അമ്മമനസ്! മകള്‍ ആദിറയുടെ ഒന്നാം പിറന്നാളിന് റാണി മുഖര്‍ജി എഴുതിയ കത്ത് വൈറലാകുന്നു

Rani051016മകള്‍ ആദിറയുടെ ഒന്നാം പിറന്നാളിന് റാണി മുഖര്‍ജി എഴുതിയ കത്താണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. യാഷ് രാജ് ഫിലിംസിന്റെ ട്വിറ്റര്‍ പേജിലാണ് റാണിയുടെ കൈപ്പടയിലുള്ള കത്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്. മകള്‍ ആദിറയെ താന്‍ എത്രത്തോളം സ്‌നേഹി ക്കുന്നുവെന്നും മകള്‍ വന്നതോടെ തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചുമാണ് കത്തിലുള്ളത്.

അമ്മയാവുന്ന ദിവസം സ്ത്രീ പുനര്‍ജനിക്കുകയാണ്. ഞാന്‍ ആദിറയെ വളരെയധികം സ്‌നേഹിക്കുന്നു. അവളില്ലാതെ എനിക്ക് ജീവിക്കാനാവില്ല എന്തിന് ശ്വാസം വിടാന്‍ പോലുമാവി ല്ല. കാരണം നിങ്ങള്‍ ഒരമ്മയാവുന്നതോടുകൂടി മുഴുവനായും മാറും. ഇതുവരെ നമുക്കുവേണ്ടി നമ്മള്‍ ജീവിച്ചു. ഇനി മക്കള്‍ക്കുവേണ്ടി ജീവിക്കാന്‍ തുടങ്ങും. ആദിറ വന്നതോടെ എനിക്ക് രാ വും പകലും ഉറക്കമില്ലാതായി. കുട്ടികളുണ്ടാവുമ്പോള്‍ എല്ലാ അമ്മമാരും ഇങ്ങനെയൊക്കൊയായി രിക്കുമോ, അതോ എനിക്കു മാത്രമാണോ ഇങ്ങനെയൊക്കെ?

ആദിറയുടെ രൂപത്തില്‍ എന്നെ അനുഗ്രഹിച്ചതിന് ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു. അവളുടെ ജനനത്തോടെ എനിക്കു ക്ഷമയും സഹനശക്തിയും വര്‍ധിച്ചു. ഇതൊക്കെ ഒരു രാത്രി വെളുത്തപ്പോള്‍ മുതല്‍ എന്നിലുണ്ടായ മാറ്റങ്ങളാണ്. മകളെ ധൈര്യവും ബുദ്ധിയും അച്ചടക്കവുമുള്ള കുട്ടിയായി വളര്‍ത്തുകയാണ് എന്റെ ലക്ഷ്യം. എല്ലാവരും അഭിമാനിക്കുന്ന വിധത്തില്‍ മിടുക്കിയായി വളരാന്‍ അവള്‍ക്കു കഴിയട്ടെ. ഇങ്ങനെയാണ് റാണി മുഖര്‍ജി കത്ത് അവസാനിപ്പിക്കുന്നത്.

കത്തിനൊപ്പം മകളുടെ ചിത്രവും റാണി പോസ്റ്റ് ചെയ്തിട്ടുണ്ട്. റാണി മുഖര്‍ജി ആദ്യമായാണ് മകളുടെ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യുന്നത്. സംവിധായകന്‍ ആദിത്യ ചോപ്രയെ വിവാഹം കഴിച്ചതോടെ സിനിമാ വിട്ട് കുടുംബവുമായി ഒതുങ്ങിക്കഴിയുകയാണ് നടി.

Related posts