ഇ​ട​തിന് വോ​ട്ടു ചെ​യ്ത​തി​ൽ പ​ശ്ചാ​ത്ത​പി​ക്കു​ന്നു; ‘ഇ​നി ന​യാപൈ​സ രാ​ഷ്ട്രീ​യക്കാർക്കു സംഭാവന ന​ൽ​കി​ല്ല’; കടുത്ത വിമർശനവുമായി പ്രവാസി വ്യ​വ​സാ​യി കെ.​ജി. ​ഏ​ബ്ര​ഹാം​

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച് കു​വൈ​റ്റി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​യും എ​ൻ​ബി​ടി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ കെ.​ജി.​ ഏ​ബ്ര​ഹാം.

പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​നാ​യി പ്ര​വാ​സി​ക​ളി​ൽ​നി​ന്ന് സ്വ​രൂ​പി​ച്ച പ​ണം അ​ർ​ഹ​രി​ൽ എ​ത്തി​യി​ല്ലെ​ന്നും ഇ​ട​തു​പ​ക്ഷ​ത്തി​ന് വോ​ട്ടു ചെ​യ്ത​തി​ൽ പ​ശ്ചാ​ത്ത​പി​ക്കു​ന്നു​വെ​ന്നും കെ.​ജി.​ഏബ്ര​ഹാം പ​റ​ഞ്ഞു.

ഇ​നി ഒ​രു രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്കും സം​ഭാ​വ​ന ന​ൽ​കി​ല്ല. പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​നാ​യി പ്ര​വാ​സി​ക​ളി​ൽനി​ന്ന് സ്വ​രൂ​പി​ച്ച ഫ​ണ്ട് അ​ർ​ഹ​രി​ൽ എ​ത്തി​യി​ല്ല.

ഇ​നി സ​ഹാ​യ​ങ്ങ​ൾ സ്വ​ന്തം നി​ല​യി​ൽ ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. രാ​ഷ്ട്രീ​യ​ക്കാ​ർ പ്ര​വാ​സി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ക​യാ​ണ്. അ​ട​ച്ചി​ട്ട വീ​ടു​ക​ൾ​ക്ക് അ​ധി​ക നി​കു​തി ചു​മ​ത്തി​യ​ത് സ​ർ​ക്കാ​രി​ന്‍റെ അ​ഹ​ങ്കാ​ര​മാ​ണ്.

ഇ​ട​തു​പ​ക്ഷ​ത്തി​ന് വോ​ട്ട് ചെ​യ്ത​തി​ൽ ഇ​ന്ന് പ​ശ്ചാ​ത്താ​പി​ക്കു​ന്നു- കു​വൈ​റ്റി​ൽ വി​ളി​ച്ചു ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കെ.​ജി ഏ​ബ്ര​ഹാം പ​റ​ഞ്ഞു. ​

പ്ര​വാ​സി​ക​ളി​ല്ലെ​ങ്കി​ൽ കേ​ര​ളം എ​ങ്ങ​നെ ജീ​വി​ക്കും എ​ന്നി​ട്ടും ചൂ​ഷ​ണം ചെ​യ്യു​ക​യാ​ണ്. ഇ​പ്പോ​ൾ ഞാ​ൻ മ​ണ്ട​നാ​ക്ക​പ്പെ​ട്ടു. ഗ​ൾ​ഫു​കാ​രെ​യ​ല്ലാ​തെ മ​റ്റാ​രെ​യും ഇ​വ​ർ​ക്ക് ചൂ​ഷ​ണം ചെ​യ്യാ​ൻ ക​ഴി​യി​ല്ല.

ല​ബ​നോ​ണി​ൽ സം​ഭ​വി​ച്ച​തി​നു സ​മാ​ന​മാ​യി സ​മീ​പ​ഭാ​വി​യി​ൽ കേ​ര​ള​ത്തി​ലും സം​ഭ​വി​ക്കും – എ​ന്നും കെ​ജി ഏ​ബ്ര​ഹാം പ​റ​ഞ്ഞു.

Related posts

Leave a Comment