തരിപോലുമില്ല മണികണ്ഠനെ കണ്ടു പിടിക്കാൻ..! അമരവിളയിൽ പോലീസിനെ വെല്ലുവിളിച്ച് മോഷ്ടാവ് വിലസുന്നു; കള്ളൻ ആരാണെന്നറിഞ്ഞിട്ടും കണ്ടെത്താനാവാതെ പോലീസ്

moshanamഅ​മ​ര​വി​ള: നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്കി​ൽ വീ​ണ്ടും മോ​ഷ​ണ പ​ര​ന്പ​ര.  അ​മ​ര​വി​ള താ​ന്നി​മൂ​ട്ടി​ൽ ഇ​ന്ന​ലെ എ​ട്ടു ക​ട​ക​ളി​ലും ഒ​രു വീ​ട്ടി​ലു​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. താ​ന്നി​വി​ള​യിലെ സ്റ്റൈ​ലെ​ക്സ് സ്റ്റു​ഡി​യോ​യി​ൽ നി​ന്ന് ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നി​ക്കോ​ണ്‍ കാ​മ​റ മോ​ഷ​ണം പോ​യി​. കൂ​ടാ​തെ എ​സ്എ​സ് ബോ​ക്ക​റി, ഷം​ന റ​സ്റ്റോ​റ​ന്‍റ്, ഗോ​ഗു​ൽ ട്രേ​ഡേ​ഴ്സ്, രാ​രി​കൃ​ഷ്ണ റ​സ്റ്റോ​റ​ന്‍റ്, സ​ന്പ​ത്ത് ഫൈ​നാ​ൻ​സ്, ഗ്രീ​ഷ്മ ടെ​ക്സ്റ്റൈ​ൽ​സ്, എ​ന്നീ ക​ട​ക​ളി​ൽ നി​ന്നും അ​മ​ര​വി​ള മ​ദീ​ന മ​ൻ​സി​ലി​ൽ ഭാ​നു​വി​ന്‍റെ വീ​ട്ടി​ലു​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

വി​എ ചൂ​ര​ൽ പ്ലാ​സ​യി​ലും ആ​ർ​പി​എ​ൻ സ്റ്റേ​റി​ലും ക​ള്ള​ൻ ത​ട്ട് പൊ​ളി​ച്ചെ​ങ്കി​ലും 10 അ​ടി​യി​ൽ കൂ​ടു​ത​ൽ ഉ​യ​ര​മു​ള്ള​തി​നാ​ൽ താ​ഴെ ഇ​റ​ങ്ങി​യി​ല്ല. ഗ്രീ​ഷ്മ ടെ​ക്സ്റ്റൈ​ൽ​സി​ൽ നി​ന്ന് എ​ട്ടു സാ​രി​ക​ളും ഷ​ർ​ട്ടു​ക​ളും മ​റ്റ് തു​ണി​ത്ത​ര​ങ്ങ​ളും ന​ഷ്ട​മാ​യി.
മോ​ഷ​ണം ന​ട​ന്ന ചി​ല​യി​ട​ങ്ങ​ളി​ൽ നി​ന്ന് 5000 ന് ​മു​ക​ളി​ൽ തു​ക​ക​ളും പോ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നും ബേ​ക്ക​റി​യി​ൽ നി​ന്നും 1000 ന് ​താ​ഴെ തു​ക​യേ ന​ഷ്ട​മാ​യി​ട്ടു​ള​ളു.

സ​ന്പ​ത്ത് ഫി​നാ​ൻ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന കോ​യി​ൻ ബോ​ക്സ് ത​ക​ർ​ത്ത് കോ​യി​നു​ക​ൾ കൊ​ണ്ടു​പോ​യി കൂ​ടാ​തെ ക​ട​യി​ലു​ണ്ടാ​യി​രു​ന്ന വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ളും സ്വ​ർ​ണ ആ​ണി​ക​ളും ന​ഷ്ട​മാ​യി.    ഓ​ടി​ട്ട ക​ട​ക​ൾ തെ​ര​ഞ്ഞുപി​ടി​ച്ചാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. താ​ന്നി​മു​ട്ടി​ൽ ഇ​ന്ന​ലെ രാ​ത്രി 12 മു​ത​ൽ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും  ക​ള്ള​ൻ അ​തേ സ​മ​യം ക​ട​ക​ളു​ടെ ത​ട്ട് പൊ​ളി​ച്ച് മോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

