ആ പന്ത്രണ്ടു ദിനങ്ങളിലെ കരുതലിനു നന്ദിപറഞ്ഞ് വീന്ദ്രൻ നായർ;അച്ഛനെ കണ്ടെത്തിയ സന്തോഷത്തിൽ മകനും

ആ​ല​പ്പു​ഴ: ജി​ല്ല ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രു​ടെ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ മാ​രാ​രി​ക്കു​ളം സ്വ​ദേ​ശി ര​വീ​ന്ദ്ര​ൻ നാ​യ​ർ​ക്ക് തി​രി​കെ കി​ട്ടി​യ​ത് സ്വ​ന്തം ജീ​വി​തം ത​ന്നെ. അ​ത്യാ​സ​ന്ന നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​ദ്ദേ​ഹ​ത്തെ ഇ​ന്ന​ലെ ബ​ന്ധു​ക്ക​ൾ ക​ണ്ടെ​ത്തു​ന്ന​ത് വ​രെ​യു​ള്ള പ​ന്ത്ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ത​ന്നെ​യാ​ണ് പ​രി​ച​രി​ച്ച​തും.

സെ​പ്റ്റം​ബ​ർ 11 ന് ​ഉ​ച്ച​യ്ക്ക് എ​ല്ലാ​വ​രും കൂ​ടി​യി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നു​ശേ​ഷ​മാ​ണ് ര​വീ​ന്ദ്ര​ൻ നാ​യ​രെ കാ​ണാ​താ​യ​തെ​ന്ന് മ​ക​ൻ ര​ഞ്ജി​ത്ത് പ​റ​യു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് മാ​രാ​രി​ക്കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി കൊ​ടു​ത്തെ​ങ്കി​ലും യാ​തൊ​രു വി​വ​ര​വും ല​ഭി​ച്ചി​ല്ല.

ഇ​ന്ന​ലെ (23.09.2020) രാ​വി​ലെ വീ​ടി​ന​ടു​ത്തു​ള്ള ഒ​രാ​ൾ വി​ളി​ച്ചു പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ഇ​ദ്ദേ​ഹം ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ്ര​തി അ​ഡ്മി​റ്റാ​ണെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ അ​റി​ഞ്ഞ​ത്. സെ​പ്റ്റം​ബ​ർ 11 ന് ​രാ​ത്രി 10 മ​ണി​യോ​ടെ 108 ആം​ബു​ല​ൻ​സി​ൽ ആ​ശു​പ്ര​തി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ച് പ​രി​ശോ​ധി​ച്ച് രോ​ഗി​യു​ടെ അ​വ​സ്ഥ ഗു​രു​ത​ര​മാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കി സി.​ടി. സ്കാ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ ചെ​യ്തു. ഡോ.​ര​ജി​ത്കു​മാ​ർ, ഫി​സി​ഷ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ ന​ൽ​കി.

ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ത​ന്നെ കൃ​ത്യ​മാ​യി മൂ​ന്ന് നേ​രം ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടെ ന​ൽ​കി. 12 ദി​വ​സം ഇ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന് ത​നി​യെ കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ സാ​ധി​ക്കി​ല്ലാ​യി​രു​ന്നു.

ആ​ശു​പ്ര​തി ജീ​വ​ന​ക്കാ​രോ​ടൊ​പ്പം റോ​സ​റി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ക​നാ​യ ജോ​സ് ആ​ന്‍റണി എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി ഇ​ദ്ദേ​ഹ​ത്തി​നാ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്തു കൊ​ടു​ത്തി​രി​ന്നു. കൃ​ത്യ​മാ​യ ചി​കി​ത്സ​ക​ളെ​ല്ലാം ന​ൽ​കി ആ​രോ​ഗ്യ​വാ​നാ​ക്കി മാ​റ്റി. രോ​ഗി​യെ കൊ​ണ്ടു​വ​ന്ന സ​മ​യ​ത്തും പി​ന്നീ​ടും രോ​ഗി​യു​ടെ കൂ​ടെ ആ​രും ത​ന്നെ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

രോ​ഗി​യെ​ക്കു​റി​ച്ച് യാ​തൊ​രു വി​വ​ര​വും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു. പോ​ലീ​സി​ലേ​യ്ക്ക് അ​റി​യി​പ്പും ന​ൽ​കി​യി​രു​ന്നു. രോ​ഗി സു​ഖം പ്രാ​പി​ച്ച​തി​നാ​ൽ ഏ​തെ​ങ്കി​ലും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന് വൃ​ദ്ധസ​ദ​ന​ത്തി​ലേ​യ്ക്ക് മാ​റ്റു​ന്ന​തി​നാ​യി ന​ട​പ​ടി​ക​ൾ ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.

യാ​ദൃ​ശ്ചി​ക​മാ​യി രോ​ഗി​യു​ടെ വീ​ട​ന​ടു​ത്തു​ള്ള ഒ​രാ​ൾ ആ​ശു​പ്ര​തി​യി​ൽ വ​ച്ച് കാ​ണു​ക​യും ആ ​വി​വ​രം മ​ക​നാ​യ ര​ഞ്ജി​ത്തി​നെ വി​ളി​ച്ച​റി​യി​ക്കു​ക​യു​മാ​ണ് ചെ​യ്ത​ത്. തു​ട​ർ​ന്ന് മ​ക​നാ​യ ര​ഞ്ജി​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി അ​ച്ഛ​നെ ക​ണ്ടെ​ത്തി സ​ന്തോ​ഷ​ത്തോ​ടെ വീ​ട്ടി​ലേ​യ്ക്ക് കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു.

Related posts

Leave a Comment