കോടികള്‍ തരാമെന്നു പറഞ്ഞാലും അതുപോലെയുള്ള കാര്യങ്ങള്‍ക്ക് എന്നെക്കിട്ടില്ല ! തുറന്നു പറഞ്ഞ് രമ്യ നമ്പീശന്‍…

മലയാള സിനിമയില്‍ ഏറെ ആരാധകരുള്ള നടിയാണ് രമ്യ നമ്പീശന്‍. മലയാളത്തിന് പുറമേ തമിഴ് ഉള്‍പ്പെടെ മറ്റു നിരവധി ഭാഷകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

താരം ഓരോ സിനിമകളും വേറിട്ട വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും കൂടെയാണ് പ്രേക്ഷകശ്രദ്ധ ഏറെയും കൈപ്പറ്റിയത്. മികച്ച ഒരു ഗായിക കൂടിയാണ് താരം.

സായാഹ്നം എന്ന സിനിമയിലൂടെയാണ് താരം അഭിനയജീവിതം ആരംഭിക്കുന്നത്. ആദ്യ സിനിമയിലൂടെ തന്നെ താരത്തിന് മികച്ച ഒരു ആരാധക വൃന്ദത്തെ കയ്യിലെടുക്കാന്‍ കഴിഞ്ഞുവെന്നതാണ് സത്യം.

ഓം ശാന്തി ഓശാന, ബാച്ചിലര്‍പാര്‍ട്ടി തുടങ്ങി നിരവധി ചിത്രങ്ങളില്‍ നല്ല ഗാനങ്ങള്‍ ആലപിച്ചു കൊണ്ട് താരം മലയാള സംഗീത ലോകത്തെയും തിളക്കമുള്ള വ്യക്തിത്വമായി മാറിയിരിക്കുകയാണ്.

ആണ്ടലോണ്ടെ നേരെ കണ്ണില് ചന്ദിരന്റെ പൂലാലാണെ എന്ന് തുടങ്ങുന്ന ഗാനം ആണ് താരം ആദ്യമായി പാടിയ സിനിമ ഗാനം.

പരസ്യത്തിന്റെ മോഡലായി തിളങ്ങിനിന്നിരുന്ന സമയത്താണ് താരം സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത്. ധാരാളം ബ്രാന്‍ഡുകളുടെയും മറ്റും മോഡലായി പ്രത്യക്ഷപ്പെട്ട താരം ഗ്ലാമര്‍ വേഷങ്ങളും കൈകാര്യം ചെയ്യാന്‍ യാതൊരു മടിയും ഇല്ല എന്നും താരം തെളിയിച്ചിട്ടുണ്ട്.

അതിനപ്പുറം താരത്തെ കുറിച്ച് പറയേണ്ടത് നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്ന് ആണ്. തന്റെ അഭിപ്രായങ്ങള്‍ ആര്‍ക്കു മുന്നിലും തുറന്നുപറയാന്‍ താരം മടി കാണിക്കാറില്ല.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ എല്ലാം ഒരുപാട് ഫോളോവേഴ്‌സുള്ള താരത്തിന്റെ വാക്കുകള്‍ ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ തരംഗമായി പ്രചരിക്കുകയാണ്.

താന്‍ അഭിനയിക്കാന്‍ തിരഞ്ഞെടുക്കുന്ന പരസ്യ ചിത്രങ്ങളുടെ കുറിച്ചാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. ആദ്യമെല്ലാം സൗന്ദര്യം എന്നാല്‍ നിറം എന്ന ഒരു വ്യാഖ്യാനമാണ് ഉണ്ടായിരുന്നത് എന്നു പറഞ്ഞാണ് താരം തുടങ്ങുന്നത്.

ഇപ്പോള്‍ കാലം മാറിയപ്പോള്‍ അതിനു മാറ്റം വന്നിരിക്കുന്നു എന്നും അതുകൊണ്ടുതന്നെ ഇപ്പോള്‍ എത്ര കോടികള്‍ തരാമെന്ന് പറഞ്ഞാലും സൗന്ദര്യ വസ്തുക്കളുടെ പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തനിക്ക് താല്‍പര്യമില്ല എന്നും ആണ് താരം വ്യക്തമാക്കിയിരിക്കുന്നത്.

Related posts

Leave a Comment