പ്ര​ള​യത്തിൽ നഷ്ടപ്പെട്ട പാഠപുസ്തകങ്ങൾക്ക് പകരം പു​തി​യ ​പു​സ്ത​ക​ങ്ങ​ളു​ടെ വി​ത​ര​ണം ര​ണ്ടാ​ഴ്ച​ക്ക​കമെന്ന് വിദ്യാഭ്യാസമന്ത്രി

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ഷ്ട​പ്പെ​ട്ട പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ക്ക് പ​ക​രം പു​തി​യ പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ വി​ത​ര​ണം ര​ണ്ടാ​ഴ്ച​ക്ക​കം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സമ​ന്ത്രി പ്രഫ. സി.​ര​വീ​ന്ദ്ര​നാ​ഥ് . 36 ല​ക്ഷം പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ അ​ച്ച​ടി പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സെ​പ്റ്റം​ബ​ർ മൂ​ന്നി​ന​കം സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ സ്കൂ​ളു​ക​ളും തു​റ​ക്കും. 211 സ്കൂ​ളു​ക​ൾ ഓണം അവധിക്ക് ശേഷം ഇന്ന് തുറന്നില്ല. ദുരിതാശ്വാസ ക്യാന്പുകൾക്ക് പകരം സ്ഥലം കണ്ടെത്താൻ കഴിയാത്ത പ്രദേശങ്ങളിലെ സ്കൂളുകളിലാണ് ഇന്ന് അധ്യായനം തുടങ്ങാൻ കഴിയാതെ വന്നത്. സ്കൂ​ൾ ക​ല​ണ്ട​ർ പു​ന​ക്ര​മീ​ക​രി​ക്കു​ന്ന​തി​ൽ തീ​രു​മാ​നം പി​ന്നീ​ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts