ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ൽ 10 ല​ക്ഷത്തിന്‍റെ സ്വ​ർ​ണവുമായി യു​വ​തി പി​ടി​യി​ൽ


നെ​ടു​മ്പാ​ശേ​രി: ഗ​ൾ​ഫി​ൽ​നി​ന്നു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ യു​വ​തി അ​ന​ധി​കൃ​ത​മാ​യി സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച് ക​സ്റ്റം​സി​ന്‍റെ പി​ടി​യി​ലാ​യി. ബ​ഹ​റി​നി​ൽ​നി​ന്നു ഗ​ൾ​ഫ് എ​യ​റി​ന്‍റെ ചാ​ർ​ട്ടേ​ർ​ഡ് വി​മാ​ന​ത്തി​ൽ ഇ​ന്ന് രാ​വി​ലെ നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യു​വ​തി​യാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​വ​ർ തൃ​ശൂ​ർ സ്വ​ദേ​ശി​യാ​ണ്. 10 ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രു​ന്ന 240 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ഇ​വ​ർ ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. വ​സ്ത്ര​ത്തി​ന​ക​ത്താ​ണ് സ്വ​ർ​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.

ലോ​ക്ക് ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് വി​ദേ​ശ​ത്ത് കു​ടു​ങ്ങി​ക്കി​ട​ന്ന മ​ല​യാ​ളി​ക​ൾ മ​ട​ങ്ങി​വ​രാ​ൻ തു​ട​ങ്ങി​യ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന സ്വ​ർ​ണം നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​സ്റ്റം​സ് വി​ഭാ​ഗം പി​ടി​കൂ​ടു​ന്ന​ത്.

Related posts

Leave a Comment