ചത്തുവീണാൽ മാത്രം ദുരിതാശ്വാസം..! വ​ര​ൾ​ച്ചാ ദു​രി​താ​ശ്വാ​സ​ത്തി​ന് കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ ക​ര​ട് മാ​ന​ദ​ണ്ഡം; വരൾച്ചാ പ്രഖ്യാപിത മേഖലയിൽ നാലുനാൾ മഴപെയ്താൽ ധനസഹാ‍യം ലഭിക്കില്ല

varalchaവൈ.​എ​സ്. ജ​യ​കു​മാ​ർ
തി​രു​വ​ന​ന്ത​പു​രം:   അ​ന്പ​തു ശ​ത​മാ​നം മ​ഴ കു​റ​യു​ക​യും ക​ടു​ത്ത വ​ര​ൾ​ച്ച കാ​ര​ണം 50 ശ​ത​മാ​ന​ത്തി​ൽ താ​ഴെ ഭൂ​മി​യി​ൽ കൃ​ഷി​യി​റ​ക്കു​ക​യും ചെ​യ്താ​ൽ മാ​ത്രം ഇ​നി മു​ത​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വ​ര​ൾ​ച്ചാ ദു​രി​താ​ശ്വാ​സം ല​ഭി​ക്കു​ക​യു​ള്ളൂ.വ​ര​ൾ​ച്ചാ ദു​രി​താ​ശ്വാ​സം അ​നു​വ​ദി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ക​ര​ട് മാ​ന​ദ​ണ്ഡം സം​സ്ഥാ​ന സ​ർ​ക്കാ​രി​നു ല​ഭി​ച്ചു.  വ​ര​ൾ​ച്ചാ​ബാ​ധി​ത​മാ​യി പ്ര​ഖ്യാ​പി​ച്ച സം​സ്ഥാ​ന​ത്ത് അ​ടു​പ്പി​ച്ച് നാ​ലു​നാ​ൾ മ​ഴ പെ​യ്താ​ലും ധ​ന​സ​ഹാ​യം ല​ഭി​ക്കി​ല്ല.

പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ൽ വ​ന​ത്തോ​ടു ചേ​ർ​ന്നു കി​ട​ക്കു​ന്ന വ​യ​നാ​ട്ടി​ലും കാ​ന്ത​ള്ളൂ​രി​ലും മ​റ്റും വേ​ന​ൽ​ക്കാ​ല​ത്തു​പോ​ലും മ​ഴ ല​ഭി​ക്കു​ന്ന​ത്  കേ​ര​ള​ത്തി​ന് വ​ര​ൾ​ച്ചാ ദു​രി​താ​ശ്വാ​സം ല​ഭി​ക്കു​ന്ന​തി​ന് ത​ട​സ​മാ​കും. കേ​ര​ള​ത്തി​നു പു​റ​മേ പ​ശ്ചി​മ​ഘ​ട്ട​ത്തി​നു പ​ടി​ഞ്ഞാ​റ് സ്ഥി​തി ചെ​യ്യു​ന്ന  ക​ർ​ണാ​ട​ക​ത്തി​നും   ക​ര​ട് മാ​ന​ദ​ണ്ഡം തി​രി​ച്ച​ടി​യാ​കും.  സ​ർ​വ​നാ​ശം വ​രു​ത്തു​ന്ന വ​ര​ൾ​ച്ച​യി​ൽ മാ​ത്ര​മേ കേ​ന്ദ്ര​ധ​ന​സ​ഹാ​യ​ത്തി​ന് അ​ർ​ഹ​ത ല​ഭി​ക്കൂ.

കാ​ർ​ഷി​ക വി​ള​ക​ൾ മാ​ത്ര​മ​ല്ല വൃ​ക്ഷ ല​താ​തി​ക​ൾ ന​ശി​ക്ക​ണം, മൃ​ഗ​ങ്ങ​ൾ വെ​ള്ള​വും ഭ​ക്ഷ​ണ​വൂം കി​ട്ടാ​തെ ച​ത്തു​വീ​ഴ​ണം. ഇ​ത്ര​യും കൊ​ടും​വ​ര​ൾ​ച്ച കേ​ര​ള​ത്തി​ൽ സം​ഭ​വി​ക്കാ​റി​ല്ല. ആ​ഗോ​ള​താ​പ​ന ഫ​ല​മാ​യി അ​തി​വൃ​ഷ്ടി​യും  അ​ല്പ​വൃ​ഷ്ടി​യു​മാ​ണ് കേ​ര​ള​ത്തി​ലു​ണ്ടാ​കു​ന്ന​ത്.ക​ടു​ത്ത വ​ര​ൾ​ച്ച നേ​രി​ട്ട കേ​ര​ള​ത്തി​ൽ ഇ​ക്കു​റി 30 ശ​ത​മാ​നം മ​ഴ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

പു​തി​യ മാ​ന​ദ​ണ്ഡം സ്വീ​ക​രി​ച്ചാ​ൽ കേ​ര​ളം സ​മ​ർ​പ്പി​ച്ച  992 കോ​ടി രൂ​പ​യു​ടെ കൃ​ഷി​നാ​ശ​ത്തി​നു​ള്ള ധ​ന​സ​ഹാ​യം ല​ഭി​ക്കി​ല്ല.കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ര​ട് വ​ര​ൾ​ച്ചാ മാ​ന​ദ​ണ്ഡ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ  റ​വ​ന്യൂ​മ​ന്ത്രി ഉ​ന്ന​ത​ത​ല​യോ​ഗം വി​ളി​ച്ചു​കൂ​ട്ടി കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി. പു​തി​യ ക​ര​ട് ന​യം ന​ട​പ്പാ​ക്കി​യാ​ൽ കേ​ര​ള​ത്തി​നു​ണ്ടാ​കു​ന്ന ദോ​ഷ​ങ്ങ​ൾ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചു.

വ​ര​ൾ​ച്ചാ ദു​രി​താ​ശ്വാ​സം ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നീ​തി​പൂ​ർ​വ​ക​മാ​യ​ല്ല ല​ഭി​ക്കു​ന്ന​തെ​ന്ന ആ​രോ​പ​ണ​വു​മാ​യി എ​ൻ​ജി​ഒ​യാ​യ സ്വ​രാ​ജ് അ​ഭി​യാ​ൻ സു​പ്രീം​കോ​ട​തി​യി​ൽ  കേ​സ് ന​ട​ത്തി​വ​രി​ക​യാ​ണ്. ഈ ​കേ​സി​ൽ കേ​ര​ളം ആ​വ​ശ്യ​മെ​ങ്കി​ൽ ക​ക്ഷി​ചേ​രും.ക​ശാ​പ്പു നി​യ​ന്ത്ര​ണ ഓ​ർ​ഡി​ന​ൻ​സി​നു പി​ന്നാ​ലെ കേ​ര​ള​ത്തി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു ല​ഭി​ക്കു​ന്ന ശ​ക്ത​മാ​യി തി​രി​ച്ച​ടി​യാ​കും വ​ര​ൾ​ച്ചാ​ദു​രി​താ​ശ്വാ​സം സം​ബ​ന്ധി​ച്ച പു​തി​യ ക​ര​ട് മാ​ന​ദ​ണ്ഡം.

Related posts