താ​നൂ​രി​ലെ ക​സ്റ്റ​ഡി മ​ര​ണം: പോ​ലീ​സി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്


മ​ല​പ്പു​റം: താ​നൂ​രി​ൽ യു​വാ​വ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സി​നെ വെ​ട്ടി​ലാ​ക്കി പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച താ​മി​ർ ജി​ഫ്രി​ക്ക് ക്രൂ​ര​മാ​യി മ​ർ​ദ​ന​മേ​റ്റ​താ​യാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലെ സൂ​ച​ന.

താ​മി​റി​ന്‍റെ ശ​രീ​ര​ത്തി​ൽ 13 പ​രിക്കു​ക​ളു​ണ്ടാ​യി​രു​ന്നു. ശ​രീ​ര​മാ​സ​ക​ലം മ​ർ​ദ​ന​മേ​റ്റ പാ​ടു​ക​ളു​ണ്ടെ​ന്നും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

താ​മി​ർ ജി​ഫ്രി കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്ര​തി​ക​ര​ണം. എ​ന്നാ​ൽ താ​മി​റി​ന് മ​ർ​ദ​ന​മേ​റ്റി​രു​ന്നു​വെ​ന്ന ആ​രോ​പ​ണ​ത്തി​നു ബ​ലം പ​ക​രു​ന്ന​താ​ണ് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. താ​മി​റി​ന്‍റെ പു​റം, തു​ട, കാ​ലി​ന്‍റെ അ​ടി​ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം മ​ർ​ദ​ന​മേ​റ്റി​രു​ന്ന​താ​യി പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ സൂ​ചി​പ്പി​ക്കു​ന്നു.

ല​ഹ​രി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​മി​ർ ജി​ഫ്രി ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​തി​ക​ളെ തി​ങ്ക​ളാ​ഴ്ച്ച വൈ​കീ​ട്ടാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

Related posts

Leave a Comment