റാ​ണി സ്കൂ​ളി​ലെ മാ​ലി​ന്യ പ്ര​ശ്നം; സമരസമിതിയുടെ നേതൃത്വത്തിൽ താ​ലൂ​ക്ക് ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി ;  സ്കൂളിനെതിരേ നടക്കുന്നത് ബോധപൂർവമായ ശ്രമമെന്ന് അധികൃതർ

വ​ട​ക​ര: ചേ​റോ​ട് ചേ​ന്ദ​മം​ഗ​ലം റാ​ണി സ്ഥാ​പ​ന​ങ്ങ​ളി​ലെ മാ​ലി​ന്യ പ്ര​ശ്നം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് വീ​ണ്ടും സ​മ​രം. സ​മ​ര​സ​മി​തി നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ വ​ട​ക​ര താ​ലൂ​ക്ക് ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി. ക​ക്കൂ​സ് മാ​ലി​ന്യം കു​ടി​വെ​ള്ള ഉ​റ​വി​ട​മാ​യ പൊ​തു​ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​തി​നെ​തി​രാ​യ സ​മ​ര​ത്തെ തു​ട​ർ​ന്നു ജി​ല്ലാ ക​ല​ക്ട​ർ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ലെ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ൽ ത​ഹ​സി​ൽ​ദാ​റും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളും മൗ​നം പാ​ലി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് റാ​ണി മ​ലി​നീ​ക​ര​ണ വി​രു​ദ്ധ ആ​ക്ഷ​ൻ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്ക് ഓ​ഫീ​സി​ലേ​ക്ക് ബ​ഹു​ജ​ന​ങ്ങ​ൾ മാ​ർ​ച്ച് ന​ട​ത്തി​യ​ത്. സ​മ​രം ചോ​റോ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് വി​ജി​ല അ​ന്പ​ല​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ കെ.​ഇ ഇ​സ്മാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​ര​ത്തെ അ​ഭി​വാ​ദ്യം ചെ​യ്തു പി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ, ഇ ​പി ദാ​മോ​ദ​ര​ൻ, കെ.​കെ.​സ​ദാ​ശി​വ​ൻ, എ ​കെ വി​ജ​യ​ൻ, ജി​ഷ പ​ന​ങ്ങാ​ട്ട്, പി.​കെ.​റീ​ജ, എ​ൻ.​കെ.​മോ​ഹ​ന​ൻ, രാ​ജീ​വ​ൻ ആ​ശാ​രി മീ​ത്ത​ൽ, പി.​സ​ത്യ​നാ​ഥ​ൻ, പി.​പി.​രാ​ജ​ൻ, സി.​വി.​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ചോ​റോ​ട്-​ന​ട​ക്കു​താ​ഴ ക​നാ​ൽ സം​ര​ക്ഷ​ണ സ​മി​തി ക​ണ്‍​വീ​ന​ർ ടി.​എ​ൻ.​രാ​ജ​ൻ സ്വാ​ഗ​ത​വും പി.​കെ ദി​നേ​ശ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. സ​മ​രം വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചു.

സ​മ​ര​ത്തി​നു പി​ന്നി​ൽ റാ​ണി സ്കൂ​ളി​നെ ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​മെ​ന്ന്
വ​ട​ക​ര: ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റാ​ണി പ​ബ്ലി​ക് സ്കൂ​ളി​നെ ന​ശി​പ്പി​ക്കാ​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മം ന​ട​ക്കു​ന്ന​താ​യി സ്കൂ​ൾ അ​ധി​കൃ​ത​ർ ആ​രോ​പി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ത​ൽ​പ​ര ക​ക്ഷി​ക​ൾ എ​ല്ലാ വ​ർ​ഷ​വും സ്കൂ​ൾ തു​റ​ക്കു​ന്ന സ​മ​യ​ത്ത് മാ​ലി​ന്യ പ്ര​ശ്നം ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തെ​ന്ന് പ്രി​ൻ​സി​പ്പ​ൾ ഗീ​താ​ല​ക്ഷ്മി കു​റ്റ​പ്പെ​ടു​ത്തി.

സ്കൂ​ളി​ൽ നി​ന്ന് യാ​തൊ​രു മാ​ലി​ന്യ​വും പു​റ​ത്തു​പോ​കു​ന്നി​ല്ല. ക​ള​ക്ട​ർ പ​റ​ഞ്ഞ​തു​പോ​ലെ എ​ല്ലാ കാ​ര്യ​ങ്ങ​ളും ഇ​വി​ടെ ചെ​യ്ത​താ​ണ്. വി​ശ​ദ​മാ​യ പ്രൊ​ജ​ക്ട് റി​പ്പോ​ർ​ട്ട് ക​ള​ക്ട​റു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. റാ​ണി പ​ബ്ലി​ക് സ്കൂ​ളി​ൽ നി​ന്നു മാ​ലി​ന്യം പു​റ​ന്ത​ള്ളു​ന്നി​ല്ലെ​ന്നും ദി​വ​സം എ​ണ്‍​പ​തി​നാ​യി​രം ലി​റ്റ​ർ മ​ലി​ന​ജ​ലം സം​സ്ക​രി​ക്കാ​നു​ള്ള പ്ലാ​ന്‍റ് നി​ല​വി​ലു​ണ്ടെ​ന്നും സ്കൂ​ൾ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം വി.​ആ​ർ.​സ്വ​രൂ​പ് പ​റ​ഞ്ഞു.

പു​റ​ത്തൊ​ഴു​കു​ന്നു​വെ​ന്നു പ​റ​യു​ന്ന മ​ലി​ന​ജ​ലം യ​ഥാ​ർ​ഥ​ത്തി​ൽ റാ​ണി സ്കൂ​ളി​ൽ നി​ന്നു​ള്ള​ത​ല്ലെ​ന്നും സ്വ​രൂ​പ് വ്യ​ക്ത​മാ​ക്കി.

Related posts