മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി! പ്രവാസി ക്ഷേമനിധിയില്‍ തട്ടിപ്പ് നടത്തി ഒരു കോടിയിലേറെ രൂപ തട്ടിയെടുത്ത കവിത കീഴടങ്ങി

ത​ളി​പ്പ​റ​മ്പ്: പ്ര​വാ​സി ക്ഷേ​മ​നി​ധി​യി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തി ഒ​രു കോ​ടി​യി​ലേ​റെ രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ ര​ണ്ടാം പ്ര​തി ത​ളി​പ്പ​റ​മ്പ് കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി. ത​ളി​പ്പ​റ​മ്പ് ഏ​രി​യാ പ്ര​വാ​സി സം​ഘം ഓ​ഫീ​സി​ല്‍ കോ​ടി​ക​ളു​ടെ പ്ര​വാ​സി ക്ഷേ​മ​നി​ധി ത​ട്ടി​പ്പു കേ​സി​ല്‍ മാ​സ​ങ്ങ​ളാ​യി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു ഇ​വ​ര്‍. പ​ട്ടു​വം മു​റി​യാ​ത്തോ​ട് സ്വ​ദേ​ശി​നി കൂ​ലോ​ത്ത് വ​ള​പ്പി​ല്‍ ക​വി​ത (34) ആ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ ത​ളി​പ്പ​റ​മ്പ് ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്.

ക​വി​ത ന​ല്‍​കി​യ ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യ ഹ​ർ​ജി ഹൈ​കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ത​ള്ളി​യി​രു​ന്നു. ഈ​കേ​സി​ലെ മു​ഖ്യ​പ്ര​തി സി​പി​എം മു​ന്‍ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പ​റ​ശി​നി​ക്ക​ട​വി​ലെ ന​ട​ക്ക​ല്‍ കൃ​ഷ്ണ​ന്‍ (54) ക​ഴി​ഞ്ഞ മാ​സം 16 ന് ​ത​ളി​പ്പ​റ​മ്പ് കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി​യി​രു​ന്നു.

ത​ളി​പ്പ​റ​മ്പ് കോ​ട​തി റോ​ഡി​ലെ സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സി​പി​എം പോ​ഷ​ക സം​ഘ​ട​ന​യാ​യ കേ​ര​ള പ്ര​വാ​സി സം​ഘ​ത്തി​ന്‍റെ പ്ര​വാ​സി ക്ഷേ​മ​നി​ധി സ​ര്‍​വീ​സ് സെ​ന്‍റ​റി​ല്‍ പ​ണം അ​ട​ച്ച മു​ന്നൂ​റി​ലേ​റെ പേ​രു​ടെ ഒ​രു കോ​ടി​യി​ലേ​റെ രൂ​പ​യാ​ണു കൃ​ഷ്ണ​നും ക​വി​ത​യും ചേ​ര്‍​ന്നു ബാ​ങ്കി​ല​ട​ക്കാ​തെ ത​ട്ടി​യെ​ടു​ത്ത​ത്. സി​പി​എം പ​റ​ശി​നി​ക്ക​ട​വ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കൃ​ഷ്ണ​നെ ത​ട്ടി​പ്പു​വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്തു​വ​ന്ന​തോ​ടെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യി​രു​ന്നു.

മാ​സ​ങ്ങ​ള്‍​ക്കു മു​മ്പു പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തോ​ടെ നാ​ട്ടി​ല്‍ നി​ന്നും മു​ങ്ങി​യ ക​വി​ത​യു​ടെ കാ​ര്‍ ആ​ഴ്ച​ക​ള്‍​ക്കു മു​മ്പു കോ​ഴി​ക്കോ​ട് മു​ക്കം ഐ​ഐ​ടി​ക്ക് സ​മീ​പ​ത്തു​വ​ച്ചു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​രു​ന്നു. കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്ത ക​വി​ത​യെ ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ക്കു​ന്ന​തി​നു തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കു​മെ​ന്നു പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ കെ.​ദി​നേ​ശ​ന്‍ പ​റ​ഞ്ഞു. മു​ഖ്യ​പ്ര​തി കൃ​ഷ്ണ​നെ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. ത​ട്ടി​പ്പി​നി​ര​യാ​യ ഇ​രു​ന്നൂ​റി​ലേ​റെ പേ​രാ​ണ് ഇ​വ​ര്‍​ക്കെ​തി​രേ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്ന​ത്.

Related posts