ഇന്‍ഫോസിസില്‍ കൊല്ലപ്പെട്ട രസീല അവസാനമായി സംസാരിച്ചത് തന്നോടെന്ന് കസിന്റെ വെളിപ്പെടുത്തല്‍

raseelaപൂനെ:ആരോ ഇങ്ങോട്ടു വരുന്നുണ്ട്, ഞാന്‍ തിരിച്ചു വിളിക്കാം പൂനെയിലെ ഇന്‍ഫോസിസ് ക്യാമ്പസില്‍ കൊല്ലപ്പെട്ട മലയാളി യുവതി രസീലാ രാജുവിന്റെ അവസാന വാക്കുകളാണിത്. തന്റെ കസിന്‍ അഞ്ജലി നന്ദകുമാറിനോട് ഫോണിലൂടെ ഇതുപറയുമ്പോള്‍ തിരിച്ചുവിളിക്കാന്‍ താന്‍ ബാക്കിയുണ്ടാവില്ല എന്നു രസീല വിചാരിച്ചിട്ടുണ്ടാവില്ല.

ജനുവരി 29 ഞായറാഴ്ചയായിരുന്നു  രസീലയെ കൊല്ലപ്പെട്ട നിലയില്‍ ഇന്‍ഫോസിസ് ക്യാമ്പസില്‍ കണ്ടെത്തിയത്. അന്ന് രസീല മാത്രമായിരുന്നു ഓഫീസിലുണ്ടായിരുന്നത്.  രസീലയുടെ മരണകാരണം കമ്പ്യൂട്ടര്‍ കേബിള്‍ കഴുത്തില്‍ കുരുക്കിയതായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് സെക്യൂരിറ്റി ജീവനക്കാരനെ കസറ്റഡിയിലെടുക്കുകയും ചെയ്തു. എന്നാല്‍  ഇപ്പോള്‍ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Related posts