പീഡനവും പ്രതികളുടെ രക്ഷപ്പെടലുമൊക്കെ പതിവു സംഭവമാകുന്ന കേരളീയർ ഇതു വായിക്കുക. വിവാഹ വാഗ്ദാനം നൽകി കാമുകിയെ പീഡിപ്പിച്ച കേസിൽ ജോർദാൻ പൗരന് ദുബായ് പ്രാഥമിക കോടതി 25 വർഷം തടവ് വിധിച്ചു. 36 കാരനായ പ്രതിയെ തടവിന് ശേഷം നാടുകടത്തും.
മൊറോക്കൻ സ്വദേശിയായ 37 കാരിയായ സെയിൽസ് വുമണിനെയാണ് പീഡിപ്പിച്ചത്. 2019 ജൂലൈ 28ന് ആയിരുന്നു സംഭവം. അൽ റാഷിദിയ പോലീസ് സ്റ്റേഷനിലാണ് കേസെടുത്തത്. ജോലിചെയ്യുന്ന ഷോപ്പിംഗ് സെന്ററിൽ പരിചയപ്പെട്ട വനിതയെ മദ്യലഹരിയിലാണ് ഇയാൾ പീഡിപ്പിച്ചത്. വിവാഹ വാഗ്ദാനം നൽകിയ പ്രതി വനിതയെ തന്റെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തുകയും പീഡിപ്പിക്കുകയുമായിരുന്നു.
താൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ച് ശാരീരികമായി കീഴടക്കുകയായിരുന്നുവെന്ന് യുവതി പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.
കേരളത്തിലായിരുന്നുവെങ്കിൽ ആ ജോർദാൻ പൗരൻ രക്ഷപ്പെട്ടേനെ…പക്ഷെ സംഭവം നടന്നത് അങ്ങ് ദുബായിയിൽ ആയിപ്പോയി….