എലിപ്പനി: കോഴിക്കോട്, ആലപ്പുഴ, ഇടുക്കി ജില്ലകളിലായി  ഒമ്പതു മരണം, കോഴിക്കോട്ട്  16 താത്കാലിക ആശുപത്രികൾ

കോ​ഴി​ക്കോ​ട്: മ​ഴ​ക്കെ​ടു​തി മാ​റി വെ​ള്ളം ഇ​റ​ങ്ങി​യ​പ്പോ​ൾ സം​സ്ഥാ​നം പ​ക​ർ​ച്ച​വ്യാ​ധി ഭീ​തി​യി​ൽ. നിരവധി പേർ പല ജില്ലകളിലായി നിരീക്ഷണത്തിലാണ്. പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്.
ആലപ്പുഴ ജില്ലയിൽ അഞ്ചുപേരും കോഴിക്കോട് ജില്ലയിൽ മൂന്നു പേരും ഇടുക്കി ജില്ലയിൽ ഒരാളും ഇതിനോടകം മരിച്ചിട്ടുണ്ട്.

കോ​ഴി​ക്കോ​ട്ട് പ​ല ഭാ​ഗ​ത്തും എ​ലി​പ്പ​നി ഇ​തി​നോ​ട​കം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഓ​ഗ​സ്റ്റ് എ​ട്ടി​ന് ശേ​ഷം ജി​ല്ല​യി​ൽ 28പേ​ർ​ക്കാ​ണ് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ മൂ​ന്നു പേ​ര്‍ മ​രി​ച്ചു. 64പേ​ര്‍​ക്ക് എ​ലി​പ്പ​നി രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ട്. എ​ലി​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ഴു​ള്ള പ്ര​ത്യേ​ക സാ​ഹ​ച​ര്യം ആ​രോ​ഗ്യ വ​കു​പ്പി​നെ​യും ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു​ണ്ട്.

എ​ലി​പ്പ​നി​ പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ര​ണ്ടു​മാ​സം പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മ​ക്കാ​നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. എ​ലി​പ്പ​നി വ്യാ​പ​ക​മാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ 16 താ​ത്കാ​ലി​ക ആ​ശു​പ​ത്രി​ക​ള്‍ ഇ​ന്ന് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ കു​റ​വു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ് ആ​ശു​പ​ത്രി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. കാ​ക്കൂ​ര്‍, ചെ​റു​വ​ണ്ണൂ​ര്‍, ബേ​പ്പൂ​ര്‍, ച​ക്കി​ട്ട​പ്പാ​റ, ചൂ​ലൂ​ര്‍, കാ​ക്കോ​ടി, കു​ണ്ടു​ത്തോ​ട്, കു​ന്ന​മം​ഗ​ലം, മൂ​ഴി​ക്ക​ല്‍, പെ​രു​വ​യ​ല്‍ , പു​തു​പ്പാ​ടി, ത​ണ്ണീ​ര്‍​പ​ന്ത​ല്‍ , വാ​ണി​മേ​ല്‍, വേ​ളം, മ​രു​തോ​ങ്ക​ര, തി​രു​വ​മ്പാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. സ​ബ്‌​സെ​ന്‍റ​റു​ക​ളി​ല്‍ സൗ​ക​ര്യ​മു​ണ്ടെ​ങ്കി​ല്‍ അ​വി​ടെ​യാ​യി​രി​ക്കും ആ​ശു​പ​ത്രി പ്ര​വ​ര്‍​ത്തി​ക്കു​ക. അ​ല്ലാ​ത്ത പ​ക്ഷം കെ​ട്ടി​ട​ങ്ങ​ള്‍ വാ​ട​യ്ക​ക്കെ​ടു​ത്ത് പ​ഞ്ചാ​യ​ത്ത് ന​ല്‍​കും.

ഇ​ത്ത​ര​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന ആ​ശു​പ​ത്രി​ക​ളി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്നു​ള്ള 16 പി​ജി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സേ​വ​ന​മാ​ണ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. 16 ന​ഴ്‌​സു​മാ​രെ​യും നി​യ​മി​ച്ചു. 82 ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രെ ജി​ല്ല​യി​ലെ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കാ​നാ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ടി​യ​ന്ത​ര​മാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 52 പേ​രെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ നി​യ​മി​ച്ചു. മ​റ്റു​ള്ള​വ​രേ​യും ഉ​ട​ന്‍ നി​യ​മി​ക്കും.

മ​ഞ്ഞ​പ്പി​ത്തം, ടൈ​ഫോ​ഴ്ഡ്, കോ​ള​റ, വ​യ​റി​ള​ക്ക രോ​ഗം എ​ന്നീ രോ​ഗ​ങ്ങ​ളും ശ്ര​ദ്ധി​ക്ക​ണം. വ​യ​റി​ള​ക്ക​ത്തെ തു​ട​ര്‍​ന്ന് ഒ​രു കു​ട്ടി കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മ​രി​ച്ചി​രു​ന്നു. വ​യ​റ​ളി​ക്കം ബാ​ധി​ച്ച അ​ഞ്ച് വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് നി​ര്‍​ജ്ജ​ലീ​ക​ര​ണം ത​ട​യാ​ന്‍ വേ​ണ്ട കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ര്‍​ന്ന് ജി​ല്ല​യി​ല്‍ 303 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​യി​രു​ന്നു പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. ക്യാ​മ്പു​ക​ളി​ല്‍ പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നി​ല്ല. വെ​ള്ള​പ്പൊ​ക്ക​ത്തി​ന് ശേ​ഷം വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​തി​ന് ശേ​ഷ​മാ​ണ് എ​ലി​പ്പ​നി​ക​ളും മ​റ്റും റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. മൂ​ന്നു ദി​വ​സ​മാ​യി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന എ​ലി​പ്പ​നി ബാ​ധി​ത​ര​തു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്.

പ​ക​ര്‍​ച്ച​വ്യാ​ധി​യും എ​ലി​പ്പ​നി​യും വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂം ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 04952376100,9745661177,8943118811. എ​ലി​പ്പ​നി മ​റ്റ് പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ന്ത് സം​ശ​യ​ങ്ങ​ള്‍​ക്കും പ​നി റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​നും ഈ ​ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് കോഴിക്കോട് ഡി​എം​ഒ അ​റി​യി​ച്ചു.

Related posts