ക്ഷേത്രോത്സവത്തിന്റെ ആഘോഷങ്ങള്‍ വേണ്ടെന്നുവച്ചു! ക്ഷേത്രദര്‍ശനത്തിനെത്തിയ രമ്യ ഹരിദാസ് എംപി തിരുവാതിക്കളിയില്‍ ചുവടുവച്ചു

ഗു​രു​വാ​യൂ​ർ: കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്ഷേ​ത്രോ​ത്സ​വ​ത്തി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ൾ വേ​ണ്ടെ​ന്നു വ​ച്ച​തോ​ടെ അ​വ​സാ​ന ദി​ന ക​ലാ​പ​രി​പാ​ടി​ക​ളാ​ണ് ഇ​ന്ന​ലെ അ​ര​ങ്ങേ​റി​യ​ത്.

ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ര​മ്യ ഹ​രി​ദാ​സ് എം​പി തി​രു​വാ​തി​ക്ക​ളി​യി​ൽ ചു​വ​ടു​വ​ച്ചു ക​ലാ​കാ​രി​ക​ൾ​ക്കൊ​പ്പം കൂ​ടി​യ​ത് തി​രു​വാ​തി​രക്ക​ളി സം​ഘ​ങ്ങ​ൾ​ക്ക് ആ​വേ​ശ​മാ​യി.

തി​രു​വാ​തി​ര​ക്ക​ളി​ക്ക് സ്ത്രീ​ക​ൾ​ക്കു മാ​ത്രം വേ​ദി​യു​ണ്ടെ​ന്ന​റി​ഞ്ഞാ​ണ് ര​മ്യ ഹ​രി​ദാ​സ് വ​ട​ക്കേ​ന​ട​യി​ലെ കു​റൂ​ര​മ്മ വേ​ദി​യി​ലെ​ത്തി​യ​ത്. എ​ൻ​എ​സ്എ​സ് വ​നി​താ​വി​ഭാ​ഗ​ത്തി​ന്‍റെ തി​രു​വാ​തി​ര​ക്ക​ളി​യാ​യി​രു​ന്നു അ​പ്പോ​ൾ അ​വി​ടെ ന​ട​ന്നു​കൊ​ണ്ടി​രു​ന്ന​ത്.

​ഇ​തോ​ടെ ര​മ്യ ക​ളി​ക്കാ​ർ​ക്കൊ​പ്പംകൂ​ടി തി​രു​വാ​തി​ര​ച്ചു​വ​ട് വ​ച്ചു. തു​ട​ർ​ന്നു ക​ളി​ക്കാ​രെ അ​നു​മോ​ദി​ച്ച​തി​നുശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്. ഭ​ര​ണ​സ​മി​തി അം​ഗ​വും പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​റു​മാ​യ കെ.​ അ​ജി​ത്ത് ര​മ്യ ഹ​രി​ദാ​സ് എം​പി​യെ സ്വീ​ക​രി​ച്ചു.

ന​ട​ൻ വി​നീ​തി​ന്‍റെ ജ്ഞാ​ന​പ്പാ​ന നൃ​ത്താ​വി​ഷാ​കാ​ര​ത്തി​നും ആ​സ്വാ​ദ​ക​രേ​റെ​യാ​യി​രു​ന്നു. വി​നീ​തി​ന്‍റെ ഗു​രു പ​ത്മ സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ ഭ​ര​ത​നാ​ട്യ​ത്തി​നു സ്റ്റേ​ജ് ഒ​രു​ക്കി​യും വി​നീ​താ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു പ​ത്മ​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ ഭ​ര​ത​നാ​ട്യം.

കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ​യോ​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കും താ​യ​ന്പ​ക​യ്ക്കും സ​മാ​പ​ന​മാ​യി. ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നു​വ​ന്ന പു​സ്ത​കോ​ത്സ​വ​വും ക​ലാ​പ​രി​പാ​ടി​ക​ളും നി​ർ​ത്തി​വ​ച്ചു.

ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പു​ഷ്പോ​ത്സ​വ​വും നി​ശാ​ഗ​ന്ധി സ​ർ​ഗോ ത്സ​വ​വും കു​ടും​ബ​ശ്രീ​യു​ടെ ഭ​ക്ഷ്യ​മേ​ള​യും നി​ർ​ത്തി​വ​ച്ചു.

Related posts

Leave a Comment