സർക്കാർ തെറ്റ് തിരുത്തണം..! അർഹരായവരെ ബിപിഎൽ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയ നടപടി മാറ്റണം; തെറ്റായ നടപടി ഒഴിവാക്കി അർഹരായവരെ കണ്ടെത്തി സർക്കാർ തിരുത്താൻ തയ്യാറാകണം

fb-ration-card

ചാത്തന്നൂർ: റേഷൻ കാർഡിലെ ബിപിഎൽ ലിസ്റ്റിൽ നിന്നും ഒരോ പഞ്ചായത്തിലെയും അർഹരായ കുടുംബങ്ങളെ ഒഴുവാക്കിയ തെറ്റ് സർക്കാർ തിരുത്തണം കെപിസിസി ജനറൽ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരൻ. കോൺഗ്രസ് കല്ലുവാതുക്കൽ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ റേഷൻകടയ്ക്ക് മുന്നിൽ നടന്ന ഉപരോധ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പുതിയതായി അപേക്ഷ സ്വീകരിച്ച് രാഷ്ര്‌ടീയ വൈരാഗ്യം ഒഴുവാക്കി അർഹരായ എല്ലാവരെയും മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി ബിപിഎൽ ലിസ്റ്റിലെ അപാകത ഒഴിവാക്കണമെന്നും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കണമെന്നും ചാത്തന്നൂർ നിയോജകമണ്ഡലത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ.ജി.തോമസ് അധ്യക്ഷത വഹിച്ചു. പരവൂർസജീബ്, അഭിലാഷ്നടയ്ക്കൽ, മൈലക്കാട്സുനിൽ, വി.കെസുനിൽകുമാർ, പ്രതീഷ്കുമാർ,വിഷ്ണു, മനോഹരകുറുപ്പ്, സാമുവൽ, കൃഷ്ണകുമാർ, ലാൽ എന്നിവർ പ്രസംഗിച്ചു.

Related posts