കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ജൂ​നി​യ​ർ ഡോ​ക്‌‌ടർ​മാ​രു​ടെ ക്വാ​ർട്ടേ​ഴ്സി​ൽ മോ​ഷ​ണം: അ​ഞ്ച് ലാ​പ്ടോ​പ് ന​ഷ്‌‌ടപ്പെ​ട്ടു

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ജൂ​നി​യ​ർ ഡോ​ക്ട​ർ​മാ​രു​ടെ ക്വാ​ർട്ടേ​ഴ്സി​ൽ മോ​ഷ​ണം. അ​ഞ്ച് ലാ​പ് ടോ​പ്പ് ന​ഷ്ട​പ്പെ​ട്ടു.അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന പി.​ജി.​ഡോ​ക്ട​ർ​മാ​രു​ടെ ക്വാർ​ട്ടേ​ഴ്സി​ലെ അ​ഞ്ചു മു​റി​ക​ളി​ൽ നി​ന്നാ​ണ് ലാ​പ്ടോ​പ്പ് മോ​ഷ​ണം പോ​യ​ത്.

മു​റി​ക​ളി​ൽ താ​മ​സി​ക്കുന്ന വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​ർ രാ​ത്രി ഡ്യൂ​ട്ടി​ക്ക് പോ​യ സ​മ​യ​ത്താ​യി​രു​ന്നു മോ​ഷ​ണം. ഡോ​ക്ട​ർ​മാ​രു​ടെ ക്വാ​ർ​ട്ടേ​ഴ്സ് ആ​യ​തി​നാ​ൽ ചി​ല സ​മ​യ​ങ്ങ​ളി​ൽ മാ​ത്ര​മേ ഇ​വ​ർ മു​റി പൂ​ട്ടാ​റു​ള്ളു. അ​തി​നാ​ലാ​ണ് മോ​ഷ്‌‌ടാവി​ന് നി​സാ​ര​മാ​യി മോ​ഷ​ണം ന​ട​ത്തു​വാ​ൻ ക​ഴി​ഞ്ഞ​തെ​ന്നു ക​രു​തു​ന്നു.

മോ​ഷ​ണം ന​ട​ന്ന വി​വ​രം രാ​വി​ലെ എ​ട്ടി​ന് ശേ​ഷം ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് മു​റി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് അ​റി​ഞ്ഞ​ത്. ഡോ​ക്ട​ർ​മാ​ർ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന് ന​ല്കി​യ പ​രാ​തി ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ന് കൈ​മാ​റി.മൂ​ന്നു മാ​സം മു​ൻ​പ് നൂ​റ് ക​ണ​ക്കി​ന് ഫാ​നു​ക​ളും വി​ല കൂ​ടി​യ ചെ​ന്പ് ക​ന്പി​ക​ളും മോ​ഷ​ണം പോ​യി​രു​ന്നു. ജ​ന​റേ​റ്റ​ർ മോ​ഷ്ടി​ക്കാ​ൻ ശ്ര​മം ന​ട​ന്നു. ജീ​വ​ന​ക്കാ​രു​ടെ എ​ട്ട് ക്വാ​ർട്ടേ​ഴ്സി​ലും മോ​ഷ​ണം ന​ട​ന്നി​രു​ന്നു.

പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പ്ര​തി​ക​ളെ പി​ടി​കൂ​ടു​വാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.രാ​ത്രി കാ​ല​ങ്ങ​ളി​ൽ ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് സെ​ക്യൂ​രി​റ്റി സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​രു​ടേ​യും ജീ​വ​ന​ക്കാ​രു​ടേ​യും അ​ഭി​പ്രാ​യം.

Related posts