ജില്ലയിലെ രാഷ്ട്രീയ സംഘർഷങ്ങൾ; റാപ്പിഡ് ആക്‌‌ഷൻ ഫോഴ്സിന്‍റെ റൂട്ട് മാർച്ചിനു തുടക്കമായി

കോ​ട്ട​യം: രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ ന​ട​ന്ന കോ​ട്ട​യം ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ റാ​പ്പി​ഡ് ആ​ക്ഷൻ ഫോ​ഴ്സി​ന്‍റെ റൂ​ട്ട് മാ​ർ​ച്ച്. ഇ​ന്നു മു​ത​ൽ അ​ഞ്ചു ദി​വ​സ​ത്തേ​ക്കാ​ണ് ആ​ർ​പി​എ​ഫി​ന്‍റെ റാ​പ്പി​ഡ് ആ​ക്ഷ​ൻ ഫോ​ഴ്സ് റൂ​ട്ട്മാ​ർ​ച്ച് നടത്തുന്നത്. ഇ​ന്നു രാ​വി​ലെ ക​ഞ്ഞി​ക്കു​ഴി​യി​ലും ന​ഗ​ര​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലും ഇ​വ​ർ റൂ​ട്ട്മാ​ർ​ച്ച് ന​ട​ത്തി. ര​ണ്ട് ഡി​വൈ​എ​സ്പി​മാ​ർ, നാ​ല് സി​ഐ​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന 52 അം​ഗ സം​ഘ​മാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​ന്നു​ച്ച​ക​ഴി​ഞ്ഞ് കു​മ​ര​ക​ത്തും ഇ​വ​ർ റൂ​ട്ട്മാ​ർ​ച്ച് ന​ട​ത്തും. നാ​ളെ പാ​ലാ, ഈ​രാ​റ്റു​പേ​ട്ട. ആ​ഗ​സ്റ്റ് ഒ​ന്നി​ന് പൊ​ൻ​കു​ന്നം, കാ​ഞ്ഞി​ര​പ്പ​ള്ളി, ര​ണ്ടി​ന് ച​ങ്ങ​നാ​ശേ​രി, ക​റു​ക​ച്ചാ​ൽ, മൂ​ന്നി​ന് ഏ​റ്റു​മാ​നൂ​ർ , ഗാ​ന്ധി​ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് റൂ​ട്ട്മാ​ർ​ച്ച് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.

അ​ടു​ത്ത​യി​ടെ രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ ന​ട​ന്ന ചി​റ​ക്ക​ട​വ് , ഈ​രാ​റ്റു​പേ​ട്ട എ​ന്നി​വി​ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ റാ​പ്പിഡ് ആ​ക്ഷ​ൻ ഫോ​ഴ്സ് എ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു​ണ്ട്.

അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ ആ​ർ​പി​എ​ഫി​ന്‍റെ സ​ഹാ​യം വേ​ണ്ടി വ​ന്നാ​ൽ എ​ത്തി​ച്ചേ​രാ​നു​ള്ള വ​ഴി, ഭൂ​മി​ശാ​സ്ത്ര പ​ര​മാ​യ മ​റ്റു വി​വ​ര​ങ്ങ​ൾ എ​ല്ലാം ഇ​വ​ർ ശേ​ഖ​രി​ക്കും. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലും സ​മാ​ന രീ​തി​യി​ലു​ള്ള റൂ​ട്ട്മാ​ർ​ച്ച് ന​ട​ത്തു​ന്നു​ണ്ട്.

Related posts