ന​ല്ല​തും മോ​ശ​വു​മാ​യ സ്പ​ര്‍​ശ​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക്ലാ​സെ​ടു​ത്ത​പ്പോള്‍ അവള്‍ ആ കാര്യങ്ങള്‍ വെളിപ്പെടുത്തി ! യു​വാ​വ് അ​റ​സ്റ്റി​ൽ

പ​യ്യ​ന്നൂ​ര്‍: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ രാ​മ​ന്ത​ളി സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍.

രാ​മ​ന്ത​ളി കു​ന്നി​ക്ക​ര​ക്കാ​വി​ന് സ​മീ​പ​ത്തെ പി.​വി.​ബാ​ല​ച​ന്ദ്ര​നെ(43) യാ​ണ് പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

2014ല്‍ ​എ​ട്ടു​വ​യ​സു​ള്ള​പ്പോ​ള്‍ ന​ട​ന്ന പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സ്‌​കൂ​ളി​ല്‍ ന​ട​ത്തി​യ കൗ​ണ്‍​സ​ലിം​ഗി​നി​ടെ​യാ​ണ് ഒ​രു കു​ട്ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​ണ്ടാ​യ​ത്.

ന​ല്ല​തും മോ​ശ​വു​മാ​യ സ്പ​ര്‍​ശ​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക്ലാ​സെ​ടു​ത്ത​പ്പോ​ഴാ​യി​രു​ന്നു കു​ട്ടി ഇ​ക്കാ​ര്യം സ്‌​കൂ​ള്‍ അ​ധി​കൃ​ത​രെ അ​റി​യി​ച്ച​ത്.

ഇ​തേ​ത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് ഇ​യാ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്തി​രു​ന്നു.

സ​മാ​ന​മാ​യ രീ​തി​യി​ലു​ള്ള മൂ​ന്നു പ​രാ​തി​ക​ള്‍​ക്കൂ​ടി ഇ​യാ​ള്‍​ക്കെ​തി​രേ ഉ​ണ്ടാ​യ​തോ​ടെ മൂ​ന്ന് കേ​സു​ക​ള്‍​കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment