ദുരന്തം തുടർ കഥയാക്കി പെരുമ്പാവൂർ; മൂന്ന് വയസുകാരിയെ പീഡിപ്പിച്ചു; പ്രതികൾ കുറ്റം സമ്മതിച്ചു

പെ​രു​മ്പാ​വൂ​രി​ൽ മൂ​ന്ന് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ  പ്ര​തി​ക​ൾ കു​റ്റം സ​മ്മ​തി​ച്ചു. ഇ​ന്ന​ലെ​യാ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി​യു​ടെ മൂ​ന്ന് വ​യ​സു​ള്ള കു​ഞ്ഞി​നെ പെ​രു​മ്പാ​വൂ​ർ കു​റു​പ്പം​പ​ടി​യി​ൽ  അ​സം സ്വ​ദേ​ശി​ക​ൾ പീ​ഡി​പ്പി​ച്ച​ത്.

പെ​രു​മ്പാ​വൂ​രി​ലെ  വ​ട​ക്കാ​ട്ടു​പ​ടി പ്ലെെ​വു​ഡ് ക​മ്പ​നി​യി​ലെ​ത്തി​ച്ചാ​ണ് കു​ഞ്ഞി​നെ  പീ​ഡി​പ്പി​ച്ച​ത്. പ്ര​തി​ക​ൾ ഈ ​ക​മ്പ​നി ജീ​വ​ന​ക്കാ​രാ​ണ്. പ്ര​തി​ക​ളി​ൽ ഒ​രാ​ൾ​ക്ക് 18 ഉം ​മ​റ്റെ​യാ​ൾ​ക്ക് 21 വ​യ​സു​മാ​ണ് പ്രാ​യം. 

ഇ​ന്ന​ലെ രാ​ത്രി ത​ന്നെ പ്ര​തി​ക​ളാ​യ ര​ണ്ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി കു​ഞ്ഞി​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ത്തു. 

ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​ർ കു​ഞ്ഞി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. കു​ഞ്ഞി​ന് ഗു​രു​ത​ര​മാ​യ പ​രു​ക്കു​ക​ളൊ​ന്നു​മി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. 

പെ​രു​മ്പാ​വൂ​ര്‍ പ്ര​ദേ​ശ​ത്ത്  കു​ഞ്ഞു​ങ്ങ​ള്‍​ക്കു നേ​രെ  ഉ​ണ്ടാ​കു​ന്ന നാ​ലാ​മ​ത്തെ ലൈം​ഗി​കാ​തി​ക്ര​മ​മാ​ണ് ഇ​ത്. 

Related posts

Leave a Comment