഥിയുടെ പേര് രമ്യ ഹരിദാസ് എന്നാണ്…. രമ്യ ആടും …. രമ്യ പാടും …. രമ്യ പാട്ടും പാടി ജയിക്കേം ചെയ്യും …

Related posts