വാ​ക്കു കൊ​ടുത്തത് അമ്മയ്ക്കാണ്… ​ വ​ന്നി​രി​ക്കും രാ​വ​ണാ…​ നി​ന്‍റെ മു​ന്നി​ലേ​ക്ക് രാ​മ​ൻ…​ അ​തെ രാ​മ​ൻ…​ രാ​മ​ച​ന്ദ്ര​ൻ..! സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലും രാമചന്ദ്രനു ത​ല​പ്പൊ​ക്ക​മേ​റെ…

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ തി​രി​ച്ചു​വ​ര​വ് ആ​ഘോ​ഷ​മാ​ക്കി ടി​ക് ടോ​ക് പ്ര​മോ​ഷ​ൻ വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഒ​ന്നി​നു പി​റ​കെ ഒ​ന്നാ​യി നി​റ​യു​ന്നു.

രാ​മ​ൻ തി​രി​ച്ചു​വ​രാ​മെ​ന്ന് വാ​ക്കു കൊ​ടു​ത്തി​ട്ടു​ള്ള​ത് അ​യോ​ധ്യ​ക്കോ പ്ര​ജ​ക​ൾ​ക്കോ സീ​ത​യ്ക്കോ ഭ​ര​ത​നോ അ​ല്ല..​അ​മ്മ​യ്ക്കാ​ണ്..​അ​മ്മ​യ്ക്ക്…​വ​ന്നി​രി​ക്കും രാ​വ​ണാ…​നി​ന്‍റെ മു​ന്നി​ലേ​ക്ക് രാ​മ​ൻ…​ അ​തെ രാ​മ​ൻ…​രാ​മ​ച​ന്ദ്ര​ൻ…​ തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ൻ.. എ​ന്ന ക​മ​ന്‍റ​റി​യോ​ടെ​യും വി​ഷ്വ​ൽ​ഗ്രാ​ഫി​ക്സി​ന്‍റെ​യും അ​ക​ന്പ​ടി​യോ​ടെ​യും തു​ട​ങ്ങു​ന്ന പ്ര​മോ വീ​ഡി​യോ​യി​ൽ രാ​മ​ന്‍റെ വി​ജ​യ​ഗാ​ഥ​ക​ൾ പ​റ​യു​ന്നു.

ത​ള​ച്ചി​ട്ടു നി​ർ​ത്തി ത​ക​ർ​ത്തു​ക​ള​യാ​മെ​ന്ന് പാ​ഴ് സ്വ​പ്നം ക​ണ്ട കൂ​പ​മ​ണ്ഡൂ​പ​ങ്ങ​ളെ, ക​ണ്ണു നി​റ​ച്ചു ക​ണ്ടോ​ളൂ ദാ ​വ​രി​ക​യാ​ണ് രാ​മ​ൻ എ​ന്നാ​ണ് മ​റ്റൊ​രു ഡ​യ​ലോ​ഗ്.

കൊന്പൻ തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​നു​ണ്ടാ​യി​രു​ന്ന വി​ല​ക്ക് മാ​റി ഉ​പാ​ധി​ക​ളോ​ടെ എ​ഴു​ന്ന​ള്ളിക്കാ​മെ​ന്ന് തീ​രു​മാ​നം വ​ന്ന​തോ​ടെ​യാ​ണ് നാ​ടൊ​ട്ടു​ക്കു​മു​ള്ള ഫാ​ൻ​സു​കാ​ർ ആ​വേ​ശ​മു​ണ​ർ​ത്തു​ന്ന വീ​ഡി​യോ​ക​ളു​മാ​യി ക​ള​ത്തി​ലി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

തൃ​ശൂ​ർ പൂ​ര​വി​ളം​ബം ന​ട​ത്തി നെ​യ്ത​ല​ക്കാ​വി​ല​മ്മ​യു​ടെ തി​ട​ന്പേ​റ്റിവ​ന്ന് പൂ​ര​ത്ത​ലേ​ന്ന് തെ​ക്കേ​ഗോ​പു​ര​ന​ട തു​റ​ക്കു​ന്ന രാ​മ​ന്‍റെ എ​ക്കാ​ല​ത്തേ​യും ഹി​റ്റ് ദൃ​ശ്യ​ങ്ങ​ൾ എ​ല്ലാ വീ​ഡി​യോ​ക​ളി​ലു​മു​ണ്ട്.

ആ​ന​പ്രേ​മി​ക​ളും രാ​മ​ന്‍റ ആ​രാ​ധ​ക​രും മാ​ത്ര​മ​ല്ല എ​ല്ലാ​വ​രും ആ​കാം​ക്ഷ​യോ​ടെ​യും കൗ​തു​ക​ത്തോ​ടെ​യു​മാ​ണ് “രാ​മ​ൻ ഇ​ഫ​ ക്ട്’ നി​റ​ഞ്ഞ ഈ ​ടി​ക് ടോ​ക് വീ​ഡി​യോ​ക​ൾ കാ​ണു​ന്ന​തും ഷെ​യ​ർ ചെ​യ്യു​ന്ന​തും.

Related posts

Leave a Comment