മോ​ഷ​ണ​ത്തി​നി​ടെ എ​സ് എ​സ് ബേ​ക്ക​റി​യു​ടെ സി​സി ടി​വി ക്യാ​മ​റ​യി​ൽ ക​ള്ള​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടു​ണ്ട്. നെ​യ്യാ​റ്റി​ൻ​ക​ര ഡി​വൈ​എ​സ് പി ​ഹ​രി​കു​മാ​ർ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.  തു​ട​ർ​ക്ക​ഥ​യാ​വു​ന്ന മോ​ഷ​ണ​ങ്ങ​ളി​ൽ വ്യാ​പാ​രി​ക​ളും ആ​ശ​ങ്ക​യി​ലാ​ണ്.
മണികണ്ഠാ നീ എവിടെ…
അ​മ​ര​വി​ള : ക​ള​ള​ൻ കൈ​യ്യെ​ത്തും ദൂ​ര​ത്ത് ഉ​ണ്ടെ​ങ്കി​ലും പി​ടി​ക്കാ​നാ​വാ​തെ കു​ഴ​യു​ക​യാ​ണ് പോ​ലീ​സ്. ക​ള​ള​ൻ ആ​ര്യ​നാ​ട് സ്വ​ദേ​ശി​യാ​യ മ​ണി​ക​ണ്ഠ​നാ​ണെ​ന്ന് തെ​ളി​ഞ്ഞി​ട്ടും മോ​ഷ​ണ പ​ര​ന്പ​ര തു​ട​രു​ന്ന​തി​ൽ പ്ര​തി​രോ​ധ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ് പോ​ലീ​സ് .     നെ​യ്യാ​റ്റി​ൻ​ക​ര സ​ബ്ഡി​വി​ഷ​നി​ലെ പോ​ലീ​സ് മു​ഴു​വ​ൻ മ​ണി​ക​ണ്ഠ​ന്‍റെ പു​റ​കി​ലാ​ണ്. മ​ണി​ക​ണ്ഠ​ന് ആ​ര്യ​ങ്കോ​ടി​ൽ മൂന്നും ​വി​ഴി​ഞ്ഞ​ത്ത് രണ്ടും ​പോ​ത്തൻകോ​ട് ഒന്നു  ​കേ​സു​മാ​ണു​ള​ള​ത് . ആ​ര്യ​ങ്കോ​ടും വി​ഴി​ഞ്ഞ​ത്തും മാ​ല​പൊ​ട്ടി​ക്ക​ലാ​ണ് കേ​സു​ക​ൾ.

അ​വ​സാ​ന​മാ​യി വി​ഴി​ത്താ​ണ് മ​ണി​ക​ണ്ഠ​ൻ പി​ടി​യി​ലാ​വു​ന്ന​ത് . ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ജ​യി​ൽ മോ​ചി​ത​നാ​യ ഇ​യാ​ൾ തീ​ര​ദേ​ശം കേ​ന്ദ്രീ​ക​രി​ച്ചാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം . മോ​ഷ​ണം ന​ട​ന്ന ക​ട​ക​ളി​ൽ നി​ന്ന് ല​ഭി​ച്ച സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് പ്ര​തി ആ​ര്യ​നാ​ട് സ്വ​ദേ​ശി മ​ണി​ക​ണ്ഠ​നാ​ണെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ച​ത് .       പ്ര​തി​യെ പ​റ്റി​യു​ള​ള വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ഉ​ട​ൻ തൊ​ട്ട​ടു​ത്ത പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ക്ക​ണ​മെ​ന്നും നെ​യ്യാ​റ്റി​ൻ​ക​ര പോ​ലീ​സ് അ​റി​യി​ച്ചു.

Related posts