കെ​എ​സ്എ​ഫ്ഇ​യി​ൽ  മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച്  ഒന്നരല​ക്ഷം രൂപ ത​ട്ടി​യെടുത്തയാൾ പി​ടി​യി​ൽ

മൂ​വാ​റ്റു​പു​ഴ: കെ​എ​സ്എ​ഫ്ഇ​യി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തൊ​ടു​പു​ഴ കു​ന്പം​ക​ല്ല് സ്വ​ദേ​ശി ആ​ഷി​ഖ് (23) ആ​ണ് മൂ​വാ​റ്റു​പു​ഴ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി​രി​ക്കു​ന്ന​ത്.

കെ​എ​സ്എ​ഫ്ഇ മൂ​വാ​റ്റു​പു​ഴ ബ്രാ​ഞ്ചി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് ഇ​യാ​ൾ പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​ശ​യം തോ​ന്നി​യ ജീ​വ​ന​ക്കാ​ർ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് മു​ക്കു​പ​ണ്ട​മാ​ണെ​ന്നു മ​ന​സി​ലാ​യ​ത്.
ബാ​ങ്കി​ൽ കൊ​ടു​ത്തി​രു​ന്ന ആ​ധാ​ർ കാ​ർ​ഡും വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്ന് കെ​എ​സ്എ​ഫ്ഇ അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ പോ​ലീ​സ് കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Related posts